തായ്‌വാനിൽ നിന്നുള്ള ഈ കമിതാക്കളുടെ കഥ ഹൃദയഭേദകമാണ്. 30കാരനായ യുവാവ് തന്റെ പ്രണയിനിക്ക് നല്‍കിയ വിവാഹവാഗ്ദാനം പാലിച്ചു. എന്നാല്‍ ഇയാള്‍ക്ക് വിവാഹ മോതിരം അണിയിക്കാനായത് അവളുടെ ചേതനയറ്റ ശരീരത്തില്‍ ആയിരുന്നു. ടിസയ് എന്ന 30കാരനാണ് പ്രണയിനിയുടെ മരണാനന്തര ചടങ്ങിനിടെ മൃതദേഹത്തില്‍ മോതിരമണിയിച്ചത്.

ടിസയ്യുടെ കാമുകി 23കാരിയായ ചെന്‍ വാഹനാപകടത്തിലാണ് മരണമടഞ്ഞത്. ചെന്‍ ഒരു നഴ്‌സ് കൂടിയായിരുന്നു. ഫോണ്‍ വിളിച്ച് എടുക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ ടിസയ്യെ കാത്തിരുന്നത് ചെന്നിന്റെ അപകട വാര്‍ത്തയായിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും ചെന്‍ മരണമടഞ്ഞിരുന്നു.

തന്റെ പ്രണയിനിയുടെ അന്ത്യയാത്രയില്‍ താന്‍ കൊടുത്ത വാക്ക് പാലിക്കുകയായിരുന്നു ഈ യുവാവ്. തായ്‌ലന്റിലെ ഷാങ്വ സിറ്റിയിലായിരുന്നു കണ്ണുകളെ ഈറനണിയിക്കുന്ന സംഭവം അരങ്ങേറിയത്. മരണാനന്തര ചടങ്ങുകൾ നടക്കുന്ന ഹോൾ വിവാഹ വേദിയെ പോലെ അണിയിച്ചൊരുക്കിയിരുന്നു. ബന്ധുക്കളും കൂട്ടുകാരും എല്ലാം പുത്തൻ വസ്ത്രങ്ങളണിഞ്ഞാണ് ചടങ്ങിനെത്തിയത്. ചെന്നിന്റെ ശരീരം മാത്രമാണ് തന്നെ വിട്ടു പോകുന്നതെന്നായിരുന്നു ‘വിവാഹ’ത്തിന് ശേഷം ടിസ പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ