scorecardresearch
Latest News

മെഹന്ദിയിൽ ഒളിപ്പിച്ചുവച്ച പേര്, ബന്ധുവിന്റെ വിവാഹത്തിൽ തിളങ്ങി സുപ്രിയ; ചിത്രങ്ങൾ

ഒരു ബന്ധുവിന്റെ വിവാഹചടങ്ങിനിടെ പകർത്തിയ ചിത്രങ്ങളുമായി സുപ്രിയ

മെഹന്ദിയിൽ ഒളിപ്പിച്ചുവച്ച പേര്, ബന്ധുവിന്റെ വിവാഹത്തിൽ തിളങ്ങി സുപ്രിയ; ചിത്രങ്ങൾ

നടൻ പൃഥ്വിരാജിന്റെ ഭാര്യ എന്നതിനപ്പുറം മലയാള സിനിമയിലെ നിർമാതാവ് കൂടിയാണ് സുപ്രിയ മേനോൻ ഇന്ന്. പൃഥ്വിരാജ് പ്രൊഡ്ക്ഷൻസിന്റെ ചുമതലകളെല്ലാം നിർവ്വഹിക്കുന്നത് സുപ്രിയയാണ്.

ഒരു ബന്ധുവിന്റെ വിവാഹചടങ്ങിനിടെ പകർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുകയാണ് സുപ്രിയ. കഴിഞ്ഞ ദിവസം മെഹന്ദി ചടങ്ങിനിടെയുള്ള ചിത്രവും സുപ്രിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഷെയർ ചെയ്തിരുന്നു. മെഹന്ദിയിട്ട സുപ്രിയയുടെ കൈകളിലേക്ക് സൂക്ഷിച്ചുനോക്കിയാൽ പൃഥ്വി എന്നെഴുതിയിരിക്കുന്നത് കാണാം.

മനോഹരമായ ഒരു പർപ്പിൾ സിൽക്ക് സാരിയിലുള്ള ചിത്രവും സുപ്രിയ പങ്കുവച്ചിട്ടുണ്ട്.

Read more: കുടുംബത്തിന്റെ പ്രിയപ്പെട്ട മാലയുടെ കഥ പറഞ്ഞു സുപ്രിയ

പൃഥ്വിരാജ് പ്രൊഡക്ഷൻസ് ബോളിവുഡിലേക്കും കടന്നിരിക്കുകയാണ് ഇപ്പോൾ. പൃഥ്വിരാജ് നായകനായ ‘ഡ്രൈവിംഗ് ലൈസന്‍സ്’, ‘സെൽഫി’ എന്ന പേരിൽ ഹിന്ദിയിലേക്ക് എത്തുമ്പോൾ ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളും പൃഥ്വിയാണ്. ധര്‍മ്മ പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നിവരാണ് ചിത്രത്തിന്റെ മറ്റു നിർമാതാക്കൾ.

9, ഡ്രൈവിംഗ് ലൈസൻസ്, കുരുതി, കടുവ, ജനഗണമന എന്നീ ചിത്രങ്ങൾക്കു ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻ നിർമ്മിക്കുന്ന ചിത്രമാണ് ‘സെൽഫി’. പേട്ട, ബിഗിൽ, മാസ്റ്റർ, 83, കെജിഎഫ് 2, 777 ചാർലി, എന്നീ ചിത്രങ്ങളുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയതും പൃഥ്വിരാജ് പ്രൊഡക്ഷനായിരുന്നു.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Supriya meon sharing pics from family wedding