ബോളിവുഡിലെ കുട്ടി സെലിബ്രിറ്റിയാണ് സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും മകൻ തൈമുർ അലി ഖാൻ. ജനിച്ചതു മുതലുളള തൈമുറിന്റെ ഓരോ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോഴിതാ കിഡ്സിന്റെ ജിം സെക്ഷനിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ക്യാമറക്കണ്ണുകൾ പകർത്തിയ തൈമുറിന്റെ പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

മഞ്ഞ നിറത്തിലുളള ടീ ഷർട്ടണിഞ്ഞ കുഞ്ഞു തൈമുറിന്റെ മുഖ ഭാവങ്ങളാണ് പുതിയ ചിത്രത്തിൽ കൗതുകം ഉണർത്തുന്നത്.

(Photo: Varinder Chawla)

(Photo: Varinder Chawla)

തൈമുറിനെ ഒരു സ്റ്റാർ കിഡ് ആയി കാണാൻ തനിക്ക് താൽപര്യമില്ലെന്നാണ് അടുത്തിടെ കരീന പറഞ്ഞത്. ഒരു സാധാരണ കുട്ടിയെപ്പോലെ അവൻ വളരാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അവൻ ആഗ്രഹിക്കുന്നതുപോലെ അവൻ ജീവിക്കട്ടെയെന്നും കരീന പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ