ധാരാളം ആളുകൾ, പുതുവർഷത്തിലെടുത്ത പ്രതിജ്ഞകൾ ശരീരഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടവയാണ്. ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങൾക്കായി വർഷത്തിന്റെ ആദ്യ ദിവസം മുതൽ അവർ ശ്രമങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചിരിക്കും. പക്ഷേ, ചില കാരണങ്ങളാൽ, ഫിറ്റ്നസ് ലക്ഷ്യത്തിലെത്താൻ പലർക്കും കഴിയാതെ വരുന്നു. അങ്ങനെ ഫിറ്റ്നസുമായി ബന്ധപ്പെട്ട ലക്ഷ്യം നേടാൻ കഴിയാത്തതിന് പിറകിലെ സാധ്യതയുള്ള ചില കാരണങ്ങൾ പരിശോധിക്കാം.
പോഷകാഹാര വിദഗ്ധയായ അസ്ര ഖാൻ, ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ പാടുപെടുന്നതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് വിവരിക്കുന്ന ഒരു പോസ്റ്റ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു.
ശരീര ഭാരം കുറയ്ക്കുന്നവർ പരാജയപ്പെടുന്നതിനുള്ള കാരണങ്ങൾ ഖാൻ ചൂണ്ടിക്കാട്ടുന്നു:
- വാരാന്ത്യങ്ങളിൽ നിങ്ങൾ ഭക്ഷണ ക്രമീകരണം തെറ്റിക്കുന്നു. പ്രവൃത്തിദിവസങ്ങളിൽ നിങ്ങൾ സ്വയം പട്ടിണി കിടക്കുകയോ, നിങ്ങൾ ഇഷ്ടപ്പെടുന്ന എല്ലാ ഭക്ഷണങ്ങളും സ്വയം വേണ്ടെന്ന് വയ്ക്കുകയോ ചെയ്യുകയാണെങ്കിൽ, വാരാന്ത്യത്തിൽ നിങ്ങളുടെ ഭക്ഷണം ക്രമീകരണം എല്ലാം അട്ടിമറിഞ്ഞിട്ടുണ്ടായേക്കാം.
Read More: ആർത്തവ സമയത്ത് വ്യായാമം ചെയ്യാമോ?
- നിങ്ങളുടെ ഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങൾക്കായി നിങ്ങൾ നന്നായി തയ്യാറായിരിക്കില്ല. നിങ്ങൾ മുൻകൂട്ടി തയ്യാറെടുക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. നിങ്ങൾക്ക് എല്ലാ ദിവസവും ഭക്ഷണം ഓർഡർ ചെയ്തുകൊണ്ട് നിങ്ങളുടെ പോഷകാഹാര ലക്ഷ്യങ്ങൾ കൈവരിക്കുമെന്ന് പ്രതീക്ഷിക്കാൻ പറ്റില്ല.
- ശരീരഭാരം കുറയ്ക്കാൻ നിങ്ങൾക്ക് താൽപര്യമാണോ? നിങ്ങളുടെ വസ്ത്രങ്ങൾ ശ്രദ്ധിച്ച്, അവ എങ്ങനെ യോജിക്കുന്നു പരിശോധിച്ച്, നിങ്ങൾക്ക് ദീർഘനേരം വർക്ക്ഔട്ടുകൾ ചെയ്യാൻ കഴിയുമോ എന്ന് നോക്കി, ഭക്ഷണവുമായുള്ള നിങ്ങളുടെ ബന്ധം മുതലായവ ശ്രദ്ധിച്ചുകൊണ്ട് നിങ്ങൾക്ക് ഈ പ്രക്രിയ കനപ്പിക്കാം.
Also Read: വയറ് കുറയ്ക്കാം, പ്രോ ലെവലിൽ, ഈ ആയുർവേദ ടിപ്സുകളിലൂടെ
- നിങ്ങൾ വേണ്ടത്ര ചലിക്കുന്നില്ലായിരിക്കും. നടക്കുന്നത് അടക്കം, നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. അഞ്ച് കിലോമീറ്റർ ഗുണകരമായ നടത്തം പൂർത്തിയാക്കാൻ ശ്രമിക്കുക, ഒപ്പം സജീവമായിരിക്കുക.
- നിങ്ങൾക്ക് ഹോർമോൺ അസന്തുലിതാവസ്ഥ ഉണ്ടാകാം. ഈ സാഹചര്യത്തിൽ, അമിതമായ വ്യായാമങ്ങൾ വീക്കം ഉണ്ടാക്കും. നിങ്ങൾക്ക് തൈറോയിഡ് ഉണ്ടോ എന്നോ പിസിഒഎസിനുള്ള ഫാസ്റ്റിംഗ് ഇൻസുലിൻ, ഈസ്ട്രജൻ ആധിപത്യം മുതലായവ ഉണ്ടോ എന്നോ കണ്ടെത്തുന്നതിനായി രക്തപരിശോധന നടത്തുക.