തന്റെ ആത്മപരിശോധനാപരമായ കാരിക്കേച്ചറുകളില്‍ ഒന്നില്‍ ടി.വി.നാരായൺ ‘പുഞ്ചിരിക്കുക, സഹായിക്കുക, ചിന്തിക്കുക’ എന്നെഴുതിയ കൗപീനം ധരിച്ചു അദ്ദേഹം കുരിശിലേറപ്പെട്ട നിലയിലാണ് കാണപ്പെടുന്നതെങ്കില്‍ മറ്റൊന്നിൽ അദ്ദേഹം ജോലി ചെയ്യുന്ന മേശയ്ക്കരികിൽ ഇരിക്കുന്ന നിലയിലാണ്. മുഖത്തെ മറയ്ക്കുന്ന നീണ്ട മുടിയിഴകളുള്ള, അറവുവാളിൽ തൂങ്ങിക്കിടക്കുന്ന നാരായൺ വായനക്കാർക്ക് ഒരു ചിന്ത നൽകിക്കൊണ്ടാണ് മടങ്ങുന്നത്, ‘താൻ ചെയ്യേണ്ട കാര്യം ശരിയായിത്തന്നെയാണ് ചെയ്യുന്നതെന്ന് ഓരോ മനുഷ്യനും ചിന്തിക്കുന്നത് കാണുന്നത് വിചിത്രമല്ലേ?’
ഈ മൂന്നു സൃഷ്ടികളോടൊപ്പം എണ്ണൂറിൽ പരം മറ്റു സൃഷ്ടികളും ഒരുമിപ്പിച്ചു കൊണ്ടൊരു പുസ്തകം, സർവൈവൽ ബൈ ഡിസൈൻ (Survival by Design) എന്ന ക്രീയേറ്റീവ് ഡിസൈൻ ഏജൻസിയുടെ സ്ഥാപകനും ഉദ്യോഗസ്ഥനുമായിരുന്ന, പത്ത് മാസം കാൻസറിനോട് പൊരുതി 2017 സെപ്റ്റംബർ മാസം മരണമടഞ്ഞ ടി.വി.നാരായണിന് സമർപ്പിച്ചിരിക്കുകയാണ്. “ഇത് അദ്ദേഹത്തിനുള്ള ട്രിബ്യൂട്ട് ആണ്” അദ്ദേഹത്തിന്റെ ഭാര്യ ദീപ ടി.വി.നാരായണനോടൊപ്പം ചേർന്ന് ഈ പുസ്തകം സാക്ഷാത്കരിച്ച, അദ്ദേഹത്തിന്റെ സഹോദരി രൂപ ശ്രീനിവാസൻ പറയുന്നു. “അദ്ദേഹം എപ്പോഴും ചെയ്തു കൊണ്ടിരുന്ന അദ്ദേഹത്തിന്റെ സ്വകാര്യ ‘ഡൂഡിലുകളാണ്’ ഇവ” ദീപ കൂട്ടിച്ചേര്‍ത്തു. രണ്ടു പേരും ചേർന്ന് കഴിഞ്ഞ കുറെ മാസങ്ങളായി നാരായൺ ശ്രദ്ധയോടെയും എന്നാൽ സ്വകാര്യമായും വർഷങ്ങളായി സൂക്ഷിച്ചിരുന്ന ആയിരക്കണക്കിന് ഡൂഡിലുകളും, ചിത്രങ്ങളും, ഹാസ്യചിത്രങ്ങളും കണ്ടെത്തുകയുണ്ടായി. “ഇതിൽ ചിലത് അദ്ദേഹം എന്നെ കാണിക്കുകയുണ്ടായി, എന്നാൽ അദ്ദേഹത്തിന്റെ പക്കൽ ഇത്ര മാത്രം ചിത്രങ്ങൾ ഉണ്ടാകുമെന്ന് ഞാൻ കരുതിയിരുന്നില്ല” ദീപ വെളിപ്പെടുത്തി. മുംബൈയിലെ മാഹിം സ്റ്റുഡിയോയിലെ നാരായണിന്റെ വസ്തുക്കൾ അടുക്കിക്കൊണ്ടിരുന്നപ്പോഴാണ് അദ്ദേഹത്തിന്റെ വരകളുടെ ഈ അതിഭൃഹത്തായ ശേഖരം കുടുംബാംഗങ്ങൾ കണ്ടെത്തിയത്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം അദ്ദേഹത്തിന്റെ വര്‍ക്ക് പങ്കുവയ്ക്കാനാണ് ലിമിറ്റഡ് എഡിഷന് ആയി ഈ പുസ്തകം പ്രകാശനം ചെയ്തത്. ഇതൊരു കമേഴ്സ്യല്‍ പദ്ധതിയല്ല, അദ്ദേഹത്തെ അറിഞ്ഞിരുന്നവരെ ഉദ്ദേശിച്ചു മാത്രമാണ്,” ദീപ വ്യക്തമാക്കി.
കേന്ദ്രീയ വിദ്യാലയത്തിലെ പന്ത്രണ്ടാം തരം വിദ്യാർത്ഥിയായിരുന്ന നാരായൺ തുടർന്ന് കൊച്ചിയിലെ സേക്രഡ് ഹാർട്ടസ് കോളേജിൽ നിന്നും 1983-ൽ സയൻസിൽ ബിരുദം നേടി. ബെംഗളൂരുവിൽ നിന്നും 1986-ൽ നിയമ ബിരുദം നേടിയ അദ്ദേഹം പിന്നീട് ക്രീയേറ്റീവ് ഡിസൈൻ എന്ന മേഖല തിരഞ്ഞെടുക്കുകയായിരുന്നു. കൊച്ചിയിൽ വളര്‍ന്ന നിയമ ബിരുദധാരി ബെംഗളൂരു, അഹമ്മദാബാദ്, മുംബൈ എന്നീ വ്യത്യസ്തമായ നഗരങ്ങളിലേക്ക് സഞ്ചരിച്ചു കൊണ്ട്, എങ്ങനെയാണു ക്രീയേറ്റീവ് ഡിസൈൻ എന്ന ഔദ്യോഗിക മേഖല പിന്തുടര്ന്നു എന്നുള്ള കഥയും ദീപ പങ്കു വച്ചു. അതോടൊപ്പം തന്നെ, ഈ പുസ്തകം എങ്ങനെയാണ് പ്രത്യേക സമയങ്ങളിലെ അദ്ദേഹത്തിന്റെ ചിന്തകളെയും വികാരങ്ങളേയും രേഖപ്പെടുത്തുന്നതെന്നും അവർ വിവരിച്ചു. നാരായണന്റെ ബാല്യകാല സുഹൃത്തും, സഹപ്രവർത്തകനുമായ പ്രമോദ് ശങ്കർ എങ്ങനെയാണ് അദ്ദേഹത്തിന് ‘കില്ലർ’ (കൊലയാളി) എന്ന പേരിട്ടതെന്നും, വഴിയോരത്തു ലഭിക്കുന്ന അപ്പം കഴിക്കാനുള്ള അദ്ദേഹത്തിന്റെ ഇഷ്ടത്തെക്കുറിച്ചും, ALS (Amyotrophic lateral sclerosis) എന്ന രോഗത്തെ നേരിട്ടു കൊണ്ടുള്ള തന്റെ യാത്രയെ നാരായൺ എങ്ങനെയാണു ലളിതമാക്കിയതെന്നും ഓർക്കുന്നു. അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ മധുസൂദൻ നായിക്, ഏറ്റവും നല്ലതു മാത്രം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുന്ന അദ്ദേഹത്തിന്റെ ഫാഷൻ സെന്‍സ് ഓർക്കുകയും, ഒരിക്കൽ അദ്ദേഹം റിഡ്ലി സ്കോട്ടിന്റെ ‘ബ്ലേഡ് റണ്ണേറിനെ’ ‘പരിപൂർണ നാശം’ എന്ന് വിശേഷിപ്പിച്ചതും ഓർക്കുന്നു. ‘ഉള്ളത് കൊണ്ട് ചെയ്യാൻ പഠിക്കുക’ ഉപദേശം നല്‍കിയതിനാണ് അദ്ദേഹത്തിന്റെ ഭാര്യാസഹോദരന്‍ ഗോഗി നാരായണോട് കടപ്പെട്ടിരിക്കുന്നത്. എങ്ങനെയാണ് ഗാരിയുടെ ചിത്രങ്ങളും, ഡിസൈനുകളും, അദ്ദേഹത്തിന്റെ പല പരസ്യചിത്രങ്ങളും തന്നെ അതിശയിപ്പിച്ചതെന്നു അദ്ദേഹത്തിന്റെ പന്ത്രണ്ട് വയസ് പ്രായമുള്ള അനന്തിരവൾ റിഷ ശ്രീനിവാസനും പറയുന്നുണ്ട്.
പ്രൊഫഷണല്‍ ചിത്രങ്ങൾ ഒന്നും തന്നെ പുസ്തകത്തിൽ ഉൾപ്പെടുത്തണ്ട എന്നുള്ളത് മനഃപൂര്‍വ്വമായ തീരുമാനമായിരുന്നു. “വിവിധ തരം ചിത്രീകരണ ശൈലികളുണ്ട്. ഡൂഡിലുകളിൽ തന്റെ ആത്മീയവും വൈകാരികവുമായ വളർച്ച പൂർണമായും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്,” ദീപ പറയുന്നു. ക്രോണോളജിയുടെയോ, അല്ലെങ്കില്‍ എന്തെങ്കിലും പ്രത്യേക ആശയത്തിന്റെ അടിസ്ഥാനത്തിലോ അദ്ദേഹത്തിന്റെ ചിത്രങ്ങൾ സമാഹരിക്കണ്ട എന്നും അദ്ദേഹത്തിന്റെ കുടുംബം തീരുമാനിച്ചിരുന്നു. ഓർമകൾ ഒഴിച്ചു നിർത്തിയാൽ, ചിത്രീകരണങ്ങളോടൊപ്പം വരുന്ന വാക്കുകളിലൂടെയും, ചിത്രങ്ങളിലൂടെയും നാരായൺ സ്വയം വായനക്കാർക്ക് തന്നെ പരിചയപ്പെടുത്തി കൊടുക്കുന്നു. ‘ഷട്ട് അപ്പ് ആൻഡ് പ്ലെയ് ഗിറ്റാർ’ (നിശബ്ദമായിരുന്നു ഗിറ്റാർ വായിക്കൂ) എന്ന വാചകത്തോടെയുള്ള, നാരായൺ ഗിറ്റാർ പിടിച്ചുകൊണ്ട് നിൽക്കുന്നൊരു ചിത്രം കൈയ്യിലെടുത്ത് ദീപ പറഞ്ഞു, “ഞാൻ എന്തിനെയെങ്കിലും കുറിച്ച് പരാതിപ്പെടുമ്പോൾ ഇതാണ് അദ്ദേഹം പറയാറ്.”
നാരായണിന്റെ കാരിക്കേച്ചറുകളില്‍ ആവര്‍ത്തിച്ച് വരുന്ന താടിക്കാരനായ ‘ബിൽ കൂളിന്റ’ ജനനത്തെക്കുറിച്ചും ദീപ വിശദമാക്കി. “എന്റെ അച്ഛൻ അദ്ദേഹത്തോട് ചോദിക്കാറുണ്ടായിരുന്നു, എങ്ങനെയാണു കാര്യങ്ങൾ, ബിൽകുൽ ഖീക്?” ഇങ്ങനെയാണ് ആ കഥാപാത്രം ഉണ്ടായത്. “ഇന്ത്യൻ സംസ്കാരത്തെ കുറിച്ച് വളരെ ‘കൂളായി’ കുട്ടികളോട് ബിൽ കൂൾ പറഞ്ഞു കൊടുക്കുന്നതിനെ ആസ്പദമാക്കി ഒരു അനിമേഷൻ ചിത്രം അദ്ദേഹം നിർമിക്കാൻ ആഗ്രഹിച്ചിരുന്നു” ദീപ ഓര്‍ത്തു. അദ്ദേഹത്തിന്റെ നർമോക്തിയുടെയും, ആശയസംവേദനത്തിന്റെയും സാക്ഷ്യങ്ങളാകുമായിരുന്നതും, അദ്ദേഹം പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്നതുമായ നിരവധി പ്രോജക്ടുകളിൽ ഒന്നായിരുന്നിരിക്കാം ഇതും.