Lunar Eclipse 2019 Today: സൂപ്പര്‍ ബ്ലഡ് വുള്‍ഫ് മൂണ്‍ എന്നറിയപ്പെടുന്ന ഈ വര്‍ഷത്തെ പൂര്‍ണ ചന്ദ്രഗ്രഹണം ആരംഭിച്ചു. ഇന്നും നാളെയുമായാണ് ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കുക. ഇന്ത്യയില്‍ ഈ ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കില്ലെങ്കിലും, മാതാപിതാക്കള്‍ കുട്ടികളോട് ഈ പ്രതിഭാസത്തെക്കുറിച്ച് പറഞ്ഞുകൊടുക്കേണ്ട ചില അടിസ്ഥാന കാര്യങ്ങള്‍ ഉണ്ട്.
1. എങ്ങനെയാണ് സൂപ്പര്‍ ബ്ലഡ് വുള്‍ഫ് മൂണ്‍ എന്ന പേര് വന്നത്?
സ്‌പേസ് ഡോട്ട് കോം നല്‍കുന്ന വിവര പ്രകാരം ചന്ദ്രന്‍ ഭൂമിയോട് അടുത്തു വരുന്നതിനെയാണ് ചന്ദ്രഗ്രഹണം എന്ന് വിളിക്കുന്നത്. വര്‍ഷത്തിലെ ആദ്യ പൂര്‍ണ ചന്ദ്രന്(ജനുവരിയില്‍) പേരിട്ടത് ഓരിയിടുന്ന ചെന്നായ അഥവാ വോള്‍ഫ് മൂണ്‍ എന്നാണ്.
ശൈത്യകാലത്ത് ദൃശ്യമാവുന്ന പൂര്‍ണ ചന്ദ്രനെ അമേരിക്കക്കാര്‍ വിളിക്കുന്നത് വുള്‍ഫ് മൂണ്‍ എന്നാണ്.
Read More: ചന്ദ്രഗ്രഹണം: മിത്തുകളും അന്ധവിശ്വാസങ്ങളും
2. എന്തുകൊണ്ടാണ് ചന്ദ്രന്‍ ചുവന്ന നിറത്തില്‍ പ്രത്യക്ഷപ്പെടുന്നത്?
സൂര്യനും ചന്ദ്രനും ഇടയില്‍ ഭൂമി വരുമ്പോളാണ് പൂര്‍ണ ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്. ആ സമയത്ത് സൂര്യനും ചന്ദ്രനും ഭൂമിയും ഒരേ വരിയിലായിരിക്കും. ഈ സമയം ചന്ദ്രനില്‍ സൂര്യപ്രകാശം നേരിട്ട് പതിക്കുന്നത് തടസ്സപ്പെടും. ഭൂമിയുടെ അരികുകളിലൂടെ കടന്നുപോവുന്ന സൂര്യപ്രകാശം ചന്ദ്രനില്‍ പതിക്കുമ്പോള്‍ ചന്ദ്രന്‍ ചുവന്ന നിറത്തില്‍ ദൃശ്യമാകും. ഇതാണ് സൂപ്പര്‍ ബ്ലഡ് മൂണ്‍. സാധാരണയില്‍ കവിഞ്ഞ വലുപ്പത്തിലും തിളക്കത്തിലും ചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്നതാണ് സൂപ്പര്‍ മൂണ്‍.
3. എന്നായിരുന്നു ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം?
കഴിഞ്ഞ വര്‍ഷം അതായത്, 2018 ജൂലൈ 27നായിരുന്നു ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം. ഏകദേശം 43 മിനിറ്റായിരുന്നു ഇതിന്റെ ദൈര്‍ഘ്യം.
Read More: സൂപ്പർ ബ്ലഡ് വുൾഫ് മൂൺ എപ്പോൾ, എവിടെ, എങ്ങനെ കാണാം
4. ഏത്ര കാലം കൂടുമ്പോളാണ് പൂര്‍ണ ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്?
ഓരോ രണ്ടര വര്‍ഷം 2.5 വര്‍ഷം കൂടുമ്പോളും പൂര്‍ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നു എന്നാണ് ടൈം ആന്‍ഡ് ഡേറ്റ് ഡോട്ട് കോം പറയുന്നത്.

5. എന്നാണ് അടുത്ത പൂര്‍ണ ചന്ദ്രഗ്രഹണം സംഭവിക്കുക?
നാസ നല്‍കുന്ന വിവര പ്രകാരം ഇനി 2021 മെയ് മാസത്തിലാണ് അടുത്ത പൂര്‍ണ ചന്ദ്രഗ്രഹണം ഉണ്ടാകുക.