2016ല്‍ ഐക്യരാഷ്ട്രസഭ പുറത്തുവിട്ട കൊടിയ ദാരിദ്ര്യം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇടംനേടിയ രാജ്യമാണ് സിംബാബ്‍വെ. എന്നാല്‍ ദാരിദ്ര്യവും പോഷകാഹാരക്കുറവും മൂലം ഭൂരിഭാഗം ജനതയും കഷ്ടത അനുഭവിക്കുമ്പോള്‍ മറ്റൊരു വിഭാഗം സുഖലോലുപരായാണ് ജീവിക്കുന്നത്. ആഢംബരത്തിന്റെ അങ്ങേയറ്റം എന്ന് പറഞ്ഞാല്‍ വിശേഷണം കുറഞ്ഞ് പോവുന്നത്രയും സ്വര്‍ഗീയാവസ്ഥയിലാണ് ഇവരുടെ ജീവിതം.
രാജ്യത്തെ രാഷ്ട്രീയ പ്രമുഖരും ഇവരുടെ മക്കളുമാണ് ഇതില്‍ പ്രധാനികള്‍. തങ്ങളുടെ സ്വര്‍ഗീയ ജീവിതരീതി കാണിക്കുന്ന ചിത്രങ്ങള്‍ ഇവര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുമുണ്ട്.

സിംബാബ്‍വെയുടെ പ്രസിഡന്റ് പദം ഒഴിഞ്ഞ റോബര്‍ട്ട് മുഗാബെയുടെ അനന്തിരവളും ഭരണ പാര്‍ട്ടിയായ സനു പിഎഫിന്റെ എംപിയുമായ ഫിലിപ് ചിയാങ്‍വയുടെ മകളായ വനേസ ചിയാങ്‍‍വയാണ് ചിത്രത്തില്‍. പട്ടിണി കൊടുമ്പിരി കൊണ്ട ‘സിംബാബ്‍വെയിലെ കര്‍ദഷിയാന്‍’ എന്നാണ് വനേസ അറിയപ്പെടുന്നത്.

വനേസയുടെ സഹോദരിയായ മിഷേല്‍ ചിയാങ്‍വയാണ് ചിത്രത്തില്‍. കൂടെ അവരുടെ വെളളിയുടെ ബോഡിയിലുളള റോള്‍സ് റോയ്സ് കാറും കാണാം.

ഗ്ലോബല്‍ ഫിനാന്‍സ് മാഗസിന്റെ കണക്കുകള്‍ പ്രകാരവും സിംബാബ്‍വെ ലോകത്തെ ദരിദ്ര രാഷ്ട്രങ്ങളില്‍ ഒന്നാണ്. എന്നാല്‍ രാഷ്ട്രീയ പ്രമുഖരുടേയും സമ്പന്നരുടേയും രാജകീയമായ ജീവിതരീതി കണക്കിലെടുത്താല്‍ രാജ്യത്ത് പണത്തിന് ബുദ്ധിമുട്ട് ഉണ്ടെന്ന് ആരും സമ്മതിക്കില്ല.

സിംബാബ്‍വെയിലെ സമ്പന്നനായ ബിസിനസുകാരന്‍ സിഡ്നി ഹിംബാരയുടെ മകന്‍ ഹിംബാര ജൂനിയറിന്റെ തോക്കാണ് ചിത്രത്തില്‍. സ്വര്‍ണം കൊണ്ട് ഉണ്ടാക്കിയ ഈ തോക്കിന്റെ ചിത്രം ഹിംബാര ജൂനിയര്‍ തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചത്.

സെപ്തംബറില്‍ റോബര്‍ട്ട് മുഗാബെ ജൂനിയര്‍ തന്റെ പുതിയ റോള്‍സ് റോയ്സ് കാറിനും കൂട്ടുകാര്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രം. ഇദ്ദേഹത്തിന് പ്രൈവറ്റ് ജെറ്റ് കൂടി സ്വന്തായുണ്ട്. ജെറ്റിന്റെ റൂഫ് സ്വര്‍ണം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

മുഗാബെ ജൂനിയറുടെ ഷൂവും സ്വര്‍ണം ചാലിച്ചതാണ്. അതിന്റെ ചെയിനുകള്‍ സ്വര്‍ണം കൊണ്ടാണ് പണിതിരിക്കുന്നത്.

ലക്ഷങ്ങള്‍ വിലമതിക്കുന്ന റോളക്സ് വാച്ചിന്റെ ചിത്രവും അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ദുബായില്‍ പഠിക്കുന്നതിനിടെ വാങ്ങിയ കറുത്ത ബാറ്റ്മൊബൈല്‍ കാറിന്റെ ചിത്രവും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ