/indian-express-malayalam/media/media_files/2025/09/29/shoes-2025-09-29-15-29-41.jpg)
വീടിനുള്ളിൽ കയറുന്നതിന് മുൻപ് ഷൂ പുറത്ത് ഊരിയിടുന്നതിന്റെ ഗുണങ്ങൾ അറിയണ്ടേ? Source: unsplash
/indian-express-malayalam/media/media_files/2025/09/29/black-shoe-2025-09-29-15-31-45.jpg)
കടന്നു കയറുന്ന ബാക്ടീരിയകൾ
ഷൂസുകളിൽ രോഗാണുക്കൾ പറ്റിപ്പിടിക്കും: റോഡുകൾ, പൊതു കുളിമുറികൾ, നടപ്പാതകൾ എന്നിവയിൽ നിന്ന് ശേഖരിക്കപ്പെടുന്ന ഇ.കോളി പോലുള്ള ബാക്ടീരിയകളും വിഷവസ്തുക്കളും ഷൂസിലൂടെ നിങ്ങളുടെ വീട്ടിലേക്ക് നേരിട്ട് എത്തുന്നു
/indian-express-malayalam/media/media_files/2025/09/29/floors-cleaner-2025-09-29-15-37-13.jpg)
ഫ്ലോർ മിന്നിത്തിളങ്ങിയാൽ മാത്രം മതിയോ?
ഷൂ വീടിന് പുറത്തിടുന്നതിലൂടെ അഴുക്ക്, ചെളി എന്നിവയെല്ലാം വീടനകത്തേക്ക് എത്തുന്നില്ല. ഇതിലൂടെ ശുചിത്വം പാലിക്കാനായി അധികം വൃത്തിയാക്കേണ്ടി വരില്ല. കാർപെറ്റുകൾ അധികം ഉപയോഗിക്കേണ്ടിയും വരില്ല.
/indian-express-malayalam/media/media_files/2025/09/29/safer-for-kids-and-pets-2025-09-29-15-43-25.jpg)
കുട്ടിക്കുരുന്നുകൾക്കും വളർത്തുമൃഗങ്ങൾക്കും വേണ്ടി
വീട്ടിൽ കുട്ടികളും വളർത്തുനായ്ക്കളുമാണ് ഫ്ളോറിൽ കൂടുതൽ സമയം ചിലവഴിക്കുന്നത്. രോഗാണുക്കളും വിഷവസ്തുക്കളും ഫ്ളോറിൽ അടിഞ്ഞുകൂടുന്നു. ഒന്നുകിൽ ഇൻഡോർ ഫൂട്ട് വെയർ ഉപയോഗിക്കുക. അല്ലെങ്കിൽ പുറത്ത് ഉപയോഗിക്കുന്ന ഷൂ അകത്ത് കയറ്റാതിരിക്കുക
/indian-express-malayalam/media/media_files/2025/09/29/prevents-allergies-2025-09-29-15-49-49.jpg)
അലർജി വരുന്ന വഴി
ഷൂസ് വീടിനകത്തേക്ക് കയറ്റുന്നതിലൂടെ ഷൂസിലുള്ള പൊടികൾ വഴി കുടുംബാംഗങ്ങൾക്ക് അലർജികൾ വരാൻ സാധ്യതയുണ്ട്. ഷൂസ് പുറത്ത് വെച്ചാൽ അലർജി സാധ്യത ഒഴിവാക്കാനും എയർ ക്വാളിറ്റി ഉയർത്താനുമാവും
/indian-express-malayalam/media/media_files/2025/09/29/indoor-pollution-2025-09-29-15-53-38.jpg)
വായു മലിനീകരണം കുറയ്ക്കാം
ഷൂസിലെ പെസ്റ്റിസൈഡ്സും മൈക്രോപ്ലാസ്റ്റിക്സും ഹെവി മെറ്റൽസും നിങ്ങളുടെ ഫ്ളോറിൽ ഇടം പിടിക്കുന്നു. ഇത് കാർപെറ്റിലും പറ്റിപ്പിടിച്ചിരിക്കും. ഇത് വീടിനുള്ളിലെ വായു മലിനീകരണം കൂട്ടുന്നു
/indian-express-malayalam/media/media_files/2025/09/29/calm-environment-at-home-2025-09-29-15-57-26.jpg)
ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കാം
വീടിനുള്ളിൽ കയറുന്നതിന് മുൻപ് ഷൂസ് ഊരിയിടുന്നതിന് പിന്നിൽ ഒരു സൈക്കോളജിക്കൽ സിഗ്നൽ കൂടിയുണ്ട്. വൃത്തിയുള്ള, ശാന്തമായ, കംഫോർട്ട് ആയ ഒരിടത്തേക്കാണ് എത്തുന്നത് എന്ന അനുഭവം ഇതിലൂടെ ലഭിക്കുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us