ബോളിവുഡ് താരങ്ങളുടെ ഫാഷന്‍ സെന്‍സ് ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ച് മലയാളികള്‍ക്കിടയില്‍ എപ്പോഴും ചര്‍ച്ചയാകാറുണ്ട്. ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, കരീന കപൂര്‍, സോനം കപൂര്‍. അതെ, എടുത്തു പറയേണ്ട പേര് തന്നെയാണ് സോനം കപൂറിന്റേത്. അഭിനയം കൊണ്ടും, അഭിപ്രായങ്ങള്‍ കൊണ്ടും മാത്രമല്ല, അണിയുന്ന വസ്ത്രം കൊണ്ടും സോനം ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്.

View this post on Instagram

Set love free

A post shared by Mufasa (@masabagupta) on

സോനത്തിന്റെ പുതിയ ചിത്രമായ ‘ഏക് ലഡ്കി കൊ ദേഖാ തൊ ഐസാ ലഗാ’ യില്‍ എന്താണ് സോനം പുതിയതായി കാത്തു വച്ചിരിക്കുന്നത് എന്ന ആകാംക്ഷയും സോനത്തെ പിന്തുടരുന്ന ഫാഷന്‍ ലോകത്തിനുണ്ട്.

കഴിഞ്ഞ ദിവസം മുംബൈയില്‍ ചിത്രത്തിന്റെ സ്‌ക്രീനിങ് ഉണ്ടായിരുന്നു. തന്റെ പിതാവും നടനുമായ അനില്‍ കപൂറിനും ചിത്രത്തിലെ നായകന്‍ രാജ്കുമാര്‍ റാവുവിനും മറ്റ് താരങ്ങള്‍ക്കുമൊപ്പം സോനവും സ്‌ക്രീനിങ്ങിനെത്തിയിരുന്നു.

തമിഴ് അക്ഷരങ്ങള്‍ പ്രിന്റ് ചെയ്ത് ക്രീം നിറത്തിലുള്ള സാരിയായിരുന്നു സ്‌ക്രീനിങ്ങിനെത്തിയപ്പോള്‍ സോനം ധരിച്ചിരുന്നത്. സാരിയില്‍ നിറയെ ഇത് പ്രിന്റ് ചെയ്തിരുന്നു. സോനത്തിനായി ഫാഷന്‍ ഡിസൈനര്‍ മസാബ ഗുപ്തയാണ് ഇത് ഡിസൈന്‍ ചെയ്തത്. സോനത്തിന്റെ പേരു തന്നെയായിരുന്നു സാരിയില്‍ പ്രിന്റ് ചെയ്തിരുന്നത്. ഇതിന്റെ ചിത്രങ്ങള്‍ മസാബ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook