മെഗാസ്റ്റാർ മമ്മൂട്ടിയുടെ പ്രിയപത്നിയും യുവതാരം ദുൽഖറിന്റെ ഉമ്മയുമായ സുൽഫത്തിന്റെ ജന്മദിനമായിരുന്നു മേയ് നാലിന്. പ്രിയപ്പെട്ട ഉമ്മയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് ഹൃദയസ്പർശിയായൊരു കുറിപ്പും ദുൽഖർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
സുൽഫത്തിന്റെ ജന്മദിനത്തിൽ മകൾ സുറുമിയും മരുമകൾ അമാൽ സൂഫിയയും ചേർന്ന് ഒരുക്കിയ പിറന്നാൾ കേക്കിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വൈറ്റ്- റോയൽ ബ്ലൂ കളർ കോമ്പിനേഷനിൽ ഫ്ളവർ ഡിസൈനുമൊക്കെയായി ഒരു ക്ലാസിക് ലുക്കാണ് ഈ പിറന്നാൾ കേക്കിന്. പ്രശസ്ത കേക്ക് ആർട്ടിസ്റ്റായ ഷഷ്നീൻ അലിയാണ് ഈ കേക്കും ഡിസൈൻ ചെയ്തത്. ദുൽഖറിന്റെ മകൾ മറിയത്തിനുള്ള പിറന്നാൾ കേക്ക് ഡിസൈൻ ചെയ്തതും ഷഷ്നീൻ അലിയായിരുന്നു.
Read more: കുഞ്ഞുമറിയത്തിനായി ദുൽഖറും അമാലുമൊരുക്കിയ മാജിക് കേക്ക്
“എന്റെ ഡാർലിംഗ് ഉമ്മിച്ചിക്ക് ജന്മദിനാശംസകൾ !! ഇന്നായിരുന്നു ആ ഏറ്റവും സവിശേഷമായ ദിവസം, ഓരോ ചെറിയ കാര്യങ്ങളിലും നിങ്ങളുടെ പ്രതികരണം ഞങ്ങൾ ഇഷ്ടപ്പെട്ടു. നിങ്ങൾക്കായി ഓരോന്ന് ചെയ്യാൻ നിങ്ങൾ മനസില്ലാമനസോടെ സമ്മതിക്കുന്ന ഒരു ദിവസമാണ് ജന്മദിനം. ഉമ്മ ഇന്ന് ഏറ്റവും സന്തോഷവതിയായ ബർത്ത്ഡേക്കാരിയായിരുന്നു. ലവ് യു ഉമ്മ,” പിറന്നാൾ ദിനത്തിൽ സുൽഫത്തിന് ആശംസകൾ നേർന്ന് ദുൽഖർ കുറിച്ചതിങ്ങനെ.
തന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ഒരാൾ ഉമ്മ സുൽഫത്താണെന്ന് ദുൽഖർ സല്മാന് പലപ്പോഴും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. മമ്മൂട്ടി ലൊക്കേഷനുകളിൽ നിന്നും ലൊക്കേഷനുകളിലേക്കുള്ള യാത്രയിലും സിനിമാ തിരക്കുകളിലും പെട്ടുപോവുമ്പോൾ കുടുംബത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് മക്കളെ ബന്ധങ്ങൾക്ക് മൂല്യം കൽപ്പിക്കുന്ന, നന്മയുള്ള മനുഷ്യരായി വളർത്തിയത് സുൽഫത്താണ്.