ലണ്ടന്‍: പലപ്പോഴും ജോലി കളഞ്ഞ് ഒരു ഇടവേള എടുക്കാനോ മറ്റ് വല്ല ജോലിക്ക് പോവാനോ ചിന്തിക്കുന്നവരാണ് നമ്മള്‍. ചിലപ്പോഴൊക്കെ അത് ജോലിയിലെ വിരസത കൊണ്ടോ ശമ്പളത്തിലുളള അതൃപ്തി കൊണ്ടോ മറ്റ് കാരണങ്ങള്‍ കൊണ്ടോ ഒക്കെ ആയിരിക്കാം. പുതിയ ഒരു പഠനത്തിലെ ഫലം പ്രകാരം സ്ത്രീകളാണ് പുരുഷന്മാരെ അപേക്ഷിച്ച് ജോലി വിടണമെന്ന് ഏറെ മോഹിക്കുന്നവര്‍. വര്‍ഷത്തില്‍ 17 തവണയാണ് സ്ത്രീകള്‍ ജോലി വിടണമെന്ന് ചിന്തിക്കുന്നതെന്നാണ് പഠനത്തില്‍ പറയുന്നത്.

ജോലി ചെയ്യുന്ന യുവതികളില്‍ ബ്രിട്ടനിലെ ഒരു അക്കൗണ്ടിങ് കമ്പനിയാണ് പഠനം നടത്തിയത്. അസോസിയോഷന്‍ ഓഫ് അക്കൌണ്ടിങ് ടെക്നീഷ്യന്‍സ് നടത്തിയ പഠനത്തില്‍ 2000ത്തോളം യുവതികളെയാണ് പങ്കെടുപ്പിച്ചത്. ഇതില്‍ മുഴുവന്‍ സമയം ജോലി ചെയ്യുന്നവരും പാര്‍ട് ടൈം ജോലി ചെയ്യുന്നവരും ഉണ്ടായിരുന്നു. ഈ വര്‍ഷം സെപ്തംബറിലായിരുന്നു പഠനം നടത്തിയത്.

കരിയറില്‍ മാറ്റം വരുത്തിയാലോ എന്ന് പ്രതിവര്‍ഷം 10 തവണയെങ്കിലും ചിന്തിക്കാറുണ്ടെന്നും പഠനത്തില്‍ പറയുന്നു. പ്രണയത്തെ കുറിച്ചും യുവതികള്‍ പ്രതികരിച്ചിട്ടുണ്ട്. ജീവിതത്തില്‍ അഞ്ച് തവണയെങ്കിലും ഓഫീസ് പ്രണയം ഉണ്ടായിട്ടുളളവരാണ് യുവതികള്‍. ജോലി വിടാനുളള പ്രേരണയായി ഈ കാരണവും വരുന്നുണ്ടെന്നും യുവതികള്‍ പ്രതികരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook