ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാന്റെ ഫാഷൻ ബോളിവുഡിൽ ചർച്ചാ വിഷയമാണ്. 17 വയസ്സാണ് ഉളളതെങ്കിലും സുഹാനയുടെ ഫാഷൻ ബോളിവുഡിലെ പല താരസുന്ദരികളെയും കടത്തിവെട്ടുന്നതാണ്. മുംബൈയിലെ ആർത് എന്ന റസ്റ്ററന്റ് ഉദ്ഘാടനത്തിനായി എത്തിയപ്പോൾ സുഹാന ധരിച്ചിരുന്ന വസ്ത്രമാണ് ഇപ്പോൾ ബി ടൗണിലെ സംസാര വിഷയങ്ങളിലൊന്ന്. അച്ഛൻ ഷാരൂഖിനൊപ്പമാണ് സുഹാന ഉദ്ഘാടനത്തിനെത്തിയത്.

അമ്മ ഗൗരി ഖാൻ ഡിസൈൻ ചെയ്ത റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനാണ് അച്ഛനോടൊപ്പം സുഹാന എത്തിയത്. ഏകദേശം 60,000 രൂപ വില വരുന്ന വസ്ത്രമാണ് സുഹാന ചടങ്ങിനെത്തിയപ്പോൾ ധരിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ. ചടങ്ങിനെത്തിയ എല്ലാവരും ഷാരൂഖിനെക്കാളും ശ്രദ്ധിച്ചത് സുഹാനയെയായിരുന്നു. ബോളിവുഡ് താരങ്ങളായ അനിൽ കപൂർ, അർജുൻ കപൂർ, സോനം കപൂർ, കരൺ ജോഹർ, സിദ്ധാർഥ് മൽഹോത്ര, ആലിയ ഭട്ട് തുടങ്ങി നിരവധി പ്രമുഖരും ചടങ്ങിനെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ