ബോളിവുഡ് താരമക്കളിൽ ഫാഷനിലൂടെ വീണ്ടും വിസ്മയിപ്പിച്ച് ഷാരൂഖിന്റെ മകൾ സുഹാന ഖാൻ. അമ്മ ഗൗരി ഖാൻ ഒരുക്കിയ ഹാലോവീൻ പാർട്ടിയിലാണ് സുഹാന കിടിലൻ ലുക്കിൽ എത്തിയത്. സ്വർണ നിറത്തിലുളള വസ്ത്രമണിഞ്ഞായിരുന്നു സുഹാന എത്തിയത്. മലൈക അറോറ ഖാൻ, സൂസന്ന ഖാൻ തുടങ്ങി പലരും പാർട്ടിക്ക് എത്തിയെങ്കിലും ഏവരുടെയും ശ്രദ്ധയാകർഷിച്ചത് സുഹാന തന്നെയായിരുന്നു.

സുഹാനയുടെ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ചുളള അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് വീണ്ടും പൊതുവേദിയിൽ സുഹാന പ്രത്യക്ഷപ്പെടുന്നത്. ഫാഷൻ കൊണ്ടും ആത്മവിശ്വാസം കൊണ്ടും 17 കാരിയായ സുഹാന ഇതിനോടകം തന്നെ ബോളിവുഡിന്റെ മനം കവർന്നിട്ടുണ്ട്. ബോളിവുഡിലെത്തിയാൽ ഷാരൂഖിനെക്കാൾ സുഹാന തിളങ്ങുമെന്നാണ് പാപ്പരാസികൾ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ