/indian-express-malayalam/media/media_files/2026/01/20/tamannaah-bhatia-skin-care-fi-2026-01-20-12-22-16.jpg)
തമന്ന ഭാട്ടിയ | ഫൊട്ടോ: ഇൻസ്റ്റഗ്രാം
ശൈത്യകാലത്തിന്റെ വരവോടെ നമ്മുടെ ചർമ്മം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് അമിതമായ വരൾച്ചയും മങ്ങലും. തണുത്ത കാറ്റും അന്തരീക്ഷത്തിലെ ഈർപ്പമില്ലായ്മയും ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം നഷ്ടപ്പെടുത്താൻ കാരണമാകുന്നു. ഇത്തരം സാഹചര്യങ്ങളിൽ വിലകൂടിയ സൗന്ദര്യവർദ്ധക വസ്തുക്കളെ ആശ്രയിക്കുന്നതിനു പകരം, നമ്മുടെ അടുക്കളയിലുള്ള പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് ചർമ്മത്തെ സംരക്ഷിക്കുന്നതാണ് ഏറ്റവും ഉചിതം.
തമന്ന ഭാട്ടിയയും തിളങ്ങുന്ന ചർമ്മത്തിനായി ഉപയോഗിക്കുന്നത് പ്രകൃതിദത്തമായ ഫെയ്സ് പാക്കാണ്. തമന്ന തന്റെ അമ്മയിൽ നിന്നും പഠിച്ചെടുത്ത, പാരമ്പര്യമായി കൈമാറി വന്ന ഈ മികച്ച ചർമ്മ പരിചരണ രീതി താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
Also Read: ദിവസവും രാവിലെ ഇത് വെള്ളത്തിൽ ചേർത്തു കുടിക്കൂ, തിളക്കമുള്ള മുടിയും ചർമ്മവും സ്വന്തമാക്കാം
കടലമാവും തൈരും പ്രധാന ചേരുവകളായി വരുന്ന ഈ മിശ്രിതം ചർമ്മത്തിന് ആവശ്യമായ പോഷണവും ഈർപ്പവും നൽകുന്നു. ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും അഴുക്കുകൾ നീക്കി മുഖം കൂടുതൽ തെളിമയുള്ളതാക്കാനും ഈ വിദ്യ സഹായിക്കും. രാസവസ്തുക്കൾ ഒട്ടുമില്ലാത്ത ഈ പ്രതിവിധി എല്ലാത്തരം ചർമ്മക്കാർക്കും അനുയോജ്യമാണ്.
ചേരുവകൾ
- കടലമാവ്- 2 ടേബിൾസ്പൂൺ
- തൈര്- 1 അല്ലെങ്കിൽ 2 ടേബിൾസ്പൂൺ
- റോസ് വാട്ടർ- ആവശ്യത്തിന്
Also Read: പ്രായം പിന്നോട്ട് തന്നെ, യുവത്വം തുളുമ്പുന്ന ചർമ്മത്തിന്റെ രഹസ്യം പങ്കുവച്ച് ബിപാഷ
View this post on InstagramA post shared by Skin | Hair | Health (@simple_home_remedy)
Also Read: വീക്കം മാറാൻ പ്രിയങ്ക ചോപ്രയുടെ 'ഡി-പഫിംഗ്' വിദ്യ; ഈ ഐസ് ഫേഷ്യൽ എത്രത്തോളം ഫലപ്രദമാണ്?
തയ്യാറാക്കുന്ന വിധം
- രണ്ട് ടേബിൾ സ്പൂൺ കടലമാവ് ഒന്നോ രണ്ടോ ടേബിൾ സ്പൂൺ തൈരുമായി നന്നായി മിക്സ് ചെയ്യാം.
- മൃദുവായ പേസ്റ്റ് രൂപത്തിലാക്കാൻ ആവശ്യത്തിന് റോസ് വാട്ടർ ചേർക്കാം.
- ചർമ്മം നന്നായി ക്ലെൻസ് ചെയ്യാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ കടലമാവ് കൂടുതൽ ചേർത്ത് മിശ്രിതം കട്ടിയുള്ളതാക്കാം. എന്നാൽ ചർമ്മത്തിന് നല്ല ഈർപ്പമാണ് ആവശ്യമെങ്കിൽ കൂടുതൽ തൈര് ചേർത്ത് മിശ്രിതം അയഞ്ഞ പരുവത്തിലാക്കാം.
- മുഖത്തും കണ്ണിന് താഴെയും കഴുത്തിലും ഈ മാസ്ക് ഒരുപോലെ പുരട്ടുക.
- കുറഞ്ഞത് 10-15 മിനിറ്റ് വരെ ഇത് ചർമ്മത്തിൽ വയ്ക്കാം.
- ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകിയ ശേഷം മൃദുവായി തുടച്ച് മോയ്സ്ചറൈസർ പുരട്ടുക.
- മൃദുവായതും തിളക്കമുള്ളതുമായ ചർമ്മത്തിനായി ആഴ്ചയിൽ 2-3 തവണ ഇത് ഉപയോഗിക്കാം.
ഇത്തരം ഉത്പന്നങ്ങൾ ആദ്യമായി ഉപയോഗിക്കുമ്പോൾ പാച്ച് ടെസ്റ്റ് ചെയ്ത് യാതൊരു അലർജിയോ അസ്വസ്ഥകളോ ഇല്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
DISCLAIMER:മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക
Read More: 50കളിലും ചുറുചുറുക്കും തിളക്കമുള്ള ചർമ്മവും; ബോളിവുഡ് നടി ചിത്രാംഗദയുടെ ഈ പൊടിക്കൈകൾ ശീലമാക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us