രാവിലെ എഴുന്നേൽക്കുമ്പോഴുളള മുഖത്തെ ക്ഷീണം എളുപ്പം മാറ്റാം, തമന്നയുടെ ബ്യൂട്ടി ടിപ്‌സ്

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് മുഖത്തെ പഫിനസ് മാറാനുളള എളുപ്പ വഴി താരം വ്യക്തമാക്കിയത്

tamannaah bhatia, actress, ie malayalam

രാവിലെ ഉറക്കമുണർന്നു വരുമ്പോൾ മുഖം വീർത്തിരിക്കാറുണ്ടോ? പഫിനസ്സ് എന്നാണ് ഇതിനെ പറയുന്നത്. മുഖത്തെ പഫിനസ്സ് എളുപ്പത്തിൽ മാറ്റാനുള്ളൊരു സൂത്രവിദ്യ പങ്കുവച്ചിരിക്കുകയാണ് തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് മുഖത്തെ പഫിനസ് മാറാനുളള എളുപ്പ വഴി താരം വ്യക്തമാക്കിയത്.

ഒരു ബൗളിൽ നിറയെ വെളളമെടുക്കുക. ഇതിലേക്ക് ഐസ് ക്യൂബുകൾ ഇടുക. അതിനുശഷം കുറച്ചുനേരം മുഖം മുക്കുക. രണ്ടു മൂന്നു തവണ ഇങ്ങനെ ചെയ്യുക. ഇങ്ങനെ ചെയ്താല്‍ വളരെ വേഗം തന്നെ പഫിനസ്സ് മാറുമെന്നും ദിവസവും താൻ ചെയ്യാറുണ്ടെന്നും തമന്ന പറയുന്നു.

തെന്നിന്ത്യൻ സിനിമയിൽ തിരക്കേറിയ നടിയാണ് തമന്ന. തന്റെ സൗന്ദര്യ രഹസ്യങ്ങൾ തമന്ന ആരാധകർക്കായി ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

Read More: തിളക്കമുളള ചർമ്മം വേണോ? ഇതാ അഞ്ച് എളുപ്പ വഴികൾ

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Tamannaah bhatia shares go to morning ritual to reduce face puffiness535169

Next Story
തിളക്കമുളള ചർമ്മം വേണോ? ഇതാ അഞ്ച് എളുപ്പ വഴികൾskin, beauty, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com