/indian-express-malayalam/media/media_files/uploads/2023/07/jaggi-vasudev-1.jpg)
ആത്മീയഗുരുവും ഇഷ ഫൗണ്ടേഷന്റെ സ്ഥാപകനുമായ സദ്ഗുരു ജഗ്ഗി വാസുദേവ് ആഡംബര വാഹനങ്ങൾ ഓടിക്കുന്നതായുള്ള ചിത്രങ്ങൾ വളരെയേറെ ശ്രദ്ധിക്കപ്പെടുന്നവയാണ്. . അദ്ദേഹം ഡ്രൈവിങ്ങ് സീറ്റീൽ ഇരിക്കുന്ന ആഡംബര കാറുകളും ബൈക്കുകളും അത്ര നിസാരമായവയല്ല.. അദ്ദേഹം നടത്തുന്ന പല പരിപാടികളുമായി ബന്ധപ്പെട്ട ചിത്രങ്ങളിലാണ് ഇത്തരം വാഹനങ്ങളുടെ ഡ്രൈവിങ് സീറ്റിൽ അദ്ദേഹത്തെ കാണാനാകുന്നത്.
മേഴ്സിഡൻസ് ബെൻസ് ജി63 എഎംജി
മേഴ്സിഡൻസ് ബെൻസ് ജി63 എഎംജി ആണ് ആഡംബര കാറുകളിലൊന്ന്. 2.44 കോടി രൂപ വിലയുള്ളതാണ് കാർ. 551 എച്ച്‌പി പവറും 760 എൻഎം ടോർക്കും നൽകുന്ന 5461 സിസി, വി8 ട്വിൻ-ടർബോ പെട്രോൾ എഞ്ചിനാണ് ഈ കാറിന് കരുത്ത് പകരുന്നത്.
/indian-express-malayalam/media/media_files/uploads/2023/07/jaggi-vasudev-2.jpg)
ബിഎംഡബ്ല്യു കെ 1600 ജിടി
29.98 ലക്ഷം വിലയുള്ള ബിഎംഡബ്ല്യു കെ 1600 ജിടി. ഇതിന് 1.6 ലിറ്റർ, ആറ് സിലിണ്ടർ എൻജിനാണുള്ളത്.
ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 1260
സെമി-ആക്ടീവ് സസ്‌പെൻഷൻ, വീലി കൺട്രോൾ, ക്വിക്ക് ഷിഫ്റ്റർ എന്നിവയും മറ്റും ഉൾപ്പെടുത്തിയാണ് മൾട്ടിസ്‌ട്രാഡ 1260 വരുന്നത്. 21.42 ലക്ഷം രൂപയാണ് വില.
/indian-express-malayalam/media/media_files/uploads/2023/07/jaggi-vasudev-3.jpg)
ഡ്യുക്കാട്ടി സ്ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ്
10.89 ലക്ഷം രൂപ വിലയുള്ള ഡ്യുക്കാട്ടി സ്ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ് ആകർഷകമായ ബൈക്കാണ്. 803 സി സി എൻജിന് 75 ബി എച്ച് പി കരുത്തും 68 എൻ എം ടോർക്കുമുണ്ട്.
എന്നാൽ, ഈ വാഹനങ്ങളൊന്നും സദ്ഗുരുവിന്റെ സ്വന്തമല്ലെന്ന് ഇഷാ ഫൗണ്ടേഷൻ വക്താവ് അറിയിച്ചു. അദ്ദേഹം സംഘടിപ്പിക്കുന്ന പരിപാടികൾ നടത്തുമ്പോൾ അത് നടക്കുന്ന ഭൂ പ്രകൃതിക്ക് അനുസരിച്ച് ഈടും ഉറപ്പും സുരക്ഷയുമുള്ള വാഹനങ്ങളാണ് ഉപയോഗിക്കുന്നത്.
യാത്രകൾക്കായി സദ്ഗുരു ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളും ദാതാക്കൾക്ക് തിരികെ നൽകുകയോ ഇഷ ഏറ്റെടുക്കുന്ന വിവിധ സാമൂഹിക പ്രവർത്തനങ്ങൾക്ക് വേണ്ടി ലേലം ചെയ്യുകയോ ചെയ്യുന്നുവെന്നും അവർ അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us