വേനല്‍ക്കാലമാണ്, ചര്‍മ്മരോഗങ്ങള്‍ കൂടാന്‍ സാധ്യതയുള്ള കാലം. എല്ലായ്‌പ്പോഴും ചര്‍മ്മത്തേയും മുടിയേയും ശരിയായ വിധത്തില്‍ നമുക്ക് സംരക്ഷിക്കാന്‍ കഴിയണമെന്നില്ല. എന്നാല്‍ നമ്മുടെ വീടുകളില്‍ തന്നെ ലഭിക്കുന്ന പ്രകൃതി ചേരുവകള്‍ ഉപയോഗിച്ച്, ദോഷകരമായ അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് നമ്മുടെ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ സാധിക്കുമ്പോള്‍, വേനല്‍കാലം രസകരമായിതീരും. വേനല്‍ക്കാലത്ത് ചർമ്മ രോഗങ്ങളെ നേരിടാന്‍ ചില പ്രധാനപ്പെട്ട നാടന്‍ പൊടിക്കൈകള്‍ നിര്‍ദ്ദേശിക്കുകയാണ് റിസേര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ്, ചോലയില്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ തലവനായ ഓസ്റ്റിനും, റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ്, നെറ്റ്‌സ്‌കര്‍ഫ് നെറ്റ്വര്‍ക്ക് തലവന്‍ ഓംകര്‍ കുല്‍ക്കര്‍ണിയും.

* ത്വക്കിലെ ജലാംശം: ശരീരത്തിലെ വിവിധതരം ചര്‍മ്മ രോഗങ്ങളോട് യുദ്ധം ചെയ്യാന്‍ ‘സ്‌നിഗ്ദട’ അഥവാ ശരീരത്തിലെ ആന്തര ജലീകരണം സഹായകമാകും. ദിവസവും നന്നായി വെള്ളം കുടിക്കണം. ഇടയ്ക്ക് മറന്നു പോകാതിരിക്കാന്‍ വേണമെങ്കില്‍ ഒരു ടൈംടേബിള്‍ തന്നെ തയ്യാറാക്കാം. ചായ, കാപ്പി തുടങ്ങിയവയ്ക്ക് പകരമായി ഇളനീര്‍, സര്‍ബത്ത്, കരിമ്പ് ജ്യൂസ്, നാരങ്ങവെള്ളം, സംഭാരം എന്നിവ കുടിക്കുക.

*ചൂടിനെക്കുറിച്ച് ശ്രദ്ധാലുവാകുക: രക്തദൂഷ്യം, ചര്‍മ്മ സംബന്ധ രോഗങ്ങള്‍ എന്നിവയ്ക്ക് അടിസ്ഥാന കാരണം ഊഷ്മാവിലെ പെട്ടെന്നുളള മാറ്റമാണ്. എസി മുറികളില്‍ നിന്നോ, തണുപ്പുള്ള ഇടങ്ങളില്‍ നിന്നോ നേരിട്ട് കൊടും ചൂടുള്ള അന്തരീക്ഷത്തിലേക്ക് ഇറങ്ങാതിരിക്കുക. നേരെ തിരിച്ച്, ചൂടുകൂടിയ അന്തരീക്ഷത്തില്‍ നിന്ന് പെട്ടെന്ന് നേരിട്ട് എസി മുറികളിലേക്ക് പോകാതിരിക്കുക.

*ഫെയ്‌സ് മാസ്‌ക്: മുള്‍ട്ടാണി മിറ്റി ഫെയ്‌സ് മാസ്‌കും പാലും ചേര്‍ത്ത് ഉണങ്ങിയ ചര്‍മ്മത്തില്‍ പുരട്ടുക, എണ്ണമയമുള്ള ചര്‍മ്മത്തിന് തേനും, സാധാരണ ചര്‍മ്മത്തില്‍ വെള്ളവും ഉപയോഗിക്കുക, ഇത് ത്വക്കിന് സ്വാഭാവിക തിളക്കം നല്‍കുന്നു. രണ്ട് ടീസ്പൂണ്‍ നാരങ്ങനീരും വേവിച്ച ഉരുളക്കിഴങ്ങും ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നല്‍കും.

*നിങ്ങളുടെ ജീവിതത്തെ ഉന്മേഷഭരിതമാക്കുക: സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്ന നിരവധി ഘടകങ്ങല്‍ കറുവപ്പട്ടയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ കറുവപ്പട്ട പൊടിച്ച് ഒരു ടേബിള്‍ സ്പൂണ്‍ തേങ്ങയും പഞ്ചസാരയും ചേര്‍ത്ത് ഇളക്കി മുഖത്ത് തേക്കുക. ഈ മിശ്രിതം മുഖത്ത് നിന്നും നിര്‍ജീവ കോശങ്ങള്‍ നീക്കം ചെയ്ത് പ്രകൃതിദത്തമായ തിളക്കം നല്‍കുന്നു.

*അലോവേരയും കുക്കുമ്പറിന്റയും പാളികള്‍ കൊണ്ട് ത്വക്കിനെ ആവരണം ചെയ്യുക : തൊലി വൃത്തിയാക്കാനും, ചര്‍മ്മത്തിലെ വിടവ് കുറയ്ക്കുന്നതിനും, സുഷിരങ്ങള്‍ അടയ്ക്കാനും സ്‌കിന്‍ ടോണറുകള്‍ വളരെ ഉപയോഗപ്രദമാണ്. നിങ്ങളുടെ ചര്‍മ്മം എങ്ങനെ എന്നതിനെ അടിസ്ഥാനപ്പെടുത്തി ഒരു ടോണര്‍ തയ്യാറാക്കുക. ആപ്പിള്‍ സൈഡര്‍ വിനിഗറും വെള്ളവും 1:1 എന്ന അനുപാതത്തില്‍ ചേര്‍ത്ത ഗ്രീന്‍ ടീ, കുക്കുമ്പര്‍ ജ്യൂസ്, കറ്റാര്‍ വാഴ ജെല്‍ എന്നിവയും ചേര്‍ത്ത് നന്നായി ഇളക്കി ചര്‍മ്മത്തില്‍ പുരട്ടുക. ഇത് ചര്‍മ്മത്തിന് സ്വാഭാവിക നിറം നല്‍കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ