/indian-express-malayalam/media/media_files/uploads/2021/09/teachers-day.jpg)
Teachers’ Day 2021: അറിവും വിദ്യയും പകർന്നു നൽകിയ അധ്യാപകരെ ഓർക്കുന്നതിനുളള ദിനമാണ് അധ്യാപക ദിനം. അധ്യാപക ദിന പ്രസംഗത്തിലൂടെ അവരോട് നിങ്ങൾക്കുളള ആദരം അറിയിക്കാം. ഈ വർഷം അധ്യാപക ദിന പ്രസംഗത്തിനു നിങ്ങൾ തയ്യാറെടുക്കുമ്പോൾ, നിങ്ങൾക്ക് വ്യത്യസ്ത അനുഭവം നൽകാനും, സമ്മാനം നേടാനും, കാണികളെ ആകർഷിക്കാനും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കഴിയും. ഒരു നല്ല പ്രസംഗത്തിന്റെ താക്കോൽ ഉള്ളടക്കത്തിലും അതിന്റെ അവതരണത്തിലുമാണ്. അധ്യാപക ദിനത്തിൽ പ്രസംഗം തയ്യാറാക്കുന്നതിനുളള ചില ടിപ്സുകളും ആശയങ്ങളും ഇതാ:
ഉളളടക്കം
അധ്യാപക ദിന ചരിത്രം മാറില്ല, പക്ഷേ, പ്രസംഗം എല്ലാ വർഷവും സമാനമായിരിക്കണമെന്നില്ല. ഈ ദിനത്തിന്റെ ചരിത്രത്തെക്കുറിച്ചോ സർവേപ്പള്ളി രാധാകൃഷ്ണനെക്കുറിച്ചോ സംസാരിക്കുമ്പോൾ, ചില പുതിയ വസ്തുതകൾ കണ്ടെത്തി അവതരിപ്പിക്കാം. മുഴുവൻ ചരിത്രവും പ്രസംഗത്തിൽ ഉൾപ്പെടുത്തുന്നതിനുപകരം, ഒരു പ്രത്യേക ഭാഗം കേന്ദ്രീകരിച്ച് സംസാരിക്കുക, നിങ്ങളെ ഏറ്റവും പ്രചോദിപ്പിച്ച ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയെക്കുറിച്ചുള്ള കാര്യം പറയാം.
കോവിഡ് സാഹചര്യം പഠന രീതി തന്നെ മാറ്റി. ഓൺലൈനായാണ് അധ്യാപകർ വിദ്യാർഥികളെ പഠിപ്പിക്കുന്നത്. അധ്യാപകർക്കും വിദ്യാർഥികൾക്കും ഇതൊരു പുതിയ അനുഭവമാണ്. ഓൺലൈൻ പഠനരീതി, ഗൂഗിൾ, വാട്സ്ആപ്പ്, നിങ്ങൾ ഉപയോഗിക്കുന്ന മറ്റു പ്ലാറ്റ്ഫോമുകൾ, സ്കൂളിനെ നിങ്ങൾ എത്രമാത്രം മിസ് ചെയ്യുന്നു, നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ച മാറ്റം, ഇവയൊക്കെ പ്രസംഗത്തിൽ ഉൾപ്പെടുത്താം. സ്കൂളുകൾ അടച്ചപ്പോൾ നിങ്ങളെ സന്തുഷ്ടരാക്കിയ സമയങ്ങളെക്കുറിച്ചും, നിങ്ങളുടെ ചങ്ങാതിമാരുടെ സാമീപ്യം നഷ്ടപ്പെട്ട സമയങ്ങളെക്കുറിച്ചും സംസാരിക്കുക.
എന്റെ അധ്യാപകർ
പലതവണ ഇതു സംസാരിച്ചിട്ടുണ്ടെങ്കിലും ഈ വിഷയത്തിൽതന്നെ പുതിയ വശങ്ങൾ ഉറപ്പായും കണ്ടെത്താനാവും. നിങ്ങളുടെ അധ്യാപകൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത നിമിഷങ്ങൾ ഓർമ്മിക്കാൻ ശ്രമിക്കുക. അവർ നിങ്ങളെ പഠിപ്പിക്കുന്നത് എങ്ങനെ രസകരമാക്കി മാറ്റിയെന്ന് ചിന്തിക്കുക.
അവതരണം
ഇത്തവണ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയായിരിക്കും അവതരണം. അത് പരമാവധി പ്രയോജനപ്പെടുത്തുക. സാധാരണ നിങ്ങൾക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ഉൾപ്പെടുത്തുക. ഓഡിയോ, പ്രസന്റേഷൻസ് അല്ലെങ്കിൽ എഫക്ട്സ്, ചിത്രങ്ങൾ എന്നിവ പ്രസംഗത്തിൽ ഉൾപ്പെടുത്തുക. ഒരു വ്യക്തിയെ മാത്രം ദീർഘനേരം കണ്ടുകൊണ്ടിരിക്കുന്നത് ആർക്കും ഇഷ്ടമാവില്ല. നിങ്ങൾക്ക് സൗകര്യപ്രദമായ ഒരു ഭാഷയിൽ സംസാരിക്കാൻ ശ്രമിക്കുക. പ്രസംഗം സംവാദ രീതിയിലേക്ക് മാറ്റുക, നിങ്ങളുടെ ശബ്ദത്തിൽ പറയുക.
ഇക്കാര്യങ്ങൾ തീർച്ചയായും ഇത്തവണത്തെ നിങ്ങളുടെ പ്രസംഗത്തെ മികച്ചതാക്കും. ഇതിനായി, മഹാന്മാരായ പ്രാസംഗികരുടെ പഴയ പ്രസംഗങ്ങൾ കേൾക്കാം. ഇന്റർനെറ്റ് നന്നായി ഉപയോഗിക്കുകയും വ്യത്യസ്ത ശൈലികൾ പരിശോധിക്കുകയും നിങ്ങളുടെ സ്വന്തം ശൈലി വികസിപ്പിക്കുകയും ചെയ്യുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.