Sreekrishna Jayanthi 2020, Happy Krishna Janmashtami Wishes, Images, Wallpapers, Quotes, Messages, Status: കൃഷ്ണഭക്തർക്ക് ഏറെ പ്രധാനപ്പെട്ടൊരു ദിനമാണ് നാളെ. ലോകരക്ഷാർഥം ഭഗവാൻ ശ്രീകൃഷ്ണൻ അവതരിച്ച ദിനമായ അഷ്ടമി രോഹിണി അഥവാ ശ്രീകൃഷ്ണ ജയന്തിയ്ക്ക് ഒരുക്കത്തിലാണ് മലയാളികൾ. ഈ വർഷം സെപ്റ്റംബർ 10 വ്യാഴാഴ്ചയാണ് അഷ്ടമി രോഹിണി വരുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ വർണശബളമായ ഘോഷയാത്രകൾ ഒന്നുമില്ലാതെയാണ് ഇത്തവണത്തെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ. ഓരോ വീടും അമ്പാടിയൊക്കാനൊരുങ്ങുകയാണ് ബാലഗോകുലം. വീടൊരുക്കാം, വീണ്ടെടുക്കാം, വിശ്വശാന്തിയേകാം എന്നതാണ് ഇത്തവണത്തെ ശ്രീകൃഷ്ണജയന്തി സന്ദേശം.
ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി വരുന്ന രോഹിണി നക്ഷത്രദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഈ പുണ്യദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഉത്തരേന്ത്യക്കാർക്ക് ആഗസ്റ്റ് 10നായിരുന്നു ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങൾ.
ജന്മാഷ്ടമി ദിവസം അർധരാത്രിയാണ് ശ്രീകൃഷ്ണൻ പിറന്നത് എന്നാണ് വിശ്വാസം. അതിനാൽ അഷ്ടമി രോഹിണി ദിവസം അർദ്ധരാത്രി ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും പ്രാർത്ഥനയും നടക്കും. വിശ്വാസികൾ ഈ ദിവസത്തിൽ വ്രതമെടുത്ത് ഭഗവൽ മന്ത്രങ്ങൾ ജപിക്കും. ഇഷ്ടകാര്യ സിദ്ധിക്ക് കൃഷ്ണനാമം ജപിക്കുന്നത് അത്യുത്തമമാണ്.
അഷ്ടമിരോഹിണി ദിവസം അര്‍ധരാത്രി കഴിയുന്നതുവരെ ഉറങ്ങാതെ കൃഷ്ണഭജനം ചെയ്തിരുന്നാല്‍ ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം ഉണ്ടാകുമെന്നാണു വിശ്വാസം. ഈ ദിനത്തിൽ കഴിയാവുന്നത്ര തവണ ഭഗവാന്റെ മൂലമന്ത്രങ്ങൾ ജപിക്കുന്നത് അത്യുത്തമമാണ്. (‘ഓം നമോ നാരായണായ’ എന്ന അഷ്‌ടാക്ഷരമന്ത്രവും ‘ഓം നമോ ഭഗവതേ വാസുദേവായ’ എന്ന ദ്വാദശാക്ഷര മന്ത്രവുമാണ് മൂലമന്ത്രങ്ങള്‍). ഈ ദിവസം വിഷ്ണു സഹസ്രനാമം , ഹരിനാമകീർത്തനം , ഭഗവദ്ഗീത, നാരായണീയം എന്നിവ പാരായണം ചെയ്യുന്നതും നല്ലതാണ്.
ജന്മാഷ്ടമി ദിനത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം.














ഘോഷയാത്രയാണ് സാധാരണ ജന്മാഷ്ടമി ആഘോഷങ്ങളുടെ പ്രധാന മുഖമുദ്രയെങ്കിലും ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളും ആൾക്കൂട്ടവും ഒഴിവാക്കിയാണ് ജന്മാഷ്ടമി നടക്കുക. പലയിടത്തും ഘോഷയാത്രകൾ ( Dahi Handi) പരിപാടികൾ റദ്ദ് ചെയ്തിട്ടുണ്ട്.
Read more: Krishna Janmashtami: ശ്രീകൃഷ്ണ ജയന്തി, കൃഷ്ണനാമം ജപിച്ചാൽ ആഗ്രഹസാഫല്യം