scorecardresearch

Latest News

ചർമ്മത്തിലെ കറുത്ത പാടുകൾ മാറ്റാൻ 5 എളുപ്പ വഴികൾ

ചർമ്മത്തിന് തിളക്കം നൽകാൻ കഴിയുന്ന അത്ഭുതകരമായ മോയ്സ്ച്യുറൈസറുകളാണ് പാലും തൈരും.

skin, beauty, ie malayalam

ഒരു സാധാരണ ചർമ്മ പ്രശ്നമാണ് ഹൈപ്പർപിഗ്മെന്റേഷൻ. ശരീരത്തിന്റെ ചില ഭാഗങ്ങളിലെ ചർമം സമീപഭാഗത്തെക്കാൾ ഇരുണ്ടനിറമുള്ളതായി കാണപ്പെടുന്ന അവസ്ഥയാണിത്. ചർമ്മകോശങ്ങളിൽ അടങ്ങിയിരിക്കുന്ന മെലാനിന്റെ അമിതമായ ഉൽപ്പാദനം മൂലമാണ് ഹൈപ്പർ പിഗ്മെന്റേഷൻ സംഭവിക്കുന്നതെന്ന് ദെയ്ഗ ഓർഗാനിക്സിന്റെ സ്ഥാപകയായ ആർതി രഗുറാം പറഞ്ഞു

“അമിതമായി സൂര്യപ്രകാശമേൽക്കുന്നത്, ഹോർമോൺ വ്യതിയാനങ്ങൾ, രോഗാവസ്ഥകൾ, ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളുടെ തെറ്റായ ഉപയോഗം, അല്ലെങ്കിൽ തെറ്റായ ഭക്ഷണക്രമം എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങളിൽ ചിലത്,” അവർ വ്യക്തമാക്കി. പിഗ്മെന്റേഷൻ മറിമകടക്കാൻ സഹായിക്കുന്ന സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണെങ്കിലും പ്രകൃതിദത്ത പരിഹാരങ്ങൾ തേടുന്നതാണ് നല്ലതെന്നും അവർ പറഞ്ഞു.

മഞ്ഞൾ

ചർമ്മകോശങ്ങളിലെ മെലാനിൻ ഉൽപാദനത്തെ തടയുന്ന കുർക്കുമിൻ മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. ഇതിന് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ചെറുപയർ പൊടി, മഞ്ഞൾപ്പൊടി, റോസ് വാട്ടർ എന്നിവ ചേർത്തുള്ള ഫെയ്സ്പാക്ക് ചർമ്മത്തെ ശാന്തമാക്കുകയും കറുത്ത പാടുകൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. കുറച്ച് തുള്ളി നാരങ്ങ നീര് ചേർക്കുന്നത് തിളക്കമുള്ളതാക്കും.

കറ്റാർവാഴ

കറ്റാർ വാഴയിൽ അലോയിൻ അടങ്ങിയിട്ടുണ്ട്. ഇത് കറുത്ത പാടുകൾ കുറയ്ക്കാൻ സഹായിക്കുന്നു. നിലവിലുള്ള മെലാനിൻ കോശങ്ങളെ നശിപ്പിക്കുന്നതിലൂടെ മെലാനിൻ ഉൽപാദനത്തെ നിയന്ത്രിക്കുന്നു. കറ്റാർവാഴയിൽനിന്നും ജെൽ എടുത്ത് കറുത്ത പാടുകളിൽ പുരട്ടി പിറ്റേന്ന് രാവിലെ മുഖം കഴുകുക. പാടുകൾ കുറയുന്നതുവരെ ഇത് തുടരുക.

പാൽ/പാലുൽപ്പന്നങ്ങൾ

ചർമ്മത്തിന് തിളക്കം നൽകാൻ കഴിയുന്ന അത്ഭുതകരമായ മോയ്സ്ച്യുറൈസറുകളാണ് പാലും തൈരും. പിഗ്മെന്റേഷൻ കുറയ്ക്കുന്നതിനും ചർമ്മം തിളക്കമുള്ളതുമാക്കാൻ ഇവ ഉപയോഗിച്ച് തയ്യാറാക്കിയ ഫെയ്‌സ് പായ്ക്കുകൾ ഉപയോഗിക്കാം. ഒരു ടേബിൾസ്പൂൺ ചെറുപയർ പൊടി, ഒരു ടീസ്പൂൺ മഞ്ഞൾ, രണ്ട് ടേബിൾസ്പൂൺ പാൽ അല്ലെങ്കിൽ തൈര് എന്നിവ യോജിപ്പിച്ച് പുരട്ടുക.

സിട്രസ് പഴങ്ങൾ

നാരങ്ങ, ഓറഞ്ച്, നാരങ്ങ, മുന്തിരിങ്ങ, വിറ്റാമിൻ സി കൂടുതലുള്ള മറ്റ് സിട്രസ് പഴങ്ങൾ എന്നിവ കറുത്ത പാടുകളും പിഗ്മെന്റേഷനും കുറയ്ക്കുന്ന പ്രകൃതിദത്ത ബ്ലീച്ചിങ് ഏജന്റുകളാണ്. നാരങ്ങ നീര് അല്ലെങ്കിൽ മറ്റ് സിട്രസ് പഴങ്ങൾ നേരിട്ട് ഒരിക്കലും ചർമ്മത്തിൽ ഉപയോഗിക്കരുത്, കാരണം അവ ഉയർന്ന അസിഡിറ്റി ഉള്ളതാണ്. തേനിൽ ഒന്നോ രണ്ടോ തുള്ളി നാരങ്ങ നീര് ചേർത്ത് 15 മിനിറ്റ് മുഖത്ത് പുരട്ടുക. അതിനുശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങിൽ കാണപ്പെടുന്ന കാറ്റെകോളേസ് എന്നറിയപ്പെടുന്ന എൻസൈം ചർമ്മത്തിന് സ്വാഭാവിക ബ്ലീച്ചായി പ്രവർത്തിക്കുന്നു. പിഗ്മെന്റേഷൻ നീക്കം ചെയ്യാനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുന്നു. ഏതാനും മാസങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ 15-20 മിനിറ്റ് നേരം ഉരുളക്കിഴങ്ങ് ജ്യൂസ് കറുത്ത പാടുകളിൽ പുരട്ടുക.

Read More: തിളങ്ങുന്ന ചർമ്മത്തിന് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: The five best ingredients to treat skin hyperpigmentation