പാരിസ് ഫാഷൻ വീക്ക് റാംപിൽ ചുവടുവച്ച് ബോളിവുഡ് താരം സോനം കപൂർ. തൂവെളള നിറമുളള വസ്ത്രമണിഞ്ഞാണ് സോനം റാംപിൽ എത്തിയത്. സ്വർഗത്തിൽനിന്നും ഇറങ്ങിവന്ന രാജകുമാരിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു സോനത്തിന്റെ വസ്ത്ര ധാരണം. ഡുവോ ഡിസൈൻ ചെയ്ത വസ്ത്രമാണ് സോനം ധരിച്ചത്. വസ്ത്രത്തിന് അനുയോജ്യമായ ഡയമണ്ട് ആഭരണങ്ങളാണ് താരം അണിഞ്ഞത്. ബ്രിട്ടീഷ് കമ്പനിയായ റാൽഫ് ആൻഡ് റുസോയെ പ്രതിനിധീകരിച്ചാണ് സോനം ഫാഷൻ വീക്കിൽ പങ്കെടുക്കാനെത്തിയത്.

അടുത്തിടെ നടന്ന കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ്കാർപെറ്റിലും സോനം കപൂർ പലരുടെയും മനം കവർന്നിരുന്നു. എലീ സാബ് രൂപകല്‍പന ചെയ്ത പിങ്ക് നിറത്തിലുള്ള ഷിഫോണ്‍ ഗൗണിലാണ് സോനം റെഡ് കാര്‍പറ്റിലെത്തിയത്. ഗൗണിനൊപ്പം പിങ്ക് നിറത്തിലുള്ള ബെല്‍റ്റും സോനം ധരിച്ചിരുന്നു. സൗന്ദര്യ വര്‍ധക ബ്രാന്‍ഡായ ലോറിയല്‍ പാരിസിന്റെ ബ്രാന്‍ഡ് അംബാസിഡറായാണ് സോനം കാനിലെത്തിയത്.

Sonam Kapoor, paris fashion week

Sonam Kapoor, paris fashion week

Sonam Kapoor, paris fashion week

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ