ബീജിംഗ്: ചൈനയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തോടൊപ്പം ലഭിച്ചത് ചത്ത പാമ്പിനെ. ഗ്വോംങ്സി സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനി വാങ്ങിയ ഭക്ഷണത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. ക്യാംപസിന് അടുത്തുളള കടയില്‍ നിന്നുമാണ് പെണ്‍കുട്ടി ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്.

എന്നാല്‍ ഭക്ഷണം വന്ന് താന്‍ കഴിക്കാന്‍ തുടങ്ങിയപ്പോഴാണ് ന്യൂഡില്‍സിന് മുകളിലായി പാമ്പിനെ കണ്ടതെന്ന് വിദ്യാര്‍ത്ഥിനി വി ചാറ്റില്‍ ഫോട്ടോ ഷെയര്‍ ചെയ്ത് കൊണ്ട് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ പോസ്റ്റ് മണിക്കൂറുകള്‍ക്കകം വൈറലാവുകയും ചെയ്തു.

പെണ്‍കുട്ടിയുടെ പോസ്റ്റ് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ അധികൃതരം സ്ഥലത്തെത്തി കട അടപ്പിച്ചു. പരിശോധനയില്‍ യാതൊരു സുരക്ഷയുമില്ലാതെയാണ് കട നടത്തുന്നതെന്ന് വ്യക്തമായതായി അധികൃതര്‍ പ്രതികരിച്ചു. കടയ്ക്ക് പൂട്ടിട്ടാണ് ഇവര്‍ തിരിച്ചുപോയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Lifestyle news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ