scorecardresearch

ഈ ഒരു എണ്ണ മതി, കട്ടിയും തിളക്കവുമുള്ള തലമുടി നേടാം

തലമുടി പരിചരണത്തിൽ ഏറ്റവും അധികം ശ്രദ്ധേയമാകുന്നത് റോസ്‌മേരി എണ്ണയും, വെളിച്ചെണ്ണയുമാണ്. എന്നാൽ അതിലും കൂടുതൽ ഫലപ്രദമായ മറ്റൊന്നുണ്ട്

തലമുടി പരിചരണത്തിൽ ഏറ്റവും അധികം ശ്രദ്ധേയമാകുന്നത് റോസ്‌മേരി എണ്ണയും, വെളിച്ചെണ്ണയുമാണ്. എന്നാൽ അതിലും കൂടുതൽ ഫലപ്രദമായ മറ്റൊന്നുണ്ട്

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Grape Seed Oil For Hair

ഒമേഗ 3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടാണ് ഗ്രേപ് സീഡ് | ചിത്രം: ഫ്രീപിക്

ഒരോരുത്തർക്കും വ്യത്യസ്തമായ തലമുടിയായിരിക്കും. അവയുടെ പ്രകൃതം അറിഞ്ഞുള്ള പരിചരൺ ആവശ്യമാണ്. ശിരോചർമ്മത്തിൻ്റെ ആരോഗ്യത്തിന് ഓയിൽ മസാജ് ആവശ്യമാണ്. അതിന് അനുയോജ്യമായ എണ്ണ ഏതാണ്?

Advertisment

റോസ്മേരി ഓയിലും വെളിച്ചെണ്ണയും ഏറെ ട്രെൻഡായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ അതിലും ഫലപ്രദമായ മറ്റൊരു എണ്ണയുണ്ട്. മുന്തിരി വിത്ത് കൊണ്ടുള്ള എണ്ണയാണത്. മുടി പരിചരണത്തിന് ഗ്രേപ് സീഡ് ഓയിൽ ഉപയോഗിക്കുന്നതിൻ്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാമോ?

ഗ്രേപ് സീഡ് ഓയിൽ തലമുടിക്ക് എങ്ങനെ ഗുണകരമാകും?

വളരെ കട്ടി കുറഞ്ഞ പ്രകൃതമാണ് ഗ്രേപ് സീഡ് ഓയിലിന്. അതിനാൽ തലമുടിയിൽ ഒട്ടി പിടിച്ചിരിക്കുമെന്ന പേടി വേണ്ട. വരണ്ടതും ചുരുണ്ടതുമായ തലമുടിയെ പോഷിപ്പിക്കുന്നതിന് അനുയോജ്യമാണിത്. വേരുകളിലേയ്ക്ക് ആഴ്ന്നിറങ്ങി ശിരോചർമ്മത്തിൻ്റെ ഈർപ്പം നിലനിർത്തി മുടിയുടെ ഘടന മെച്ചപ്പെടുത്താൻ ഈ ഗ്രേപ് സീഡ് ഓയിൽ സഹായിക്കും. 

ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടാണിത്. തലമുടി ഇഴകളെ ശക്തിപ്പെടുത്തുന്ന ലിനോലെയിക് ആസിഡ് ഇതിൽ ധാരാളമുണ്ട്. ഇവ അറ്റം പൊട്ടി പിളർന്നു പോകുന്നത് തടയും. കൂടാതെ ശിരോചർമ്മത്തിലെ ഈർപ്പം നിലനിർത്തുന്നതിലൂടെ താരനെ പ്രതിരോധിച്ചു നിർത്താൻ സഹായിക്കും. ഗ്രേപ് സീഡ് ഓയിൽ ഉപയോഗിച്ച് മസാജ് ചെയ്യുന്നതിലൂടെ ശിരോചർമ്മത്തിലേയ്ക്കുള്ള രക്തചംക്രമണം മെച്ചപ്പെടും. ഇതുവഴി തലമുടി വളർച്ച ദ്രുതഗതിയിൽ നടക്കും. 

Advertisment
Grape Seed Hair Oil
തലമുടി ഇഴകളെ ശക്തിപ്പെടുത്തുന്ന ലിനോലെയിക് ആസിഡ് ഇതിൽ ധാരാളമുണ്ട് | ചിത്രം: ഫ്രീപിക്

ഗ്രേപ് സീഡ് ഓയിലിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്നും അന്തരീക്ഷ മലിനീകരണത്തിൽ നിന്നും തലമുടിയെ സംരക്ഷിക്കുന്നു. കരോട്ടിനോയിഡുകൾ പോളിഫെനോളുകൾ എന്നിവയുടെ ഉയർന്ന സാന്ദ്രത ഈ എണ്ണയിലുണ്ട്. ഇവയുടെ ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ തലമുടിയെ ശക്തിപ്പെടുത്തി നിറവും തിളക്കവും വർധിപ്പിക്കും. 

എന്നാൽ കട്ടി കുറഞ്ഞ പ്രകൃതമായതിനാൽ അമിതമായി മുടി വരണ്ടിരിക്കുന്നവർ ഉപയോഗിക്കുന്ന അളവ് ശ്രദ്ധിക്കണം. തലമുടിയിൽ എണ്ണമയം അമിതമായുള്ളവർ വളരെ കുറഞ്ഞ അളവിൽ ഗ്രേപ് സീഡ് ഓയിൽ ഉപയോഗിക്കുക. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Beauty Tips Hair Fall Hair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: