പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ശ്രീദേവി. ഇംഗ്ളീഷ് വിംഗ്ലീഷ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ശ്രീദേവി വീണ്ടും നായികയാവുന്ന ചിത്രമാണ് മോം. സിനിമയുടെ പ്രചരണ പരിപാടികളിലാണ് ശ്രീദേവിയിപ്പോൾ.

സിനിമയിൽ മാത്രമല്ല, ഫാഷനിലും തന്റേതായ ശൈലിയുളള താരരമാണ് ശ്രീദേവി. ഓരോ വേദിയിലും താരമെത്തുന്നത് വ്യത്യസ്‌തമായ ഫാഷനും കൊണ്ടാണ്. സാരിയിൽ പുതിയ പുതിയ ഫാഷൻ വിസ്‌മയങ്ങൾ തീർക്കുന്ന താരം കൂടിയാണ് ശ്രീദേവി.

മനീഷ് മൽഹോത്രയും സാരി ധരിച്ച ശ്രീദേവിയുടെ ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.

രവി ഉദ്യാവാരാണ് മോം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങിയിട്ടുണ്ട്. നവാസുദ്ദീന്‍ സിദ്ദിഖിയും അക്ഷയ് ഖന്നയും പ്രധാന വേഷത്തിലുണ്ട്. ജൂലൈ 14നാണ് സിനിമ റിലീസ് ചെയ്യുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Lifestyle news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ