തമിഴ്, തെലുങ്ക്, കന്നട ഭാഷചിത്രങ്ങളിൽ തിളങ്ങി നിൽക്കുമ്പോഴും തന്മാത്ര, നോട്ട്ബുക്ക്, വിനോദയാത്ര, മൈ ബോസ്, ചാർലി, ഊഴം എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതയായ താരമാണ് സീത. അഭിനയത്തിന്റെ തിരക്കിനൊപ്പവും ഗാർഡനിംഗിനെ പ്രിയപ്പെട്ടൊരു ഹോബിയാക്കി കൂടെ കൂട്ടുകയാണ് സീത.

ചെടികളും പൂക്കളും മാത്രമല്ല സീതയുടെ റൂഫ് ടോപ്പ് ഗാർഡനിലെ താമസക്കാർ. തക്കാളി, വെണ്ട, ബീൻസ്, ചീര, മത്തൻ, പച്ചമുളക്, മഞ്ഞൾ, ഇഞ്ചി, വാഴ, നാരകം, സപ്പോട്ട, പപ്പായ, ഓറഞ്ച്, സ്റ്റാർ ഫ്രൂട്ട്, കരിമ്പ്, പേരയ്ക്ക, മാതളനാരകം, ഡ്രാഗൺ ഫ്രൂട്ട്, അവക്കോഡെ തുടങ്ങി വിവിധയിനം പച്ചക്കറികളാലും ഫലവൃക്ഷങ്ങളാലും സമ്പന്നമാണ് മട്ടുപ്പാവിലെ കൃഷിയിടം.

ഓർഗാനിക് രീതിയിലാണ് തന്റെ കൃഷിയെന്നും വീട്ടിലേക്ക് വേണ്ട പച്ചക്കറികളും പഴങ്ങളും പൂജയ്ക്കുള്ള പൂക്കളുമെല്ലാം ഇവിടെ നിന്നും ഉത്പാദിപ്പിക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും താരം പറയുന്നു. കിച്ചൻ മാലിന്യങ്ങളും മറ്റും വളമാക്കി മാറ്റി ചെടികൾക്ക് നൽകും. താൻ കുട്ടികളെ പോലെ പരിചരിക്കുന്ന ഈ ചെടികൾക്കൊപ്പം എത്രനേരം ചെലവഴിക്കാനും സന്തോഷമേയുള്ളൂവെന്നും അവർ കൂട്ടിച്ചേർത്തു.

തന്റെ ചെന്നൈ വീട്ടിലെ മട്ടുപ്പാവിലാണ് സീതയുടെ ഈ കൃഷിത്തോട്ടം. രണ്ടുവർഷം മുൻപാണ് കൃഷിയിലേക്ക് ഇറങ്ങുന്നതെന്നും അവർ പറഞ്ഞു. ബിഹൈൻവുഡിനോട് സംസാരിക്കുകയായിരുന്നു സീത.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook