തിളക്കമുള്ള ചർമത്തിനായി നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എന്നാൽ അതിനായി ചില പൊടികൈകൾ പരിചയപ്പെടുത്തുകയാണ് നടി തമന്ന ബാട്ടിയ. പ്രമുഖ ഫാഷൻ മാസികയായ വോഗിന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം താൻ ഉപയോഗിക്കുന്ന ഫെയ്സ് മാസിക്കിനെക്കുറിച്ച് പറയുന്നത്. വീട്ടിൽ തന്നെ എളുപ്പത്തിൽ തയാറാക്കാവുന്ന മാസ്‌ക്കാണിത്.
ചർമത്തിനു ആരോഗ്യം വേണമെന്ന് ആഗ്രഹിക്കുന്നവർ പ്രകൃതിദത്തമായ വിഭവങ്ങളാണ് ചർമ്മത്തിൽ പുരട്ടേണ്ടതെന്ന് തമന്ന പറയുന്നു. തിളങ്ങുന്ന ചർമ്മം നേടാനായി തമന്ന തയാറാക്കുന്ന മാസ്‌ക്കിലടങ്ങിയിരിക്കുന്ന ചേരുവകൾ ഏതൊക്കെയാണെന്ന് നോക്കാം.
ചന്ദനം, കാപ്പി പൊടി, തേൻ എന്നിവ ഒരുമിച്ച് ചേർത്ത ഫെയ്‌സ് മാസ്‌ക്കാണ് തമന്ന തിളക്കമാർന്ന ചർമം നേടാനായി ഉപയോഗിക്കുന്നത്. തേൻ കൂടുതൽ ചേർക്കുന്നത് നിങ്ങളുടെ ചർമ്മത്തെ ഈർപ്പമുള്ളതായി നിലനിർത്തും. തൈര്, റോസ് വാട്ടർ എന്നിവ ചർമത്തിൽ പുരട്ടുന്നതും ഗുണം ചെയ്യുമെന്നാണ് തമന്ന പറയുന്നത്.
വളരെ തെളിമയാർന്ന് ചർമ്മതിനുടമയാണ് നടി തമന്ന ബാട്ടിയ.ഒട്ടും തന്നെ മേക്കപ്പില്ലാതെ പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന തമന്നയുടെ സൗന്ദര്യത്തിന്റെ ഏറ്റവും നല്ല എലമെന്റ് തിളക്കമാർന്ന ചർമം തന്നെയാണ്. മലയാള സിനിമാലോകത്തേക്കും ചുവടുവയ്ക്കാനൊരുങ്ങുകയാണ് തമന്ന. ദിലീപിനൊപ്പമുള്ള ചിത്രം ‘ബാന്ദ്ര’യിലൂടെ തമന്ന മലയാളത്തിലെത്തും.