scorecardresearch

ബോളിവുഡിലെ സ്റ്റാർ കിഡ്സ് പഠിക്കുന്ന അംബാനി സ്കൂളിലെ ഫീസ് എത്രയെന്നറിയാമോ?

സുഹാന ഖാൻ, ജാൻവി കപൂർ, അർജ്ജുൻ തെൻഡുൾക്കർ തുടങ്ങിയ സെലിബ്രിറ്റി കുട്ടികളാണ് ഇവിടെ നിന്നും പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികളിൽ ഏറെയും.

സുഹാന ഖാൻ, ജാൻവി കപൂർ, അർജ്ജുൻ തെൻഡുൾക്കർ തുടങ്ങിയ സെലിബ്രിറ്റി കുട്ടികളാണ് ഇവിടെ നിന്നും പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികളിൽ ഏറെയും.

author-image
Lifestyle Desk
New Update
Janvi kapoor

ഫൊട്ടോ: ഫിനാൽഷ്യൽ എക്സ്പ്രസ്

വിദ്യാഭ്യാസരംഗത്തെ മികവിനായി അംബാനി കുടുംബത്തിന്റെ സംഭാവനയാണ് ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂൾ. 2003-ൽ നിത അംബാനി സ്ഥാപിച്ച സ്കൂൾ, വിദ്യാഭ്യാസരംഗത്തും കുട്ടികളുടെ മറ്റ് കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിലും ഉന്നത നിലവാരം പുലർത്തുന്നു. 1,30,000 ചതുരശ്ര അടി വിസ്തീർണമുള്ള 7 നില കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ആധുനിക സൗകര്യങ്ങൾകളിലും സമഗ്രമായ അധ്യാപന രീതികളിലും പേരുകേട്ടതാണ്. 1,70,000 മുതൽ 4,48,000 വരെയാണ് സ്കൂളിലെ വാർഷിക ഫീസ്. ലോകത്തെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂൾ ഇന്ന് മാറിയിരിക്കുന്നു. 

Advertisment

ഇത് മാത്രമല്ല ഈ വിദ്യാലയത്തിന്റെ പ്രത്യേകത. സുഹാന ഖാൻ, ജാൻവി കപൂർ, അർജ്ജുൻ തെൻഡുൾക്കർ
തുടങ്ങിയ സെലിബ്രിറ്റി കുട്ടികളാണ് ഇവിടെ  നിന്നും പഠിച്ചിറങ്ങിയ  പൂർവ്വ വിദ്യാർത്ഥികളിൽ ഏറെയും. 

ജാൻവി കപൂർ

ചലച്ചിത്ര നിർമ്മാതാവ് ബോണി കപൂറിന്റെയും അന്തരിച്ച നടി ശ്രീദേവിയുടെയും മകളാണ് ജാൻവി കപൂർ. ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിൽ നിന്ന് ഉയർന്നു വന്ന ജാൻവി തന്റെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം, കാലിഫോർണിയയിലെ ലീ സ്ട്രാസ്ബെർഗ് തിയേറ്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയ പഠനം മെച്ചപ്പെടുത്തി. തുടർന്ന് ധർമ്മ പ്രൊഡക്ഷൻസിന് കീഴിൽ 2018-ൽ "ധടക്ക്" എന്ന ചിത്രത്തിലൂടെ ജാൻവി ബോളിവുഡിൽ തന്റെ സ്ഥാനം ഉറപ്പിച്ചു.

ഖുഷി കപൂർ

ജാൻവിയുടെ ഇളയ സഹോദരി ഖുഷി കപൂറും തുടർ പഠനത്തിനായി ന്യൂയോർക്ക് ഫിലിം അക്കാദമി തിരഞ്ഞെടുക്കുന്നതിന് മുമ്പ്   ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിലാണ് തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.  പഠനത്തിലും മികവ് പുലർത്തിയ ഖുഷി സോയ അക്തറിന്റെ നെറ്റ്ഫ്ലിക്സ് ചിത്രമായ "ദി ആർച്ചീസ്" എന്ന ചിത്രത്തിലൂടെ തന്റെ ബോളിവുഡ് അരങ്ങേറ്റം കുറച്ചു.

സാറാ അലി ഖാൻ

Advertisment

സെയ്ഫ് അലി ഖാന്റെയും അമൃത സിംഗിന്റെയും മകളാണ് നടി സാറാ അലി ഖാൻ.  കൊളംബിയ യൂണിവേഴ്സിറ്റിയിൽ ചരിത്രവും രാഷ്ട്രീയ ശാസ്ത്രവും പഠിക്കുന്നതിന് മുമ്പ് ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 2018-ൽ "കേദാർനാഥ്" എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് എത്തിയ സാറ ഇപ്പോഴും ബോളിവുഡിൽ സജീവമാണ്.


ഇബ്രാഹിം അലി ഖാൻ

സാറയുടെ ഇളയ സഹോദരനായ ഇബ്രാഹിം അലി ഖാനും ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിന്റെ പ്രൊഡക്ടാണ്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഉന്നത വിദ്യാഭ്യാസത്തിനായി യുകെയിലേക്ക് പോയ ഇബ്രാഹിം ഇപ്പോൾ "റോക്കി ഔർ റാണി കി പ്രേം കഹാനി" എന്ന സിനിമയിൽ സംവിധായകൻ കരൺ ജോഹറിന്റെ സഹായിയായി പ്രവർത്തിക്കുന്നു.

സുഹാന ഖാൻ

ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും  മകൾ സുഹാന ഖാൻ സോയ അക്തറിന്റെ നെറ്റ്ഫ്ലിക്സ് ചിത്രമായ "ദി ആർച്ചീസ്" എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നടിയാണ്. ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിലെ പൂർവവിദ്യാർത്ഥിനിയായ സുഹാന ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലാണ് തന്റെ പഠനം തുടർന്നത്. 

ആര്യൻ ഖാൻ

ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും മൂത്ത മകനായ ആര്യൻ ഖാൻ ഇംഗ്ലണ്ടിലെ സെവൻ ഓക്സ് സ്കൂളിൽ വിദ്യാഭ്യാസം തുടരുന്നതിന് മുമ്പ് ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിലാണ് തന്റെ പഠനം പൂർത്തിയാക്കിയത്.
തുടർന്ന്, സതേൺ കാലിഫോർണിയ സർവകലാശാലയിലെ സ്കൂൾ ഓഫ് സിനിമാറ്റിക് ആർട്സിൽ ഉന്നത വിദ്യാഭ്യാസം നേടി, സിനിമാറ്റിക് ആർട്സിലും ടെലിവിഷൻ പ്രൊഡക്ഷനിലും ആര്യൻ ബിരുദം നേടിയിട്ടുണ്ട്.

സാറ ടെണ്ടുൽക്കർ

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെയും ഡോ. ​​അഞ്ജലി ടെണ്ടുൽക്കറുടെയും മകളായ സാറ ടെണ്ടുൽക്കർ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിലാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി. സാറ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നെങ്കിലും, അഭിനയ ലോകത്തേക്ക് പ്രവേശിക്കാൻ സാറയ്ക്ക് താത്പര്യമില്ലെന്ന് സച്ചിൻ തന്നെ പിന്നീട് വ്യക്തമാക്കിയിരുന്നു. 

അർജുൻ ടെണ്ടുൽക്കർ

തന്റെ പിതാവ് സച്ചിൻ ടെണ്ടുൽക്കറുടെ പാത പിന്തുടരുന്ന അർജുൻ ടെണ്ടുൽക്കർ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. 2018 ൽ അണ്ടർ 19 അരങ്ങേറ്റവും 2021 ൽ ട്വന്റി 20 അരങ്ങേറ്റവും നടത്തിയ അർജുനെ ഐപിഎൽ 2022 ലേലത്തിൽ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിരുന്നു. 

നൈസ ദേവ്ഗൺ

ബോളിവുഡ് താരങ്ങളായ കജോളിന്റെയും അജയ് ദേവ്ഗന്റെയും മകളായ നൈസ ദേവ്ഗൺ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. നിലവിൽ, നൈസ സിംഗപ്പൂരിലെ പ്രശസ്തമായ യുണൈറ്റഡ് വേൾഡ് കോളേജ് ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യയിൽ പഠനം തുടരുന്നു. 

അനന്യ പാണ്ഡേ

ചങ്കി പാണ്ഡെയുടെയും ഭാവന പാണ്ഡെയുടെയും മകളായ അനന്യ പാണ്ഡെ, ധർമ്മ പ്രൊഡക്ഷൻസിന് കീഴിൽ 2019 ലിറങ്ങിയ "സ്റ്റുഡന്റ് ഓഫ് ദി ഇയർ 2" എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് ചുവടുവച്ചു. ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിൽ നിന്ന് വിദ്യാഭ്യാസം നേടിയ അനന്യ തുടർ പഠനത്തിനായി യു.എസ്.സി.യിലെ അനെൻബെർഗ് സ്‌കൂൾ ഫോർ കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ ചേർന്നിരുന്നെങ്കിലും പിന്നീട് അത് മാറ്റിവെച്ചുകൊണ്ട് അഭിനയത്തിൽ തന്റെ കരിയർ തുടരാൻ തീരുമാനിക്കുകയായരുന്നു.

ഇറാ ഖാൻ

ആമിർ ഖാന്റെയും റീന ദത്തയുടെയും മകളായ ഇറാ ഖാൻ അമേരിക്കയിൽ ഉന്നത വിദ്യാഭ്യാസം ആരംഭിക്കുന്നതിന് മുമ്പ് ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിൽ സ്‌കൂളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 2019-ൽ യൂറിപ്പിഡീസിന്റെ "മീഡിയ" എന്ന തിയേറ്റർ പ്രൊഡക്ഷനിലൂടെ സംവിധായികയായി അരങ്ങേറ്റം കുറിച്ചാണ് ഇറ ശ്രദ്ധ നേടിയത്.


ആരാധ്യ ബച്ചൻ

അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായ് ബച്ചന്റെയും  മകൾ ആരാധ്യ ബച്ചൻ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. അമ്മയ്ക്കൊപ്പം തന്നെ ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളിലടക്കം ആരാധ്യയുടെ പേര് ഇപ്പോൾ ഉയർന്നു വരുന്നത് പതിവാണ്. 

Janvi Kapoor Bollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: