കണ്ണിനു താഴെ ക്രീമുകൾ ഉപയോഗിക്കുമ്പോൾ ഓർമ്മിക്കേണ്ട ഒരു കാര്യം

കണ്ണുകൾക്ക് താഴെയുളള ഭാഗത്തെ ചർമ്മം നേർത്തതായതിനാൽ ശരിയായ ഉൽപ്പന്നങ്ങൾ ഉപയോഗിക്കേണ്ടതുണ്ട്

eye cream, ie malayalam

ചർമ്മ സംരക്ഷണത്തിനായി ക്രീമുകൾ ഉപയോഗിക്കുന്നവരാണ് പലരും. പക്ഷേ കണ്ണുകൾക്ക് താഴെയുള്ള സ്ഥലത്ത് ക്രീം ഉപയോഗിക്കേണ്ടി വരുമ്പോൾ നിങ്ങൾ കൂടുതൽ ശ്രദ്ധിക്കാറുണ്ടോ?. കാരണം ഈ പ്രദേശം അങ്ങേയറ്റം സെൻ‌സിറ്റീവ് ആണ്, ഫ്രീ റാഡിക്കലുകൾ‌ക്ക് വിധേയമാണ്, പക്ഷേ പലരും ക്രീം ഉപയോഗം വരുമ്പോൾ ഇതെല്ലാം അവഗണിക്കും.

Read More: മുഖക്കുരു ഇല്ലാത്ത ചർമ്മത്തിനായി ഈ 5 ഭക്ഷണങ്ങൾ കഴിക്കൂ

കണ്ണുകൾക്ക് താഴെയുളള ഭാഗത്തെ ചർമ്മം നേർത്തതായതിനാൽ ശരിയായ ഉൽപ്പന്നങ്ങൾ ഉപയോഗിക്കേണ്ടതുണ്ട്. കണ്ണുകൾക്ക് താഴെ ക്രീമുകൾ പ്രയോഗിക്കാനുളള ശരിയായ മാർഗത്തെക്കുറിച്ച് വിശദീകരിക്കുകയാണ് ഡെർമറ്റോളജിസ്റ്റ് ഡോ.ജഷ്യ സരിൻ. കണ്ണുകൾക്ക് താഴെ ക്രീം പുരട്ടാൻ എല്ലായ്പ്പോഴും നിങ്ങളുടെ മോതിരവിരൽ ഉപയോഗിക്കണം, കാരണം ഇത് ബലം കുറഞ്ഞ വിരലാണെന്ന് അവർ പറഞ്ഞു.

ചെറിയ അളവിൽ ക്രീം എടുത്ത് താഴെ ഭാഗത്ത് പുരട്ടുക. ഐ ക്രീം ഉപയോഗിക്കുന്നതിനു മുൻപ് സെറം അല്ലെങ്കിൽ മോയ്സ്ചുറൈസർ പ്രയോഗിക്കണം. മുഖം വൃത്തിയാക്കിയതിനും ടോണിങ്ങിനും ശേഷമാണ് ഇത് ഉപയോഗിക്കേണ്ടത്. കാരണം ആദ്യം ലൈറ്റർ ഉൽ‌പ്പന്നങ്ങളാണ് പ്രയോഗിക്കേണ്ടത്. മിക്ക ഐ ക്രീമുകളിലും വിറ്റാമിൻ സി, റെറ്റിനോൾ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: The one thing you must remember while applying under eye creams483786

Next Story
മാസ്ക് ലൂസാണോ? വഴിയുണ്ട്mask, covid, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com