/indian-express-malayalam/media/media_files/uploads/2023/09/Teachers-Day-2023-History-Significance-Wishes-Whatsapp-Status-Quotes-Images.jpg)
Teachers' Day is celebrated on the birth anniversary of Dr Sarvepalli Radhakrishnan. (Express photo)
Teachers’ Day 2023 History Significance Wishes Whatsapp Status Quotes Images: രാജ്യത്തിന്റെ മുൻരാഷ്‌ട്രപതി സർവേപ്പള്ളി രാധാകൃഷ്ണന്റെ സംഭാവനകൾക്കും നേട്ടങ്ങൾക്കുമുള്ള ആദരസൂചകമായിമായാണ് എല്ലാ വർഷവും ഇന്ത്യ അദ്ദേഹത്തിന്റെ ജന്മദിനം (സെപ്റ്റംബർ 5) ദേശീയ അധ്യാപക ദിനമായി ആഘോഷിക്കുന്നത്.
തന്റെ മുഴുവൻ വിദ്യാഭ്യാസവും സ്കോളർഷിപ്പിലൂടെ പൂർത്തിയാക്കിയ സർവ്വേപ്പള്ളി രാധാകൃഷ്ണൻ തത്ത്വചിന്തയിൽ ബിരുദാനന്തര ബിരുദം നേടി. 'ദ ഫിലോസഫി ഓഫ് രവീന്ദ്രനാഥ് ടാഗോർ' എന്ന പുസ്തകം രചിച്ചു. 1931 മുതൽ 1936 വരെ ആന്ധ്രാ സർവ്വകലാശാലയുടെ വൈസ് ചാൻസലറായും 1939-ൽ ബനാറസ് ഹിന്ദു സർവ്വകലാശാലയുടെ (BHU) വൈസ് ചാൻസലറായും സേവനമനുഷ്ഠിച്ചു, മദൻ മോഹൻ മാളവ്യയുടെ പിൻഗാമിയായി.
ചെന്നൈ പ്രസിഡൻസി കോളജിലും കൽക്കട്ട സർവകലാശാലയിലും അധ്യാപകനായി. 1954ൽ ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന ലഭിച്ചു. 1963-ൽ ബ്രിട്ടീഷ് റോയൽ ഓർഡർ ഓഫ് മെറിറ്റിന്റെ ഓണററി അംഗമായി.
/indian-express-malayalam/media/media_files/uploads/2023/09/Dr-Sarvepalli-Radhakrishnan-served-as-the-first-vice-president-of-India-from-1952-to-1962.-Image-source-Express-archive-.jpg)
1962 ൽ അദ്ദേഹം ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായി സേവനമനുഷ്ഠിക്കുമ്പോൾ, അദ്ദേഹത്തിന്റെ ജന്മദിനം - സെപ്റ്റംബർ 5 - ഒരു പ്രത്യേക ദിവസമായി ആഘോഷിക്കാൻ അനുവാദം തേടി അദ്ദേഹത്തിന്റെ വിദ്യാർത്ഥികൾ അദ്ദേഹത്തെ സമീപിച്ചതായി വിശ്വസിക്കപ്പെടുന്നു. അതിനു പകരം, സമൂഹത്തിന് അധ്യാപകർ നൽകുന്ന സംഭാവനകളെ അംഗീകരിക്കുന്നതിനായി സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിക്കണമെന്ന് ഡോ രാധാകൃഷ്ണൻ അഭ്യർത്ഥിച്ചു.
നമ്മുടെ ജീവിതത്തിൽ അധ്യാപകരുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനും സമൂഹത്തിന് അവരുടെ സംഭാവനകൾ തിരിച്ചറിയുന്നതിനുമാണ് അധ്യാപക ദിനം ആഘോഷിക്കുന്നത്.
അധ്യാപക ദിനം ആഘോഷിക്കുന്നതിനായി മിക്ക സ്കൂളുകളും സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നു. അതിൽ വിദ്യാർത്ഥികൾ പാട്ടുകൾ, നൃത്തങ്ങൾ, നാടകങ്ങൾ / സ്കിറ്റുകൾ, കവിതകൾ എന്നിവ അവതരിപ്പിക്കുന്നു. മുതിർന്ന വിദ്യാർത്ഥികൾ അധ്യാപകരായി വേഷം ധരിക്കുകയും പകൽ സമയത്ത് ക്ലാസുകൾ കൈകാര്യം ചെയ്യുകയും ചെയ്യുന്ന പതിവ് മിക്ക വിദ്യാലയങ്ങളിലും തുടരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us