സുര്യൻ ഉദിക്കുന്നതിന് മുൻപ് തന്നെ എഴുന്നേൽക്കാൻ ചിലയാളുകൾക്ക് വളരെ എളുപ്പമാണ്. എന്നാൽ ചിലർക്ക് എത്ര ശ്രമിച്ചാലും കിടക്ക വിട്ടെഴുന്നേറ്റ് പോരാൻ കഴിയാറില്ല. അത്തരക്കാരെ മടിയനെന്നും കുംഭകർണ്ണനെന്നും വിളിച്ച് പരിഹസിക്കാറുമുണ്ട്. എന്നാൽ വെറും മടിയല്ല ഈ ഉറക്കഭ്രാന്ത്. ഡിസേനിയ എന്ന മാനസിക പ്രശ്നമാകാം ഈ മടിയുടെ പിന്നിൽ.

ക്ലിനോമാനിയ എന്ന ഗ്രീക്ക് പേരിലും ഡിസേനിയ അറിയപ്പെടുന്നുണ്ട്. കട്ടിലിനോടുള്ള അമിത സ്നേഹമെന്നാണ് ക്ലിനോമാനിയയുടെ അർത്ഥം. ഡിസേനിയ ബാധിച്ചവർക്ക് അവരുടെ ചുമതലകൾ, ഉത്തരവാദിത്വം എന്നിവ മറന്ന് കൊണ്ട് കിടക്കയിൽ കൂടുതൽ നേരം ചിലവഴിക്കാനുള്ള പ്രവണത കൂടുമെന്നാണ് പഠനങ്ങൾ.

മാനസിക സമ്മർദം, അമിത ഉത്കണ്ഠ എന്നിവ ഡിസേനിയക്ക് കാരണമാകുന്നുണ്ട്. ക്ഷീണം കാരണമാണോ ഡിസേനിയ കാരണമാണോ നിങ്ങൾക്ക് ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കാൻ മടി എന്ന് എങ്ങിനെ തിരിച്ചറിയാൻ സാധിക്കുമെന്നാണോ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. ഇതിനുള്ള​ പരിഹാരം നൽകുകയാണ് റൈസ് ആൻഡ് ഷൈൻ എന്ന ലൈഫ് സ്റ്റൈൽ മാഗസിൻ.

രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണമാണ് തോന്നുന്നതെങ്കിൽ അത് മടിയാണ്. എന്നാൽ എഴുന്നേൽക്കുമ്പോൾ സമ്മർദമോ, മടുപ്പോ ആണ് തോന്നുന്നതെങ്കിൽ അത് ഡിസേനിയ കാരണമാണെന്നാണ് മാഗസിൻ പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook