മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനും വലിയ പങ്കുണ്ട്. മുടിയുടെ വളർച്ചയെ പരിപോഷിപ്പിക്കുന്ന ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതുവഴിയും മുടിയുടെ ആരോഗ്യം ഉറപ്പുവരുത്താനാവും, മുടി തഴച്ചു വളരാൻ സഹായിക്കുന്ന 12 ഭക്ഷണങ്ങൾ പരിചയപ്പെടുത്തുകയാണ് ആയുർവേദ ഡോക്ടറായ വൈശാലി.
- തലേദിവസം വെള്ളത്തിൽ കുതിർത്തുവച്ച ബദാം
- നിത്യവും 2 ഈന്തപ്പഴം കഴിക്കുക
- മുട്ട അല്ലെങ്കിൽ പനീർ
- പാൽ
- ഫ്ളാക്സ് സീഡ്സ്, ചിയ സീഡ്സ്, മത്തങ്ങ വിത്ത് എന്നിങ്ങനെ മൾട്ടി സീഡ്സ് മിക്സ് 1 ടീസ്പൂൺ നിത്യവും കഴിക്കുക (ട്രയൽ മൾട്ടി സീഡ് മിക്സ് വിപണിയിൽ ലഭ്യമാണ്)
- ചീര
- ചെറുപയർ
- നെല്ലിക്ക
- നെയ്യ്
- ഓർഗാനിക് ശർക്കര
- ബീറ്റ്റൂട്ട്
നല്ല ആരോഗ്യകരമായ ഭക്ഷണക്രമം മുടിയുടെ വളർച്ചയെ സഹായിക്കുമെങ്കിലും മുടിയുടെ പരിപാലനത്തിലും ശ്രദ്ധ വേണം. ആഴ്ചയിലൊരു ദിവസമെങ്കിലും ചെറുതായി ചൂടാക്കിയ എണ്ണ ഉപയോഗിച്ച് തല മസാജ് ചെയ്യുക. ഇത് തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും മുടി വേരുകളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. അതുപോലെ തന്നെ, മുടിയിൽ അമിതമായി രാസവസ്തുക്കൾ ഉപയോഗിക്കുന്നതും ഒഴിവാക്കുക. കളർ കൊടുക്കുന്നതും സ്റ്റൈലിങ് ചെയ്യുന്നതുമെല്ലാം കാലക്രമേണ മുടിക്ക് ദോഷം ചെയ്യുന്ന കാര്യമാണ്.