Latest News

ശ്രദ്ധിക്കുക: ഈ ഭക്ഷ്യസാധനങ്ങള്‍ക്ക് നികുതി കൊടുക്കേണ്ടതില്ല

പച്ചക്കറികള്‍, പഴങ്ങള്‍, പായ്ക്കറ്റലില്ലാത്ത ഭക്ഷ്യധാന്യങ്ങള്‍, ഒരു പ്രത്യേക കമ്പനിയുടെ പേരിലല്ലാത്ത ആട്ട, മൈദ, കടലപ്പൊടി, ശര്‍ക്കര, പാൽ, മുട്ട, തൈര് എന്നിവയ്ക്കൊന്നും നികുതി ഈടാക്കാന്‍ പാടില്ല

tax free food items , iemalayalam

Tax on food: All you need to know

നികുതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയിട്ടുള്ളവ വാഴപ്പഴത്തിന് പഞ്ചനക്ഷത്ര ഹോട്ടല്‍ ജിഎസ്ടി ചുമത്തിയത് നടന്‍ രാഹുല്‍ ബോസ് ട്വീറ്റ് ചെയ്തത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ്, എക്സൈസ് ആന്‍റ് ടാക്സേഷന്‍ വകുപ്പ് ഹോട്ടലില്‍ നിന്നും പിഴ ഈടാക്കിയത്. മാത്രമല്ല, വിഷയം ദേശീയതലത്തില്‍ ചര്‍ച്ചയാവുകയും ചെയ്തു. ട്വിറ്ററിലും മറ്റ് സമൂഹമാധ്യമങ്ങളിലും ഇത് ചര്‍ച്ചയായ സാഹചര്യത്തില്‍, നികുതിയില്ലാത്തതും നിശ്ചിത നികുതി കൊടുക്കേണ്ടതുമായ ഇനങ്ങളെക്കുറിച്ച് ഇന്ത്യന്‍ എക്സ്പ്രസ് ഒരു പരിശോധന നടത്തി.

Items that are tax-free: നികുതിരഹിത ഇനങ്ങൾ

ക്ഷേത്രങ്ങൾ, പള്ളികൾ, മസ്ജിദുകൾ, ഗുരുദ്വാരകൾ, ദർഗകൾ തുടങ്ങിയ ആരാധനാലയങ്ങളില്‍ വിതരണം ചെയ്യുന്ന പ്രസാദം.
ഉപ്പ് (സംസ്കരിച്ചതും സംസ്കരിക്കാത്തതുമായ ഉപ്പ്, ജലീയ ലായനിയോ മറ്റ് പദാർഥങ്ങള്‍ ചേര്‍ക്കാത്തതോ ആയ ശുദ്ധമായ സോഡിയം ക്ലോറൈഡ്; കടൽ വെള്ളം

Tax-free items in your kitchen: നിങ്ങളുടെ അടുക്കളയിലുള്ള നികുതിരഹിത ഇനങ്ങള്‍

ശുദ്ധമായ പച്ചക്കറികള്‍
ശുദ്ധമായ പഴങ്ങള്‍
പായ്ക്കറ്റലില്ലാത്ത ഭക്ഷ്യധാന്യങ്ങള്‍
ഒരു പ്രത്യേക കമ്പനിയുടെ പേരിലല്ലാത്ത ആട്ട, മൈദ, കടലപ്പൊടി
ശര്‍ക്കര
പാൽ
മുട്ട
തൈര്
ലസി
പായ്ക്ക് ചെയ്യാത്ത പനീര്‍
പ്രത്യേക കമ്പനിയുടെ പേരില്ലാത്ത പ്രകൃതിദത്ത തേന്‍
ഉപ്പ്
തോടുള്ളതും, പഴകാത്തതും, കേടുവരാതിരിക്കാന്‍ സൂക്ഷിച്ചുവച്ചതോ വേവിച്ചതോ ആയ പക്ഷികളുടെ മുട്ട
പുതിയതോ ഉണങ്ങിയതോ, പൊതിച്ചതോ പൊതിക്കാത്തതോ ആയ നാളികേരം
സംസ്കരിച്ചെടുത്തതല്ലാത്ത ശുദ്ധമായ ഇഞ്ചി
സംസ്കരിച്ചെടുത്തതല്ലാത്ത ശുദ്ധമായ മഞ്ഞള്‍
പ്രത്യേക പാത്രത്തിലല്ലാത്ത അരി
മുഴുവനോടെയുള്ളതോ പൊടിഞ്ഞതോ ആയ ഗുണനിലവാരമുള്ള സോയ ബീന്‍സ്
മുരി, ചിര, ഖോയ് എന്നിങ്ങനെയുള്ള പേരുകളിലെത്തുന്ന, പരത്തിയതും കുത്തിയെടുത്തതും നുറുക്കിയതുമായ രൂപത്തിലെത്തുന്ന അരി
ഉപഭോഗത്തിനല്ലാതെ ഏത് പേരിലറിയപ്പെടുന്ന പപ്പടവും
ഉപഭോഗത്തിനും പിസയ്ക്കുള്ളതും അല്ലാത്ത ബ്രെഡ് (ഏതെങ്കിലും കമ്പനിയുടെ പേരിലുള്ളതും അല്ലെങ്കില്‍ മറ്റെന്തെങ്കിലും)

GST 5%*: അഞ്ച് ശതമാനം ജിഎസ്ടിയുള്ളത്

പഞ്ചസാര
ചായപ്പൊടി
വറുത്തെടുത്ത കാപ്പിക്കുരു
ഭക്ഷ്യഎണ്ണകള്‍
കൊഴുപ്പ് നീക്കം ചെയ്ത പാല്‍
കുട്ടികള്‍ക്കുള്ള പാല്‍ ഉൽപന്നങ്ങള്‍
പായ്ക്കറ്റിലുള്ള പനീര്‍
കശുവണ്ടി
ഉണക്കമുന്തിരി

12 ശതമാനം ജിഎസ്ടിയുള്ളത്

വെണ്ണ
നെയ്യ്
ബദാം
പഴച്ചാറുകള്‍
പായ്ക്കറ്റിലുളള തേങ്ങാവെള്ളം
സംസ്കരിച്ചെടുത്ത പച്ചക്കറികള്‍, പഴങ്ങള്‍, അച്ചാറുകള്‍, ചട്ണി, നട്സ്, ജെല്ലി പദാർഥങ്ങള്‍

18 ശതമാനം ജിഎസ്ടിയുളളത്

പാസ്ത
ചോളം
സൂപ്പ്
ഐസ്ക്രീം

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Tax on food gst all you need to know

Next Story
ഭർത്താവിന് നിങ്ങൾ വിലപ്പെട്ട വ്യക്തിയാണോയെന്നു മനസ്സിലാക്കാൻ ഏഴു കാര്യങ്ങൾ ശ്രദ്ധിക്കൂmarriage, husband, wife
The moderation of comments is automated and not cleared manually by malayalam.indianexpress.com