Latest News
സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കോവിഡ്; 161 മരണം
മൂന്നാം തരംഗം നേരിടാന്‍ ആക്ഷന്‍ പ്ലാന്‍; പ്രതിദിന വാക്സിനേഷന്‍ രണ്ടര ലക്ഷമായി ഉയര്‍ത്തും
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
രാജ്യദ്രോഹ കേസ്: മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍
പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനം: കരിദിനം ആചരിച്ച് ലക്ഷദ്വീപ്
70,421 പുതിയ രോഗബാധിതര്‍; സജീവ കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെ
കുട്ടികളുടെ വാക്‌സിനേഷന്‍: ലക്ഷ്യം 12 വയസിന് മുകളിലുള്ള 80 ശതമാനത്തെ

ഐവിഎഫ് മാര്‍ഗം ജനിക്കുന്ന കുട്ടികളില്‍ കാന്‍സര്‍ സാധ്യത കൂടുതല്‍: പഠനം

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഐവിഎഫ് ചികിത്സ പരീക്ഷണ ഘട്ടങ്ങളില്‍ നിന്നും തീര്‍ത്തും സാധാരണമായൊരു അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്

IVF, IVF Children
Two hands on green background with embryo in center.

കൃത്രിമ ബീജസങ്കലനത്തിലൂടെ അഥവാ ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷനി(ഐവിഎഫ്)ലൂടെ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ അര്‍ബുദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഐവിഎഫ് ചികിത്സ പരീക്ഷണ ഘട്ടങ്ങളില്‍ നിന്നും തീര്‍ത്തും സാധാരണമായൊരു അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. ഐവിഎഫ് വഴിയുണ്ടാകുന്ന ഗര്‍ഭധാരണം കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നു. ചിലപ്പോള്‍ ജനനം നേരത്തേയാകാം ജനിക്കുന്ന കുട്ടി തീരെ ചെറുതായിപ്പോകാം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് സാധ്യതകളുണ്ട്.

അമേരിക്കയിലെ മിനിസോട്ട യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ ഐവിഎഫ് മാര്‍ഗം ജനിച്ച 275,686 കുട്ടികളുടേയും സാധാരണ മാര്‍ഗത്തിലൂടെ ജനിച്ച 2,266,847 കുട്ടികളുടേയും വിവരങ്ങള്‍ പരിശോധിച്ചതിലൂടെയാണ് ഇത്തരത്തിലൊരു കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്.

ജമ പീഡിയാട്രിക്‌സ് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതു പ്രകാരം ഐവിഎഫ് മാര്‍ഗത്തിലൂടെ ജനിച്ച 1,000,000 കുട്ടികളില്‍ 17 ശതമാനം പേരില്‍ അര്‍ബുദത്തിനുള്ള സാധ്യതയുണ്ട്.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Study says ivf children may be at increased cancer risk

Next Story
ആഴ്ചയില്‍ ഒരു മണിക്കൂര്‍ വേഗത്തില്‍ നടക്കുന്നത് ശാരീരികാസ്വാസ്ഥ്യം കുറയ്ക്കും: പഠനംSenior Couple
The moderation of comments is automated and not cleared manually by malayalam.indianexpress.com