ജപ്പാനിലെ മിയാഷിറോയിലുളള ടോബു മൃഗശാലയിലെ വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിച്ച 21വയസ് പ്രായമുളള ഗ്രേപ്പ് എന്ന പെന്‍ഗ്വിന്‍ ചത്തു. മൃഗശാലയ്ക്ക് അകത്ത് പരസ്യത്തിന് വേണ്ടി സ്ഥാപിച്ച കാര്‍ഡ്ബോര്‍ഡ് കൊണ്ടുണ്ടാക്കിയ പെണ്‍ രൂപത്തോട് ഇഷ്ടത്തിലായതാണ് ഗ്രേപ്പിനെ ഇത്രമേല്‍ പ്രശസ്തിയില്‍ എത്തിച്ചത്.

ജാപ്പനീസ് അനിമേഷന്‍ പരമ്പരയായ ‘കെമോനോ ഫ്രണ്ട്സി’ലെ ‘ഹുലൂലു’ എന്ന പെണ്‍ കഥാപാത്രത്തിന്റെ ചിത്രമാണ് കൂട്ടിനകത്ത് സ്ഥാപിച്ചിട്ടുണ്ടായിരുന്നത്. മിദോരി എന്ന മുന്‍ പെന്‍ഗ്വിന്‍ കാമുകി ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് ഗ്രേപ്പ് പെണ്‍രൂപത്തെ പ്രണയിക്കാന്‍ തുടങ്ങിയത്. ഹുലൂലുവിനെ മണിക്കൂറുകളോളം തുറിച്ച് നോക്കിയിരിക്കുന്ന ഗ്രേപ്പ് ചുംബിച്ചും തൊട്ടുരുമ്മിയും തന്റെ പ്രണയം വെളിവാക്കി.

ഗ്രേറ്റിന്റെ പ്രണയകഥ അറിഞ്ഞ് മാത്രം ലക്ഷക്കണക്കിന് പേരാണ് മൃഗശാല സന്ദര്‍ശിക്കാനെത്തിയിരുന്നത്. വെളളിയാഴ്ച്ച ഗ്രേപ്പിന്റെ വിയോഗ വാര്‍ത്തയറിഞ്ഞ ആരാധകര്‍ കൈയില്‍ പൂക്കളുമായാണ് മൃഗശാലയിലെത്തിയത്. ഗ്രേപ്പിന് ആദരാഞ്ജലി അര്‍പ്പിച്ച് സോഷ്യല്‍മീഡിയയിലും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ