ലോകത്തിലെ ഏറ്റവും ചെറിയ മ്യൂസിയം ഏതാണെന്നറിയാമോ? ഒരു ടെലിഫോൺ ബൂത്താണ് ഈ ലോകത്തിലെ ഏറ്റവും ചെറിയ മ്യൂസിയമെന്ന ഖ്യാതി സ്വന്തമാക്കിയിരിക്കുന്നത്.

ഒരു ചുവന്ന ടെലിഫോൺ ബൂത്താണ് നമ്മുടെ താരം. സ്ഥിതി ചെയ്യുന്നത് അങ്ങ് ഇംഗ്ളണ്ടിലാണ്. ഇംഗ്ളണ്ടിലെ വെസ്റ്റ് യോർക്ക്ഷൈറിൽ. ചരിത്രത്തോട് ചേർന്നു നിൽക്കുന്ന നിരവധി വസ്‌തുക്കളാണ് ഈ ടെലിഫോൺ മ്യൂസിയത്തിലുളളത്. ഗിന്നസ് ബുക്കിലെ ഏറ്റവും ചെറിയ മ്യൂസിയമെന്ന ബഹുമതിയും നേടിയിട്ടുണ്ട് ഈ ടെലിഫോൺ ബൂത്ത്. ദി മെയ്‌പോൾ ഇനിന് മുന്നിലാണ് ഈ ടെലിഫോൺ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

telephone booth, england
പഴയ ചിത്രങ്ങൾ, ജുവലറികൾ, ഗ്ളാസിൽ തീർത്ത കൊത്തു പണികളോട് കൂടിയ വസ്‌തുക്കളുമാണ് ഈ കുഞ്ഞു മ്യൂസിയത്തിലുളളത്. ചരിത്രത്തോട് ചേർന്ന് നിൽക്കുന്ന കരകൗശല വസ്‌തുക്കളും മറ്റും സൂക്ഷിക്കാനുളള ഒരു ഇടമാക്കി ഈ ചുവന്ന ടെലിഫോൺ ബൂത്തിനെ മാറ്റിയത് വാർലി കമ്മ്യൂണിറ്റി അസോസിയേഷനാണ്. എല്ലാ മൂന്ന് മാസം കൂടുമ്പോഴും ബൂത്തിൽ പ്രദർശിപ്പിക്കുന്ന വസ്‌തുക്കൾ മാറ്റുകയും ചെയ്യും.

telephone booth, warley museum

മൊബൈൽ ഫോണുകൾ വ്യാപകമാവുകയും ടെലിഫോൺ ബൂത്തുകൾ കാലഹരണപ്പെടുകയും ചെയ്‌തപ്പോഴാണ് ഈ ബൂത്തിനെ ഒരു മ്യൂസിയമാക്കുന്നത്. ഇംഗ്ളണ്ടിലുളളവരുടെ ഓർമകളുമായി അടുത്ത് നിൽക്കുന്നതാണ് ഈ ചുവന്ന ടെലിഫോൺ ബൂത്ത്. ഏറ്റവും ഇഷ്‌ടപ്പെട്ട ബ്രിട്ടീഷ് ഡിസൈനായി അവരിതിനെ തിരഞ്ഞെടുക്കുകയും ചെയ്‌തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ