ഒറ്റയ്ക്കുള്ള ജീവിതം മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം

ഫ്രാന്‍സിലെ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം പുറത്തു വന്നത്.

living alone, mental disorder, population ageing, decreasing marriage rates, lowering fertility, health, mental health, sommon mental disorder, study, research, health research, indian express online, indian express news, indian express

ശാരീരികാരോഗ്യം പോലെ പ്രധാനപ്പെട്ടതാണ് മാനസിക ആരോഗ്യവും. എന്നാൽ നമ്മുടെ സമൂഹത്തിൽ എത്ര പേർ ഇത് തിരിച്ചറിയുന്നു എന്ന കാര്യം ചിന്തിക്കേണ്ടതാണ്. പ്രായ-ലിംഗ ഭേദമന്യേ ഒറ്റയ്ക്കു ജീവിക്കുന്നവരില്‍ മാനസിക പ്രശ്‌നങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണെന്ന് പഠനം. ഫ്രാന്‍സിലെ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം പുറത്തു വന്നത്.

തനിച്ച് താമസിക്കുന്ന ആളുകളുടെ എണ്ണം കഴിഞ്ഞ കാലങ്ങളായി ഏറെ വര്‍ധിച്ചിട്ടുണ്ടെന്നും വിവാഹങ്ങളുടെയും ജനിക്കുന്ന കുട്ടികളുടേയും എണ്ണം കുറയുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു.

മുന്‍ കാല പഠനങ്ങള്‍ തനിച്ചുള്ള ജീവിതവും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധം അന്വേഷിക്കുന്നതായിരുന്നു. ഇത് പ്രായമായ ആളുകളില്‍ മാത്രമായിരുന്നു നടത്തിയത്.

എന്നാല്‍ പ്ലോസ് വണ്‍ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിന് 16 വയസിനും 64 വയസിനും ഇടയിലുള്ള ആളുകളെയാണ് ആധാരമാക്കിയിരിക്കുന്നത്. ഇംഗ്ലണ്ടില്‍ ജീവിക്കുന്ന 20,500 ആളുകളിലാണ് പഠനം നടത്തിയത്. 1993,2000,2007 എന്നീ വര്‍ഷങ്ങളില്‍ ദേശീയ സൈക്യട്രിക് മോര്‍ബിഡിറ്റി സര്‍വേയില്‍ പങ്കെടുത്തവരാണിവര്‍.

Read More: തൊഴിലാളികളുടെ വൈകാരിക-സാമ്പത്തിക ആരോഗ്യത്തില്‍ ശ്രദ്ധ ചെലുത്താന്‍ കമ്പനികള്‍

ഇംഗ്ലണ്ടിലെ ജനങ്ങളില്‍ സാധാരണമായി തനിച്ചു ജീവിക്കുന്നതിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് യൂണിവേഴ്‌സിയിലെ പ്രഫസറായ ലൂയിസ് ജേക്കബ് പറയുന്നു. തയ്യാറാക്കിയ ചോദ്യാവലി ഉപയോഗിച്ചാണ് പഠനം നടത്തിയത്.

മാനസികാരോഗ്യത്തെ കുറിച്ച് നിരവധി പഠനങ്ങളാണ് സമീപ കാലത്തായി നടന്നിട്ടുള്ളത്. പ്രണയം മാനസികാരോഗ്യത്തെ സംരക്ഷിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു. കാലിഫോർണിയിലെ യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേൺ വിർജീനിയയിലെ ഗവേഷകരാണ് ഇത് പറയുന്നത്.

പ്രണയിക്കുന്നത് തലച്ചോറിലെ 12 ഇടങ്ങൾ ഒരുമിച്ച് പ്രവർത്തിക്കാൻ ഇടയാക്കും. ഇത് തലച്ചോറിനെ ഉന്മത്തമാക്കും. പ്രണയിക്കുക, സ്നേഹ ബന്ധത്തിൽ ഏർപ്പെടുക മുതലായവ മനുഷ്യരുടെ മാനസിക ആരോഗ്യത്തെയും വൈകാരിക തലങ്ങളേയും ബാധിക്കുമെന്ന് മാഞ്ചസ്റ്റർ സർവ്വകലാശാലയിലെ സൈക്കോളജിസ്റ്റായ പ്രൊഫ.കാരി കൂപ്പർ പറഞ്ഞു.

Read More: പ്രണയിക്കുന്നത് രക്തസമ്മർദ്ദം, അലർജി എന്നിവ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ

പ്രണയിക്കുന്ന വ്യക്തിയെ ആശ്ലേഷിക്കുന്നത് രക്ത സമ്മർദം, ഹൃദ്രോഗം എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് കോംപ്രിഹെൻസീവ് സൈക്കോളജി എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ പറയുന്നത്. ആശ്ലേഷിക്കുന്ന സമയത്ത് തലച്ചോർ ഉയർന്ന അളവിൽ ഓക്സിടോസിൻ ഉൽപ്പാദിപ്പിക്കുന്നതാണ് ഇതിന് കാരണമെന്ന് ഗവേഷകർ പറയുന്നു.

തലച്ചോറിലെ ഡോപ്പാമിൻ, ഓക്സിടോസിൻ എന്നീ ഹോർമോണുകളുടെ അളവാണ് പ്രണയത്തെ നിയന്ത്രിക്കുന്നത്. പ്രണയാനുഭവങ്ങൾ നൽകുന്നത് കൂടാതെ ഈ ഹോർമോണുകൾ സമ്മർദ്ദം, ഉത്കണ്ഠ എന്നിവയെ ഒഴിവാക്കുന്നു.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Study says living alone may increase risk of mental disorders

Next Story
International Labour Day 2019: മേയ്‌ ദിനം 2019: തൊഴിലാളിദിന ആശംസകൾ കൈമാറാംInternational Labour Day 2019, International Labour Day Quotes
The moderation of comments is automated and not cleared manually by malayalam.indianexpress.com