scorecardresearch

Latest News
ടീസ്റ്റ സെതല്‍വാദിനെയും ആര്‍ ബി ശ്രീകുമാറിനെയും അറസറ്റ് ചെയ്ത് ഗുജറാത്ത് പൊലീസ്

തിളങ്ങുന്ന ചർമ്മത്തിനായ് ചില ആയുർവേദ ടിപ്‌സുകൾ

ആരോഗ്യകരവും തിളങ്ങുന്നതുമായ ചർമ്മത്തിന് ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്

skin, beauty, ie malayalam

വേനൽക്കാലം ശരീര ആരോഗ്യത്തിന് മാത്രമല്ല, ചർമ്മത്തിനും മുടിക്കും ദോഷം ചെയ്യും. ചുട്ടുപൊള്ളുന്ന ചൂടും പൊടിയും മലിനീകരണവും ചേർന്ന് ചർമ്മത്തെ വഴുവഴുപ്പുള്ളതും മങ്ങിയതുമാക്കും. ഈ സീസണിൽ ചർമ്മ സംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ വയ്ക്കണം.

വേനൽക്കാലത്ത് തിളങ്ങുന്ന ചർമ്മത്തിന് സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കണമെന്ന് കരുതുന്നുവെങ്കിൽ അത് തെറ്റാണ്. ലളിതവും ഫലപ്രദവുമായ ചില ആയുർവേദ പ്രതിവിധികളിലൂടെ നിങ്ങൾ ആഗ്രഹിക്കുന്ന ചർമ്മം സ്വന്തമാക്കാമെന്ന് ആയുർവേദ ഡോ.നിതിക കോഹ്‌ലി പറഞ്ഞു.

വേനൽക്കാലം എപ്പോഴും ചർമ്മത്തിന് ബുദ്ധിമുട്ടുള്ള സമയമാണ്. ചർമ്മം വരണ്ടതോ എണ്ണമയമുള്ളതോ സെൻസിറ്റീവായതോ ആകട്ടെ, വേനൽക്കാലത്തെ ചൂട് ചർമ്മത്തിന്റെ ആരോഗ്യത്തിന് ഹാനികരമാണെന്ന് അവർ വ്യക്തമാക്കി. വേനൽക്കാലത്ത് തിളങ്ങുന്ന ചർമ്മത്തിനായ് ചില സിംപിൾ ആയുർവേദ വഴികളും അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്.

  • ചർമ്മത്തിന് വെള്ളം ആവശ്യമാണെന്ന് എപ്പോഴും ഓർക്കുക. ശരീരത്തിലെന്നപോലെ, ചർമ്മത്തിനും വേനൽക്കാലത്ത് ജലാംശം വേണം, അതിനാൽ ആവശ്യത്തിന് വെള്ളം കുടിച്ച് ജലാംശം നിലനിർത്തുക. ആരോഗ്യകരവും തിളങ്ങുന്നതുമായ ചർമ്മത്തിന് ഇത് പ്രധാനമാണ്.
  • ശരീരത്തിലെ ജലാംശം നിയന്ത്രിക്കാൻ സീസണൽ പഴങ്ങൾ കഴിക്കുക. തണ്ണിമത്തൻ പോലുള്ള പഴങ്ങളിൽ നിറയെ വെള്ളമാണ്, വേനൽക്കാലത്ത് ഇവ എളുപ്പത്തിൽ ലഭിക്കും.
  • പതിവായി നല്ല സൺസ്ക്രീൻ പുരട്ടുന്നതും മുഖം നന്നായി വൃത്തിയാക്കുന്നതും ഈ സീസണിൽ ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും.

Read More: തിളങ്ങുന്ന ചർമ്മത്തിന്റെയും മുടി അഴകിന്റെയും രഹസ്യം വെളിപ്പെടുത്തി കരീന കപൂർ

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Take care of your skin with these effective ayurvedic tips

Best of Express