scorecardresearch

ശരീരഭാരം നിയന്ത്രിക്കാൻ പ്രോട്ടീൻ പൗഡർ ഉപയോഗിക്കാമോ?

വ്യായാമം ചെയ്യുന്നവർ പ്രോട്ടീൻ പൗഡർ ഉപയോഗിക്കുന്നത് പതിവാണ്. ശരീരം നന്നാകാനും ഊര്‍ജത്തിനും പ്രോട്ടീന്‍ പൗഡര്‍ കഴിയ്ക്കുന്നവരുമുണ്ട്, എന്നാല്‍ ഇത് ശരിക്കും ആരോഗ്യകരമാണോയെന്നറിയാം

protein powder, health benefits of protein powder, protein, protein supplements, health risks of protein powder, how much protein powder should we consume

ബോഡി ബിൽഡർമാരും അത്ലറ്റുകളും ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നവയാണ് പ്രോട്ടീൻ പൗഡർ. എന്നിരുന്നാലും,കുറച്ചു വർഷങ്ങളായി വിവിധ ഗ്രൂപ്പുകൾക്കിടയിൽ ഇത് ഡയറ്റ് സപ്ലിമെന്റ് അല്ലെങ്കിൽ മാംസപേശികൾ വർധിപ്പിക്കാൻ എന്ന നിലയിൽ വളരെയധികം പ്രചാരം നേടിയിട്ടുണ്ട്. എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ പ്രോട്ടീൻ പൗഡർ കഴിക്കാൻ ചില വിദഗ്ധർ പോലും നിർദ്ദേശിക്കുന്നുണ്ട്. മാംസം, കോഴി, മുട്ട, പച്ചക്കറികൾ തുടങ്ങിയ നിരവധി ഭക്ഷണങ്ങളിൽ പ്രോട്ടീൻ സ്വാഭാവികമായും ഉണ്ടെങ്കിലും, മിക്ക ആളുകൾക്കും ഈ പ്രോട്ടീൻ ആവശ്യമായ അളവുകളിൽ എത്താൻ കഴിയില്ല.

പ്രോട്ടീൻ ഉപഭോഗം പ്രായം, ലിംഗഭേദം, ഫിറ്റ്നസ് ലക്ഷ്യം, വ്യായാമത്തിന്റെ ദൈർഘ്യം, തീവ്രത, വ്യക്തിയുടെ ഭക്ഷണ ശീലങ്ങൾ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

“നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യൻ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് 2020 നൽകുന്ന ശിപാർശിത ഡയറ്ററി അലവൻസ് (ആർ‌ഡി‌എ) അനുസരിച്ച്, വ്യായമത്തിന് വിമുഖതയുള്ള ജീവിതശൈലിയുള്ള ഒരാളുടെ പ്രോട്ടീൻ ഉപഭോഗം 0.83 ഗ്രാം / കിലോഗ്രാമാണ്.എന്നിരുന്നാലും, അത്‌ലറ്റുകൾക്കും ബോഡി ബിൽഡർമാർക്കും, പ്രതിദിന പ്രോട്ടീൻ ഉപഭോഗം 1-1.5 ഗ്രാം/കി. ഗ്രാം (അനുയോജ്യമായ ശരീരഭാരം) വരെയാകാം,” സ്റ്റെഡ്‌ഫാസ്റ്റ് ന്യൂട്രീഷൻ സ്ഥാപകൻ അമൻ പുരി പറഞ്ഞു.

പ്രോട്ടീൻ പൗഡറിൽ എന്താണ് അടങ്ങിയിരിക്കുന്നത്?

പ്രോട്ടീൻ പൗഡറുകളിൽ കെസീൻ (പാലിലെ പ്രോട്ടീൻ), വേ(തൈരിൽ വെള്ളമായി കിടക്കുന്നത്), മുട്ടയുടെ വെള്ള, സോയ, കടല, ബ്രൗൺ റൈസ് തുടങ്ങിയ ജലാംശം നീക്കിയ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ പൗഡറിന്റെ ഒരു സെർവിങ്ങിൽ 10 മുതൽ 30 ഗ്രാം വരെ പ്രോട്ടീൻ ഉണ്ടാകും. ഇത് പാൽ, വെള്ളം, മറ്റു പാനീയങ്ങൾ എന്നിവയിൽ കലർത്താം. ഓട്സ്, ഷേക്ക്, സ്മൂത്തികൾ എന്നിവയിലും ചേർക്കാൻ സാധിക്കും.

പ്രോട്ടീൻ പൊടികളുടെ ആരോഗ്യ ഗുണങ്ങൾ

ഭാരം നിയന്ത്രിക്കാം

പ്രോട്ടീൻ പൗഡർ വിശപ്പ് ശമിപ്പിക്കുകയും കൂടുതൽ നേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യാം. അതിനർഥം ഒരു വ്യക്തി ചെറിയ അളവിൽ ഭക്ഷണം കഴിക്കുകയും ഇടയ്ക്കിടെ ലഘുഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യും. ഇത് ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ അവരെ സഹായിക്കും. അമിതവണ്ണമോ പൊണ്ണത്തടിയോ ഉള്ളവരിൽ വെയ് പ്രോട്ടീൻ കഴിക്കുന്നത് മൊത്തമായുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന്, 2017 ൽ അമേരിക്കൻ കോളേജ് ഓഫ് ന്യൂട്രീഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഇവയ്ക്ക് രക്തസമ്മർദ്ദം, കൊളസ്ട്രോളിന്റെ അളവ്, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയും കുറയ്ക്കാൻ കഴിയുമെന്നും പഠനം അഭിപ്രായപ്പെട്ടു.

മാംസപേശി വർധിപ്പിക്കാം

പല ജിം പ്രേമികളും സ്ട്രെങ്ത് ട്രെയിനിങ്ങിനുശേഷം, കൂടുതൽ ശക്തമാകാൻ പ്രോട്ടീൻ ഷേക്കുകൾ ഉപയോഗിക്കുന്നു. പ്രതിരോധ വ്യായാമം പരിശീലിക്കുന്ന മുതിർന്നവരിൽ പ്രോട്ടീൻ സപ്ലിമെന്റുകൾ പേശികളുടെ വലുപ്പവും ശക്തിയും മെച്ചപ്പെടുത്തുമെന്ന് ബ്രിട്ടീഷ് ജേണൽ ഓഫ് സ്‌പോർട്‌സ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ കണ്ടെത്തി. എന്നിരുന്നാലും, അമിതമായ പ്രോട്ടീൻ ഉപഭോഗം ഈ ഗുണങ്ങൾ കുറയ്ക്കുന്നു.

അവശ്യ പോഷകങ്ങൾ

സസ്യാഹാരപ്രിയരും(വേഗൻ) സസ്യഭുക്കുകളും പോലുള്ളവർക്ക് പ്രോട്ടീന്റെ ശിപാർശിത ദൈനംദിന ഉപഭോഗം നിറവേറ്റാൻ കഴിയാത്തതിനാൽ, ഈ ആവശ്യകതകൾ നിറവേറ്റുന്നതിനായി പ്രോട്ടീൻ പൗഡർ തിരഞ്ഞെടുക്കാം. എന്നിരുന്നാലും, നിങ്ങൾ ഇതിനകം മൾട്ടിവിറ്റാമിനുകൾ കഴിക്കുകയും സമീകൃതാഹാരം കഴിക്കുകയും ചെയ്യുന്നുവെങ്കിൽ, അധിക സപ്ലിമെന്റുകൾ കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

പ്രോട്ടീൻ പൗഡറും ആരോഗ്യ പ്രശ്നങ്ങളും

പ്രോട്ടീൻ സപ്ലിമെന്റുകൾ ഉപയോഗിക്കുന്ന ചിലർക്ക് ദഹനക്കേട്,മാംസപേശിയുടെ വലിവ്‌, ശരീര വണ്ണം വർധിക്കുക, വായുക്ഷോഭം, വയറുവേദന തുടങ്ങിയ ഹ്രസ്വകാല പാർശ്വഫലങ്ങൾ ഉണ്ടാകാം. “വലിയ അളവിൽ പ്രോട്ടീൻ പൗഡർ കഴിക്കുന്നത് കരൾ അല്ലെങ്കിൽ വൃക്കകളുടെ പ്രവർത്തനം തകരാറിലാകുന്നത് പോലുള്ള ദീർഘകാല പാർശ്വഫലങ്ങൾക്ക് ഇടയാക്കും. അതേസമയം അനിയന്ത്രിതമായ പ്രമേഹമുള്ള വ്യക്തികൾക്ക് ഡയബറ്റിക് നെഫ്രോപ്പതി (വൃക്കകളുടെ ശുദ്ധീകരണ നിരക്കിനെ ബാധിക്കുന്ന അവസ്ഥ) ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്,” അമൻ പുരി ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.

“കുടലിൽ പ്രശ്നമുള്ളവർക്ക് ഓക്കാനം, വയറു വീർക്കുക , ഛർദ്ദി, വായുവിൻറെ പ്രശ്നങ്ങൾ, ലാക്ടോസ് അസഹിഷ്ണുത അല്ലെങ്കിൽ സെൻസിറ്റിവിറ്റി എന്നിവയുള്ളവർ വേ പ്രോട്ടീൻ സപ്ലിമെന്റുകൾ കഴിക്കുന്നത് ഒഴിവാക്കണം, സസ്യാധിഷ്ഠിത പ്രോട്ടീനുകൾ അവർക്ക് നല്ലൊരു ബദലായിരിക്കും,” പ്രോട്ടീൻ സപ്ലിമെന്റുകൾ എപ്പോൾ കഴിക്കണമെന്ന് ഉപദേശിച്ചുകൊണ്ട് അമൻ പുരി പറഞ്ഞു. “പ്രോട്ടീൻ കഴിക്കാനുള്ള ഏറ്റവും നല്ല സമയം വ്യക്തിയുടെ ആരോഗ്യവും ഫിറ്റ്നസ് ലക്ഷ്യങ്ങളും ആശ്രയിച്ചിരിക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയിൽ പ്രോട്ടീൻ അടങ്ങിയ ലഘുഭക്ഷണങ്ങൾ കഴിക്കാം, കാരണം പ്രോട്ടീനുകൾ സംതൃപ്തി നൽകുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. അതേസമയം പേശി വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഒരാൾ വ്യായാമം പൂർത്തിയാക്കി 30 മിനിറ്റിനുള്ളിൽ പ്രോട്ടീൻ കഴിക്കണം. സുസ്ഥിരവുമായ പേശി വീണ്ടെടുക്കൽ ആഗ്രഹിക്കുന്ന വൃക്തികൾ ഉറങ്ങുന്നതിനുമുൻപ് കെസീൻ പ്രോട്ടീൻ കഴിക്കണമെന്നും പറയുന്നു.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: The recommended protein intake for different people