സുഹാസിനി, അവരുടെ ചെറു ചിരിയാണോ കണ്ണുകളിൽ തെളിയും ചിരാതുകൾ പോലുള്ള തിളക്കമാണോ കൂടുതൽ വശ്യമെന്ന് പറയാനാകില്ല. കുലീനതയുടെ ആൾരൂപമാണീ സ്ത്രീ . തീപിടിപ്പിക്കും സൗന്ദര്യമല്ല, നിറഞ്ഞു കത്തും വിളക്കിന്റെ ഒതുക്കമുള്ള ഭംഗി. സുഹാസിനിയെന്ന നിത്യസൗന്ദര്യ നായിക ദീപാവലി ചിത്രമായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത് കാണുക. സുഹാസിനിയുടെ സാരിയും അവരെ പോലെ യുണീക്കായ , ഒതുക്കമുള്ള, അതീവ മനോഹാരിതയുള്ളതാണ്. കാഞ്ചീപുരവും കലം കാരിയും ചേർന്ന അപൂർവ്വത . തമിഴകത്തിന്റെ ഇഴകളിൽ ആന്ധ്ര മുതൽ ബിഹാർ വരെ നീണ്ടുകിടക്കുന്ന കലം കാരി ചിത്രമെഴുത്തിന്റെ സങ്കീർണ വരകൾ ചേരുന്നു. കറുപ്പും കസവും അരികിട്ട സാരിയിൽ പിങ്കും ചുവപ്പും നീലയും ഇളം മഞ്ഞയും ചേർന്ന് താമരപ്പൂക്കളും അപ്സരസുകളും ദേവ രൂപങ്ങളും സൃഷ്ടിച്ചിരിക്കുന്നു. ഇന്ത്യയിലെ നെയ്ത്തുകാർക്ക് ആദരം രേഖപ്പെടുത്തിയാണ് സുഹാസിനി ചിത്രo പങ്കു വെച്ചിരിക്കുന്നത്. ഇഴചേരട്ടെ ഇന്ത്യയുടെ മനസുകൾ… ആധുനികവും പൗരാണികവും ആയതെല്ലാം ഇന്ത്യയെ ചേർത്തു നിറുത്തുന്നതിന്റെ നേർക്കാഴ്ചയാണ് ഈ ദീപാവലി ചിത്രം.
തനിയ്ക്കു ഏറെ പ്രിയപ്പെട്ട മയൂഖ സാരിയുമണിഞ്ഞ് ഫൊട്ടൊഷൂട്ട് ചെയ്യാനുളള കാരണത്തെ പറ്റി സുഹാസിനി പറയുന്നതിങ്ങനെ. ‘ഞാന്‍ എന്റെ വര്‍ക്കൗട്ട് വേഷത്തില്‍ നില്‍ക്കുമ്പോഴാണ് ദീപ എന്നോടു മയൂഖ സാരി അണിഞ്ഞ് ഫൊട്ടൊഷൂട്ട് ചെയ്യുമോ എന്നു ചോദിച്ചത്. അപ്പോഴാണ് ദീപയുടെ ഭര്‍ത്താവും എന്റെ അടുത്ത സുഹൃത്തുമായിരുന്ന പ്രഭുവിനെ ഓര്‍മ്മ വന്നത്. പിന്നെ ഒന്നും നോക്കിയില്ല ഇതു ചെയ്യാമെന്നു ഉറുപ്പിച്ചു കാരണം അവന് എനിയ്ക്കു അത്ര പ്രിയപ്പെട്ടതായിരുന്നു.’
കലംകാരി വര്‍ക്കുകള്‍ നിറഞ്ഞ സാരിയാണ് സുഹാസിനി അണിഞ്ഞിരിക്കുന്നത്. ക്ലാസിക്ക് വസ്ത്രങ്ങളോടു തനിക്കൊരു പ്രത്യേക ഇഷ്ടമുണ്ടെന്നു സുഹാസിനി പറയുന്നു. മയൂഖഫാബ്സ് എന്ന ഡിസൈനിങ്ങ് ഹൗസാണ് ഈ എലഗന്റ് ക്ലാസിക്ക് സാരി ഒരുക്കിയിരിക്കുന്നത്. കാഞ്ചീവരം സില്ക്കിലുളള സാരിയുടെ വില 41,500 രൂപയാണ്.
സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും സിനിമയുടെ സാങ്കേതിക മേഖലയില്‍ എത്തി, അവിടെ നിന്നും അഭിനയത്തിലേക്കും, മണിരത്നവുമായുള്ള വിവാഹത്തിനു ശേഷം തിരക്കഥ-സംവിധാന രംഗത്തേക്കും ചുവടു വച്ച താരമാണ് സുഹാസിനി. അനേകം സിനിമകളില്‍ നായികയായി വേഷമിട്ട സുഹാസിനി തെന്നിന്ത്യന്‍ സിനിമയിലെ എണ്ണം പറഞ്ഞ നായികമാരില്‍ ഒരാളാണ്. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം ഉള്‍പ്പടെ നേടിയ സുഹാസിനിയോട് മലയാളികൾക്കും ഒരു പ്രത്യേക സ്നേഹമുണ്ട്.