scorecardresearch

മദ്യപാനം ചർമ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നതെങ്ങനെ?

മദ്യപാനം ചർമ്മത്തെ വരണ്ടതാക്കുകയും നിർജീവമാക്കുകയും ചെയ്യുന്നു

മദ്യപാനം ചർമ്മത്തെ വരണ്ടതാക്കുകയും നിർജീവമാക്കുകയും ചെയ്യുന്നു

author-image
Lifestyle Desk
New Update
Alcohol| alcohol consuming| ie malayalam, alcohol drinking

Representative Image

മദ്യപാനം ശരീരത്തിൽ നിരവധി ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നത് എല്ലാവർക്കും അറിയാവുന്ന ഒരു വസ്തുതയാണ്. കരൾ​പോലെയുള്ള അവയവങ്ങളുടെ പ്രവർത്തനത്തെയും ഇത് ബാധിക്കുന്നതായി ആരോഗ്യ വിദഗ്ധർ പറയാറുണ്ട്. എന്നാൽ അത് ചർമ്മസംരക്ഷണത്തിൽ എങ്ങനെയാണ് ബാധിക്കുന്നതെന്ന് അറിയേണ്ടേ?

Advertisment

ചർമ്മത്തിനെയും ഇത് പ്രതികൂലമായി ബാധിക്കുന്നു. ഇത് ചർമ്മത്തെ വരണ്ടതാക്കുകയും നിർജീവമാക്കുകയും ചെയ്യുന്നു. മദ്യപാനം ചർമ്മത്തെ ബാധിക്കുന്ന നാല് വഴികളെക്കുറിച്ച് ഡെർമറ്റോളജിസ്റ്റ് ഡോ. ചിത്ര വി ആനന്ദ് ഇൻസ്റ്റാഗ്രാമിൽ വിശദീകരിക്കുന്നു.

“മദ്യം കഴിക്കുന്നത് നിങ്ങളുടെ ചർമ്മത്തിലും ശരീരത്തിലും നിർജ്ജലീകരണം ഉണ്ടാക്കുന്നു,”ഡോ. ചിത്ര എഴുതി. മദ്യപാനം വരണ്ട ചർമ്മം, വീർത്ത കണ്ണുകൾ, കറുത്ത വൃത്തങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നതായി വോക്കാർഡ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് പ്ലാസ്റ്റിക്, പുനർനിർമ്മാണ, സൗന്ദര്യശാസ്ത്ര സർജൻ ഡോ.ശ്രദ്ധ ദേശ്പാണ്ഡെ പറഞ്ഞു.

മദ്യപാനം ഉറക്കചക്രത്തെ തടസ്സപ്പെടുത്തുമെന്ന് ഡോ. ചിത്ര പറയുന്നു. ഇത് "കണ്ണിന് താഴെ കറുന്ന വൃത്തങ്ങൾക്കും വീർത്ത മുഖത്തിനും കാരണമാകുന്നു. ആത്യന്തികമായി ചർമ്മത്തെ ബാധിക്കുന്ന ഗുരുതരമായ രോഗങ്ങൾക്ക് പുറമേ, മദ്യം ചർമ്മത്തിലെ വിറ്റാമിനുകളെയും പോഷകങ്ങളെയും നഷ്ടപ്പെടുത്തുകയും ഇരുണ്ടതാക്കി മാറ്റുകയും ചെയ്യുന്നു," ഡോ. ചിത്ര പറഞ്ഞു.

Advertisment

മദ്യപാനം ഓക്സിഡേറ്റീവ് സമ്മർദ്ദം വർദ്ധിപ്പിക്കുകയും പ്രായമാകൽ പ്രക്രിയയെ ത്വരിതപ്പെടുത്തുകയും ചെയ്യും. "ഇത് മുഖത്തെ ചുവന്ന പാടുകൾക്കും മറ്റു ചർമ്മപ്രശ്നങ്ങൾക്കും ഇടയാക്കുന്നു," ഡോ. ശ്രദ്ധ അഭിപ്രായപ്പെട്ടു.

ദീർഘകാല മദ്യപാനം വിവിധ അലർജി പ്രതിപ്രവർത്തനങ്ങൾക്കും ടെലാൻജിയക്ടാസിയ അല്ലെങ്കിൽ സ്പൈഡർ നെവി പോലുള്ള ചില ചർമ്മ അവസ്ഥകൾക്കും കാരണമാകും. കൂടാതെ പോഷകാഹാരക്കുറവിനാൽ ഇത് ഗ്ലോസിറ്റിസ്, ആംഗുലാർ സ്റ്റോമാറ്റിറ്റിസ്, സെബോറെഹിക് ഡെർമറ്റൈറ്റിസ് എന്നിവയിലേക്ക് നയിക്കുന്നു.

കൂടാതെ, മദ്യപിക്കുന്നത് മുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തെ ബാധിക്കും. “ഇത് മൂക്കിന്റെ വളർച്ചയായ റൈനോഫിമ എന്ന അവസ്ഥയ്ക്കും കാരണമാകും,” ഡോ.ശ്രദ്ധ പറഞ്ഞു.

Skin Care Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: