scorecardresearch

ഉറക്കം കുറവാണോ? എങ്കിൽ ഈ പഴം കഴിച്ചോളൂ

എന്തൊക്കെ ചെയ്തിട്ടും രാത്രിയിൽ സുഖകരമായ ഉറക്കം കിട്ടുന്നില്ലേ? കിടക്കുന്നതിനു മുമ്പ് ഈ പഴം കഴിച്ചു നോക്കൂ

എന്തൊക്കെ ചെയ്തിട്ടും രാത്രിയിൽ സുഖകരമായ ഉറക്കം കിട്ടുന്നില്ലേ? കിടക്കുന്നതിനു മുമ്പ് ഈ പഴം കഴിച്ചു നോക്കൂ

author-image
Lifestyle Desk
New Update
Super Fruit That Helps In Good Night Sleep Kiwi

ഉറക്കം മെച്ചപ്പെടുത്താൻ ഈ പഴം കഴിക്കൂ | ചിത്രം: ഫ്രീപിക്

ആരോഗ്യകരമായ ശരീരത്തിന് ഉറക്കം അത്യാവശ്യമാണ്. എന്നാൽ ഉറക്ക കുറവാണ് പലരും നേരിടുന്ന പ്രധാന പ്രശ്നം. എത്ര ശ്രമിച്ചിട്ടും തടമില്ലാതെ ഉറങ്ങാൻ സാധിക്കാത്തവരാണ് അധികവും. ഇത് ശരീരത്തിൻ്റെ മാത്രമല്ല മാനസികമായ ആരോഗ്യത്തെയും ബാധിക്കും.

Advertisment

എന്നാൽ ഇതിനു പരിഹാരമായി ഒരു 'മിറക്കിൾ ഫ്രൂട്ടാണ്' വിദഗ്ധർ ശുപാർശ ചെയ്യുന്നത്. അയർലൻണ്ടിലെ ഒരു യൂണിവേഴ്സ്റ്റി 2023ൽ നടത്തിയ പഠനത്തിലെ ​വിവരങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഉറങ്ങാൻ കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് ഈ പഴം കഴിച്ച കായിക താരങ്ങൾക്ക് സുഖകരമായ ഉറക്കം ലഭിച്ചു എന്നാണ് പഠനത്തിൽ പറയുന്നത്. നാല് അഴ്ച തുടർച്ചയായി കഴിച്ചവരിലാണ് ഇത് സാധ്യമായത്. 

ഈ മിറക്കിൾ ഫ്രൂട്ടാണ് കിവി. വളരെ ചെറിയ പഴമെങ്കിലും ഇതിന് ധാരാളം പോഷക ഗുണങ്ങളുണ്ട്. അവ മെച്ചപ്പെട്ട ഉറക്കത്തിന് സഹായിക്കും. 

Super Fruit That Helps In Good Night Sleep Kiwi
കിവിയിൽ സെറാടോണിൻ അടങ്ങിയിട്ടുണ്ട് | ചിത്രം: ഫ്രീപിക്

മാനസിക നില, ഉറക്കം, വിശ്രമം എന്നിവ നിയന്ത്രിക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററായ സെറാടോണിൻ കിവിയിൽ ധാരാളമുണ്ട്. ഇതു മാത്രമല്ല ഉറക്കം മെച്ചപ്പെടുത്തുന്ന മറ്റ് പോഷകങ്ങളും ഇതിലുണ്ട്.

Advertisment
  • വിറ്റാമിൻ സി എന്ന ആൻ്റി ഓക്സിഡൻ്റ്, പോളിഫിനോളുകൾ എന്നിവ കിവിയിലുണ്ട്. ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദവും വീക്കവും ചെറുത്തു നിർത്തുന്നു. 
  • ഫോളേറ്റ്, വിറ്റാമിൻ ബി എന്നിങ്ങനെ തലച്ചോറിൻ്റെയും ന്യൂറോ ട്രാൻസ്മിറ്ററുകളുടെയും പ്രവർത്തനത്തെ സഹായിക്കുന്ന പോഷകങ്ങൾ കിവിയിലുണ്ട്. 
  • വളരെ കുറഞ്ഞ അളവിലുള്ള കലോറിയാണ് ഇതിലുള്ളത്. 

ഉറക്കം മെച്ചപ്പെടുത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

  • ഉറങ്ങുന്നതിന് കൃത്യമായ സമയ ക്രമീകരണം വയ്ക്കാം. 
  • കിടക്കുന്നതിനു മുമ്പുള്ള സ്ക്രീൻ ടൈം കുറയ്ക്കാം. 
  • രാത്രിയിൽ ലഘുഭക്ഷണം കഴിക്കാം
  • രാത്രിയിൽ കഫീൻ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കാം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Diet Sleep

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: