scorecardresearch
Latest News

ബി.എം.ഡബ്ല്യു ജി 310 ജി.എസ് ബൈക്ക് സ്വന്തമാക്കി ദാദ; വില മൂന്നര ലക്ഷം രൂപ

ഓൺ റോഡിലും ഓഫ്​ റോഡിലും ഒരുപോലെ യാത്ര സുഖം നൽകുന്നതാണ്​ ബി.എം.ഡബ്ലുയുവി​​​ന്റെ ജി.​ 310 ജി.എസ്

ബി.എം.ഡബ്ല്യു ജി 310 ജി.എസ് ബൈക്ക് സ്വന്തമാക്കി ദാദ; വില മൂന്നര ലക്ഷം രൂപ

മുംബൈ: ബൈക്ക് മോഹം കൊണ്ട് പേര് കേട്ടവരാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. ബൈക്കുകളുടെ ഒരു ശേഖരം തന്നെയുണ്ട് മഹേന്ദ്രസിങ് ധോണിക്ക്. യുവരാജ് സിങ്ങിനും ബൈക്ക് പ്രിയമാണ്. കഴിഞ്ഞ വര്‍ഷം അദ്ദേഹം ബിഎംഡബ്ല്യൂവിന്റെ ജി 310 ആര്‍ സ്പോര്‍ട് ബൈക്ക് സ്വന്തമാക്കിയിരുന്നു, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൌരവ് ഗാംഗുലിയാണ് പുതിയതായി ബൈക്ക് വാങ്ങിയത്. ബി.എം.ഡബ്​ളിയുവി​​​ന്റെ കരുത്തൻ സ്​​പോട്​സ്​ ബൈക്ക്​ ജി.​ 310 ജി.എസ് ആണ് അദ്ദേഹം വാങ്ങിയത്.

3.5 ലക്ഷം രൂപയാണ് ബൈക്കിന്റെ വില. ഓൺ റോഡിലും ഓഫ്​ റോഡിലും ഒരുപോലെ യാത്ര സുഖം നൽകുന്നതാണ്​ ബി.എം.ഡബ്ലുയുവി​​​ന്റെ ജി.​ 310 ജി.എസ് ​. 310 സി.സി ഫോർ സിലിണ്ടർ എൻജിനാണ്​ ബൈക്കി​​​ന്റെ ഹൃദയം. 35 ബി.എച്ച്​.പി പവറും 28 എൻ.എം ടോർക്കും എൻജിനിൽ നിന്ന്​ പ്രതീക്ഷിക്കാം. ആറ്​ സ്​പീഡ്​ മാനുവൽ​ ട്രാൻസ്​മിഷനാണ്​ ബൈക്കിന്​ നൽകിയിരിക്കുന്നത്​.

ഡിസ്​ക്​ ബ്രേക്ക്​ സ്​റ്റാൻഡേർഡായി നൽകിയിട്ടുണ്ട്​. അലോയ്​ വീലോട്​ കൂടിയ ട്യൂബ്​ലെസ്സ്​ ടയറുകളാണ്​. ഡ്യുവൽ ചാനൽ എ.ബി.എസും സ്​റ്റാൻഡേർഡായി നൽകിയിരിക്കുന്നു.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Sourav ganguly got himself a new bmw g 310 gs bike