scorecardresearch

50കളിലും തിളക്കമുള്ള ചർമ്മം നേടാൻ സഹായിച്ചത് ഈ എണ്ണയാണ്; സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ഖുശ്ബു

പ്രായത്തിൻ്റെ യാതൊരു തളർച്ചയും ക്ഷീണവും ചുളിവുകളും ഇല്ലാത്ത തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ തന്നെ സഹായിച്ച ചേരുവ ഏതെന്ന് ഖുശ്ബു പരിചയപ്പെടുത്തുന്നു

പ്രായത്തിൻ്റെ യാതൊരു തളർച്ചയും ക്ഷീണവും ചുളിവുകളും ഇല്ലാത്ത തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ തന്നെ സഹായിച്ച ചേരുവ ഏതെന്ന് ഖുശ്ബു പരിചയപ്പെടുത്തുന്നു

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Khusbu Sundar Reveals Beauty Secret FI

ഖുശ്ബു

മലയാളത്തിലും തമിഴിലും തെലുങ്കിലും തുടങ്ങി സൗത്തിന്ത്യയിലെ തന്നെ മുൻനിര നായികമാരിൽ ഒരാളണ് ഖുശ്ബു. ഇപ്പോൾ സിനിമയേക്കാൾ അധികവും ടെലിവിഷൻ പരമ്പരകളാണ് താരം സജീവമായുള്ളത്. അമിത വണ്ണവും ശരീരഭാരം അലട്ടിയിരുന്ന ഖുശ്ബുവിൻ്റെ അടുത്ത കാലത്തുണ്ടായ മേക്കോവർ ഏറെ ശ്രദ്ധേയമായിരുന്നു. 

Advertisment

മെലിഞ്ഞ് സുന്ദരിയായ ഖുശ്ബുവിനെ കണ്ട് അത്ഭുതപ്പെടാത്തതായി ആരും ഉണ്ടാവില്ല. ശരീരത്തിൽ മാത്രമല്ല ചർമ്മത്തിലും മാറ്റം വ്യക്തമായിരുന്നു. ഭക്ഷണവും വ്യായാമവും മാത്രമല്ല ചർമ്മ പരിചരണത്തിലും ശ്രദ്ധിക്കാൻ ഖുശ്ബു മറക്കാറില്ല. തൻ്റെ 50കളിലും യുവത്വം തുളുമ്പുന്ന ചർമ്മം സ്വന്തമാക്കാൻ സഹായിച്ച നുറുങ്ങു വിദ്യയാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്

Also Read: പിങ്ക് ഗ്ലോ ഉള്ള ചർമ്മം നേടാം, ഒരു മുറി ബീറ്റ്റൂട്ട് മതി

സുന്ദരവും ആരോഗ്യകരവുമായ ചർമ്മം ആരാണ് ഇഷ്ടപ്പെടാത്തത്? സിന്തറ്റിക് ഉത്പന്നങ്ങൾ ഉപയോഗിക്കാതെ, നമ്മുടെ ചർമ്മത്തെ പരിപാലിക്കുന്ന പ്രകൃതിദത്തമായി ചേരുവകളാണ് എപ്പോഴും നല്ലത്. കാരറ്റ് ഓയിൽ അത്തരമൊരു നാച്യുറൽ ഉത്പന്നമാണ്. ഈ എണ്ണ നിങ്ങളുടെ മുഖത്തിന് തിളക്കവും യുവത്വവും നൽകും.

ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, പൊട്ടാസ്യം, എന്നിവയുടെ സമ്പന്നമായ ഉറവിമാണ് കാരറ്റ്.  ഈ ബീറ്റാ കരോട്ടിൻ നമ്മുടെ ശരീരത്തിൽ വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യപ്പെടുന്നു, ഇത് ചർമ്മ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും.

Advertisment

മാത്രമല്ല, കാരറ്റിലെ ആന്റിഓക്‌സിഡന്റുകൾ ചർമ്മകോശങ്ങളെ സംരക്ഷിക്കുകയും വാർധക്യത്തിന്റെ ലക്ഷണങ്ങൾ വൈകിപ്പിക്കാൻ സഹായിക്കും. കടയിൽ നിന്നും വില കൊടുത്തു വാങ്ങുന്ന രാസവസ്തുക്കൾ അടങ്ങിയ ടോണറുകൾക്ക് പകരം ഇത്രയേറെ ഗുണങ്ങളുള്ള കാരറ്റ് ഉപയോഗിക്കാം.

Also Read: കണ്ണിനടിയിലെ കറുപ്പും ചുളിവുകളും കുറയ്ക്കാം, ഉറങ്ങുന്നതിനു ഇത് മുമ്പ് പുരട്ടി നോക്കൂ

കാരറ്റ് ഓയിൽ 

ചേരുവകൾ

  • കാരറ്റ്- 2-3
  • ഒലിവ് ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ-- 1 കപ്പ് 

തയ്യാറാക്കുന്ന വിധം

  • കാരറ്റ് നന്നായി കഴുകി തൊലി കളയാം. അവ വളരെ ചെറിയ കഷണങ്ങളായി മുറിക്കുകയോ ഗ്രേറ്റ് ചെയ്തോ എടുക്കാം.
  • ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ അല്ലെങ്കിൽ ഒലിവ് എണ്ണ ഒഴിക്കാം. അതിലേയ്ക്ക് കാരറ്റ് കഷ്ണങ്ങൾ ചേർത്തു ചൂടാക്കാം.
  • എണ്ണ ചൂടായി കഴിയുമ്പോൾ അടുപ്പണയ്ക്കാം.
  • ഇത് തണുത്തതിനു ശേഷം കോട്ടൺ തുണിയിൽ അരിച്ചെടുക്കാം.
  • വൃത്തിയുള്ള ഒരു കുപ്പിയിലേയ്ക്കു മാറ്റി സൂക്ഷിക്കാം. 2 മുതൽ 3 ആഴ്ച വരെ ഇത് കേടാകാതെ ഉപയോഗിക്കാം. 

Also Read: പാടുകളില്ലാത്ത തെളിച്ചമുള്ള ഗ്ലാസ് സ്കിൻ നേടാം, കിടക്കുന്നതിനു മുമ്പ് ഈ പുരട്ടൂ

ഉപയോഗിക്കേണ്ട വിധം

  • രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് മുഖം വൃത്തിയായി കഴുകി തുടയ്ക്കാം.
  • ശേഷം കാരറ്റ് എണ്ണ കൈയ്യിലെടുത്ത് വിരലുകൾ ഉപയോഗിച്ച് മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യാം. ശേഷം ഉറങ്ങാം. രാവിലെ ഉണർന്ന ഉടൻ കഴുകി കളയാം. 
  • തേൻ, തൈര് എന്നിവയിൽ കലർത്തി ഫെയ്സ്മാസ്ക്കായും ഇത് ഉപയോഗിക്കാം. 
  • സ്ഥിരമായി ഉപയോഗിക്കുന്ന മോയ്സ്ച്യുറൈസറിലും ഇത് ചേർത്തു പുരട്ടാവുന്നതാണ്. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: കൈകളിലെ ടാനകറ്റാം, ഒരു സ്പൂൺ കടലമാവ് മതി

Khushbu Skin Care Beauty Tips skin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: