മുതിർന്നവരെ അനുകരിച്ച് ഒരുങ്ങി നടക്കാൻ ഇഷ്ടമുള്ളവരാണ് കുട്ടികൾ. വീട്ടിൽ അമ്മമാർ ചെയ്യുന്നത് നോക്കി മേക്കപ്പ് ഇടാൻ പഠിക്കുന്ന കുട്ടികളും ഉണ്ട്. എന്നാൽ കുട്ടികൾ ഇതൊക്കെ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ? മുതിർന്നവർക്കുള്ള ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ കുട്ടികൾക്ക് ഉപയോഗിക്കാൻ സാധിക്കുമോ? കുട്ടികൾ അവ ഉപയോഗിക്കുന്നതിന് പ്രായപരിധി ഉണ്ടോ?
“12-13 വയസ്സ് എന്നത് ബാല്യത്തിൽ നിന്ന് മുതിർന്നവരിലേക്കുള്ള പരിവർത്തന പ്രായമാണ്. ഈ പ്രായത്തിൽ കാണപ്പെടുന്ന പ്രധാന മാറ്റം ഹോർമോൺ വ്യതിയാനങ്ങൾ സെബം, വിയർപ്പ് ഉൽപാദനം വർദ്ധിക്കുന്നതാണ്. കുട്ടികളുടെ ത്വക്ക്, മുടി സംരക്ഷണ ഉൽപ്പന്നങ്ങൾ ഈ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതല്ല, ” ഡോ. ഗുർവീൻ വാരിച്ച് ഇൻസ്റ്റാഗ്രാമിൽ പറയുന്നു.
വിയർപ്പും സെബം ഉൽപ്പാദനവും വർധിച്ചതിനാൽ ചർമ്മത്തിലും തലയോട്ടിയിലും ഈ പ്രശ്നങ്ങൾ രൂപപ്പെടുന്നു:
- മുഖക്കുരു
- താരൻ
- ഫംഗസ് അണുബാധ
- ഫോളികുലൈറ്റിസ്
- ബ്രോംഹൈഡ്രോസിസ്
പ്രതിരോധ ത്വക്ക്, മുടി സംരക്ഷണ ശീലങ്ങൾ നിങ്ങളുടെ കുട്ടിക്ക് പരിചയപ്പെടുത്താനും ഡോ.ഗുർവീൻ നിർദേശിച്ചു
- ദിവസത്തിൽ രണ്ടുതവണ ഫെയ്സ് വാഷ്: എണ്ണമയമുള്ളതും മുഖക്കുരു സാധ്യതയുള്ളതുമായ ചർമ്മത്തിന് ആഴ്ചയിൽ രണ്ടുതവണ സാലിസിലിക് അടിസ്ഥാനമാക്കിയുള്ള വാഷ് ഉപയോഗിക്കുക. ശൈത്യകാലത്ത് ജാഗ്രത പാലിക്കുക, കാരണം അത് വളരെ വരണ്ടതായേക്കാം.
- ആഴ്ചയിൽ കുറഞ്ഞത് 3 തവണ ഷാംപൂ ചെയ്യുക: താരൻ ഉണ്ടെങ്കിൽ ആഴ്ചയിൽ ഒരിക്കൽ ആന്റി താരൻ അല്ലെങ്കിൽ ആന്റിഫംഗൽ ഷാംപൂ ഉപയോഗിക്കുക (2-3 മിനിറ്റ് തലയിൽ വച്ച ശേഷം കഴുകിക്കളയുക).
- ദിവസേനയുള്ള കുളി: കുട്ടിക്ക് അമിതമായ വിയർപ്പോ കക്ഷത്തിൽ ദുർഗന്ധമോ ഉണ്ടെങ്കിൽ ആൻറി ബാക്ടീരിയൽ സോപ്പ് അല്ലെങ്കിൽ ബെൻസോയിൽ പെറോക്സൈഡ് അടിസ്ഥാനമാക്കിയുള്ള വാഷ് അല്ലെങ്കിൽ സോപ്പ് ഉപയോഗിക്കുക.
- സൺസ്‌ക്രീൻ: 12-13 വയസ്സ് ആകുമ്പോഴേക്കും കുട്ടികൾക്ക് നിങ്ങളുടെ സൺസ്‌ക്രീൻ ഷെയർ ചെയ്യാൻ തുടങ്ങാം. ദിവസവും ഉപയോഗിക്കുക.
- മോയ്സ്ചറൈസർ: മുഖം കഴുകിയ ശേഷം മോയ്സ്ചറൈസ് ചെയ്യുന്നത് ശീലമാക്കുക. എണ്ണമയമുള്ളതും വരണ്ടതുമായ ചർമ്മത്തിന് ഇത് പ്രധാനമാണ്.
“തുടക്കത്തിൽ, നമ്മൾ കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ ബോഡി വാഷ്, ബോഡി ലോഷൻ, ഷാംപൂ തുടങ്ങിയ ഉൽപ്പന്നങ്ങളാണ് ഉപയോഗിക്കുന്നത്. അഞ്ച് ആറ് വയസ്സ് പ്രായമാകുമ്പോൾ സ്‌പോർട്‌സിനോ നീന്തലിനോ വേണ്ടി അവർ പുറത്തേക്ക് പോകാൻ തുടങ്ങുമ്പോൾ, കുട്ടികൾക്കുള്ള സൗഹാർദ്ദപരമായ സൺബ്‌ലോക്ക് ശുപാർശ ചെയ്യപ്പെടുന്നു,” നാനാവതി മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡെർമറ്റോളജി സീനിയർ കൺസൾട്ടന്റ് ഡോ.വന്ദന പഞ്ചാബി പറഞ്ഞു.
കുട്ടികൾ 10-11 വയസ്സിന് മുമ്പുള്ള കൗമാരപ്രായത്തിൽ പ്രവേശിക്കുമ്പോൾ, അവരുടെ ശരീരം മാറാൻ തുടങ്ങുന്നു. ഹോർമോൺ മാറ്റങ്ങൾ കാരണം എണ്ണ ഗ്രന്ഥികൾ സജീവമാകാൻ തുടങ്ങുന്നു. ഈ സമയത്ത്, എണ്ണമയമുള്ള ചർമ്മത്തിന് വേണ്ടിയുള്ള ഫേസ് വാഷും ആന്റി താരൻ ഷാംപൂകളും അവതരിപ്പിക്കാം, എന്നാൽ ചർമ്മം ഇപ്പോഴും സെൻസിറ്റീവ് ആയതിനാൽ ഇവ മൃദുവായിരിക്കണം.
“എന്നാൽ, അവർ പ്രായപൂർത്തിയാകുമ്പോൾ, അവർക്ക് ചർമ്മ, മുടി സംരക്ഷണ ഉൽപ്പന്നങ്ങളിലേക്ക് മാറാൻ കഴിയും. അപ്പോഴേക്കും അവർ ഹോർമോൺ വ്യതിയാനങ്ങളുടെ മാറ്റങ്ങളുടെ കടന്നു പോകുന്നു. പക്ഷേ, അവർക്ക് വളരെ വിപുലമായ ദിനചര്യയുടെ ആവശ്യമില്ല. ഇത് വളരെ ലളിതമായിരിക്കണം: ക്ലെൻസർ, മോയ്സ്ചറൈസിംഗ്, സൺസ്ക്രീൻ. എല്ലാ ഉൽപ്പന്നങ്ങളും എണ്ണ രഹിതവും ജലത്തെ അടിസ്ഥാനമാക്കിയുള്ളതും കോമഡോജനിക് അല്ലാത്തതുമായിരിക്കണം, ഡോ വന്ദന പറയുന്നു.
“എന്നിരുന്നാലും, ഏതെങ്കിലും ഘട്ടത്തിൽ, മുഖക്കുരു അല്ലെങ്കിൽ താരൻ വർദ്ധിക്കുകയും നിയന്ത്രിക്കാൻ കഴിയാതെ വരികയും ചെയ്താൽ ആരോഗ്യ വിദഗ്ധനെ സമീപിക്കുക.