തലൈവി ട്രെയിലർ റിലീസ്; സാരിയിൽ തിളങ്ങി കങ്കണ

കാഞ്ചീവരം സാരിയിലായിരുന്നു കങ്കണ ഏറെ മനോഹരിയായത്

kangana, ie malayalam

കങ്കണ റണാവത്ത് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയായി വേഷമിടുന്ന സിനിമയാണ് തലൈവി. കങ്കണയുടെ പിറന്നാൾ ദിനമായ ഇന്നലെയായിരുന്നു ചിത്രത്തിന്റെ ട്രെയിലർ റിലീസ്. എ.എൽ.വിജയ് സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 23 നാണ് റിലീസ് ചെയ്യുക.

ട്രെയിലർ റിലീസ് ചടങ്ങിൽ രണ്ടു വ്യത്യസ്ത സാരി ലുക്കിലാണ് കങ്കണയെ കാണാനായത്. രണ്ടു ലുക്കിലും മനോഹരിയായിരുന്നു കങ്കണ. എങ്കിലും കാഞ്ചീവരം സാരിയിലായിരുന്നു കങ്കണ ഏറെ മനോഹരിയായത്. സാരിക്ക് ഇണങ്ങുന്ന ആഭരണങ്ങളായിരുന്നു കങ്കണ അണിഞ്ഞത്.

 

View this post on Instagram

 

A post shared by Kangana Ranaut (@kanganaranaut)

 

View this post on Instagram

 

A post shared by Ami Patel (@stylebyami)

അനാമിക ഖന്ന ഡിസൈൻ ചെയ്ത സാരിയിലും കങ്കണ സുന്ദരിയായിരുന്നു. ബോർഡറിൽ എംബ്രോയിഡറി വർക്കുകൾ നിറഞ്ഞ സാരിക്കൊപ്പം സ്ലീവ് ലെസ് ബ്ലൗസായിരുന്നു കങ്കണ തിരഞ്ഞെടുത്തത്. ആമി പട്ടേൽ ആയിരുന്നു കങ്കണയുടെ സ്റ്റൈൽ ലുക്കിനു പിന്നിൽ.

 

View this post on Instagram

 

A post shared by Ami Patel (@stylebyami)

 

View this post on Instagram

 

A post shared by Ami Patel (@stylebyami)

 

View this post on Instagram

 

A post shared by Ami Patel (@stylebyami)

Read More: ജയലളിതയായി കങ്കണ റണൗവത്ത്, തലൈവി ട്രെയിലർ

ഹിന്ദി, തമിഴ്, തെലുങ്ക് എന്നിങ്ങനെ വിവിധ ഭാഷകളിലാണ് തലൈവി ചിത്രം റിലീസ് ചെയ്യുക. ‘ബാഹുബലി’, ‘മണികർണിക’, ‘ഭജരംഗി ഭായിജാന്‍’ എന്നിവയ്ക്ക് തിരക്കഥയൊരുക്കിയ കെ.വി.വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Thalaivi trailer release kangana ranaut looks lovely in sari

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express