scorecardresearch
Latest News

കുട്ടികൾക്ക് സൺസ്‌ക്രീൻ പുരട്ടാമോ?

കുട്ടികളും പുറത്തുപോവുന്നതിനു മുൻപ് സൺസ്ക്രീൻ ലോഷൻ ഉപയോഗിക്കേണ്ടതുണ്ടോ? ചർമ്മരോഗവിദഗ്ധ പറയുന്നു

Sunscreen for Kids, Sunscreen benefits, The Best Sunscreen for Kids

ചർമ്മസംരക്ഷണത്തിന് ഡോക്ടർമാർ പോലും നിർദേശിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രൊഡക്റ്റുകളിൽ​ ഒന്നാണ് സൺസ്ക്രീൻ ലോഷൻ. ചർമ്മം ചൂടുകൊണ്ട് കരിവാളിക്കുന്നതും സൂര്യാഘാതമേൽക്കുന്നതുമൊക്ക ഒരു പരിധിവരെ പ്രതിരോധിക്കാൻ സൺസ്ക്രീൻ ലോഷന് സാധിക്കും.

കുട്ടികളുടെ ചർമ്മത്തിലും സൺസ്ക്രീൻ ഉപയോഗിക്കാമോ എന്നത് പല അമ്മമാർക്കും സംശയമുള്ള കാര്യമാണ്. എന്നാൽ, കുട്ടികളിലും സൺസ്ക്രീൻ ഉപയോഗിക്കാം എന്നാണ് ഡോക്ടർമാർ പറയുന്നത്. കുട്ടികൾക്കായി പ്രത്യേകം സൺസ്ക്രീനുകളും വിപണിയിൽ ലഭ്യമാണ്.

അതേസമയം, വളരെ ചെറിയ കുട്ടികളിൽ ( 6 മാസം വരെ പ്രായമുള്ള കുട്ടികൾ) സൺസ്ക്രീൻ ഉപയോഗിക്കരുതെന്നും ഡോക്ടർമാർ പറയുന്നു. വെയിൽ ഏൽക്കാതിരിക്കാനും സൂര്യഘാതത്തിൽ നിന്ന് സംരക്ഷിക്കാനും തൊപ്പികൾ, നീളൻ കൈകൾ ഉള്ള ഉടുപ്പ്/നീളൻ പാന്റ്സ്) എന്നിവ ധരിക്കുന്നതാണ് നല്ലത്.

വെയിലത്ത് ഓടിനടക്കുന്ന പ്രായത്തിൽ കുട്ടികളുടെ കൈകാലുകളിലും മുഖത്തുമൊക്കെ ടാൻ പ്രത്യക്ഷപ്പെടുക സാധാരണമാണ്. എന്നാൽ അതിൽ ദുഖിക്കേണ്ടതില്ലെന്ന് പറയുകയാണ് ഡെർമറ്റോളജിസ്റ്റായ ഡോക്ടർ ആഞ്ചൽ. “വെയിൽ കൊള്ളുന്ന ശീലം കുറയുന്നതോടെ ക്രമേണ ടാനും കുറയും. നീന്തലിൽ ഏർപ്പെടുമ്പോഴും കഴുത്തും കൈകളും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഇരുണ്ടതായി മാറാറുണ്ട്. കുട്ടികൾ പുറത്തുപോവുമ്പോഴും കളിക്കാൻ പോവുന്നതിനുമൊക്കെ മുൻപ് സൺസ്ക്രീൻ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇത് സൂര്യാതപം തടയാനും ചർമ്മം കരുവാളിക്കാതിരിക്കാനും സഹായിക്കും. ഓർക്കുക കടുത്ത വെയിൽ കൊണ്ട് ഉണ്ടാവുന്ന കരുവാളിപ്പിനെ തടയാൻ ഒന്നിനും കഴിയില്ല, അതിനാൽ കാഠിന്യമേറിയ വെയിൽ കൊള്ളാതിരിക്കാൻ ശ്രമിക്കുക എന്നതാണ് പരിഹാരം.”

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Sunscreen for kids health beauty benefits