സെലിബ്രിറ്റികളുടെ ഫാഷൻ സ്റ്റേറ്റ്മെന്റുകൾ പലപ്പോഴും ശ്രദ്ധ കവരാറുണ്ട്. ഒരു ഷൂട്ടിനിടെ നടി തമന്ന ധരിച്ച ബോഡി കോൺ ഗ്രാഫിറ്റി ഡ്രസ്സാണ് ഇപ്പോൾ ഫാഷൻ പ്രേമികളുടെ ഇഷ്ടം കവരുന്നത്. ഹാൻഡ് ക്രാഫ്റ്റഡ് ഗ്രാഫിറ്റി ഡ്രസ്സാണിത്. HUEMN ബ്രാൻഡിൽ നിന്നുള്ളതാണ് ഈ ടർട്ടിൽനെക്ക് ഫുൾ സ്ലീവ് ബോഡി-കോൺ ഡ്രസ്.
നിറപ്പകിട്ടേറിയ എംബ്രോയിഡറിയാണ് ഡ്രസ്സിന്റെ പ്രത്യേകത. 200 മണിക്കൂറുകളോളം ചെലവിട്ടാണ് ഈ മൾട്ടി കളർ സ്വീകൻസ് വർക്കുകൾ കൈകൊണ്ട് തുന്നിപിടിപ്പിച്ചത്. 47,500 രൂപയാണ് ഈ ഡ്രസ്സിന്റെ വില.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസിനൊരുങ്ങുന്ന മധുർ ഭണ്ഡാർക്കറിന്റെ ബാബ്ലി ബൗൺസർ ആണ് തമന്നയുടെ പുതിയ ചിത്രം. തമന്ന ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന ചിത്രമാണിത്.