നടി, അവതാരക എന്നീ നിലകളിലെല്ലാം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ സജ്ജീവമാകുകയാണ് പൂര്‍ണിമ. ‘ വൈറസ്’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേയ്ക്ക് തിരികെയെത്തിയ പൂര്‍ണിമയുടെ റിലീസിനൊരുങ്ങുന്ന ചിത്രം ‘ തുറമുഖ’മാണ്. ചിത്രത്തില്‍ ശ്രദ്ധേയമായൊരു കഥാപാത്രമാണ് പൂര്‍ണിമ അവതരിപ്പിക്കുന്നത്.
തനതായ ഡിസൈനുകൾ കൊണ്ട് ഫാഷൻ പ്രേമികളുടെ ശ്രദ്ധ കവർന്ന ഫാഷൻ ഡിസൈനറർ കൂടിയാണ് നടി പൂർണിമ ഇന്ദ്രജിത്ത്. പൂര്‍ണിമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സ്വയം ഡിസൈൻ ചെയ്ത വസ്ത്രമാണ് പൂർണിമ അണിഞ്ഞിരിക്കുന്നത്. പൂർണിമയുടെ ‘ പ്രാണ’ എന്ന പൂര്‍ണിമയുടെ സംരംഭത്തിന്റെ പുതിയ കളക്ഷന്‍സ് ആണെന്നാണ് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍, പാശ്ചാത്യ ട്രെൻഡിനൊപ്പം തന്നെ കേരള കൈത്തറിയിലും ശ്രദ്ധ പതിപ്പിച്ചുകൊണ്ടായിരുന്നു പ്രാണയുടെ പ്രവർത്തനങ്ങൾ. പ്രളയസമയത്ത് ദുരിതത്തിലകപ്പെട്ട നെയ്ത്തുകാരെ പുനരുജ്ജീവിപ്പിക്കാന്‍ ‘സേവ് ദി ലൂം’ എന്ന കൂട്ടായ്മയും പൂർണിമ രൂപീകരിച്ചിരുന്നു.