തമിഴിലും തെലുങ്കിലും ബോളിവുഡിലടക്കം നടി തമന്ന ഭാട്ടിയ തിരക്കിലാണ്. കൈനിറയെ ചിത്രങ്ങളാണ് താരത്തിന്. ഫാഷൻ സെൻസിലും തമന്ന ഒട്ടും പിന്നിലല്ല. മോഡേൺ വസ്ത്രങ്ങളിലും പരമ്പരാഗത വസ്ത്രങ്ങളിലും താരം അതിസുന്ദരിയാണ്. സാരിയിലുളള തമന്നയുടെ പുതിയ ചിത്രങ്ങൾ ഏവരുടെയും മനം കവരും.
ഇളം നീല നിറത്തിലുളള സാരിയുടുത്തു നിൽക്കുന്ന ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് തമന്ന പങ്കുവച്ചത്. കിടിലൻ ലുക്കിലാണ് തമന്ന ചിത്രത്തിലുളളത്. സാരിക്ക് ഇണങ്ങുന്ന സ്ലീവ്ഡ് ബ്ലൗസ് ആണ് തമന്ന തിരഞ്ഞെടുത്തത്. പരമ്പരാഗത ജുവലറികൾ അണിഞ്ഞതോടെ തമന്ന കൂടുതൽ സുന്ദരിയായി. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് സുക്രുതി ഗ്രോവറായിരുന്നു തമന്നയെ ഒരുക്കിയത്.
സാരിയിൽ ഇന്ത്യൻ ബ്യൂട്ടി ആണെങ്കിലും മോഡേൺ വസ്ത്രങ്ങളോടാണ് തമന്നയ്ക്ക് കൂടുതൽ പ്രിയം. ടി ഷർട്ടും ജീൻസും ഇഷ്ടപ്പെടുന്ന പെൺകുട്ടിയാണ് ഞാൻ. പക്ഷേ അതിനൊപ്പം റെഡ് കാർപെറ്റിലെ വസ്ത്രങ്ങളും ഇഷ്ടമാണെന്ന് തമന്ന പറയുന്നു. ”ഫാഷനിൽ മുൻപത്തെക്കാളും കൂടുതൽ പരീക്ഷണങ്ങൾ ഞാൻ ഇപ്പോൾ നടത്തുന്നുണ്ട്. വർഷങ്ങൾ കഴിയുന്തോറും എനിക്ക് അനുയോജ്യമായത് കൂടുതൽ അറിയാൻ തുടങ്ങി,” തമന്ന പറഞ്ഞു.