Latest News

തിളങ്ങുന്ന ചർമ്മം വേണോ? സൂപ്പർ ഫെയ്സ് പാക്ക് നിർദേശിച്ച് സോനം കപൂർ

ചർമ്മം ആരോഗ്യമുളളതും തിളക്കമുളളതുമാകാനായി സോനം നിർദേശിച്ച ഫെയ്സ് പാക്ക് ഇതാണ്

sonam kapoor, bollywood, ie malayalam

ഇൻസ്റ്റഗ്രാമിൽ ‘വാനിറ്റി വിഗ്നെറ്റസ്’ സീരീസുമായി മടങ്ങി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം സോനം കപൂർ. ഇത്തവണ ചർമ്മ സംരക്ഷണക്കാർക്കായി കിടിലനൊരു ഫെയ്സ് പാക്ക് പങ്കുവച്ചിരിക്കുകയാണ് സോനം.

”ചില ദിവസങ്ങളിൽ പുറത്തേക്കിറങ്ങാനുള്ള മാനസികാവസ്ഥയിൽ ആയിരിക്കില്ല, അപ്പോൾ ചർമ്മത്തെ പരിപാലിക്കാനായി ഞാൻ എന്റെ കൈയ്യിലുളളവ എടുക്കും. എന്റെ ആ ഫെയ്സ് പാക്ക് രഹസ്യം ഇപ്പോൾ നിങ്ങളുടേതാണ്,” സോനം വീഡിയോയ്ക്കൊപ്പം കുറിച്ചു. ചർമ്മം ആരോഗ്യമുളളതും തിളക്കമുളളതുമാകാനായി സോനം നിർദേശിച്ച ഫെയ്സ് പാക്ക് ഇതാണ്.

Read More: ചർമ്മം ഉറച്ചതാകാനും ചുളിവുകൾ തടയാനും സിംപിളൊരു വ്യായാമം

ബീസൻ ഫെയ്സ് പാക്ക്

കടല മാവ്, ചന്ദനപ്പൊടി, റോസ് വാട്ടർ, പാൽ, മഞ്ഞൾ എന്നിവ മിക്സ് ചെയ്യുക. ഇത് മുഖത്ത് പുരട്ടുക. ഡ്രൈ ആയശേഷം പതുക്കെ മുഖത്ത് മൃദുവായി തടവുക.

”ഇത് വിസ്മയകരമാണ്. ഇതൊരു ആന്റിഓക്‌സിഡന്റാണ്, ഇത് മികച്ച ഫെയ്സ് സ്‌ക്രബും മാസ്‌കുമാണ്. ഇത് എല്ലാം ടൈറ്റൺ ചെയ്യുന്നു, എല്ലാം മോയിച്യുറൈസ് ചെയ്യുന്നു, പാലിന്റെ ലാക്റ്റിക് ആസിഡ് മുഖത്ത് നന്നായി പ്രവർത്തിക്കുന്നു, മഞ്ഞൾ ഒരു ആന്റിസെപ്റ്റിക് ആണ്,” സോനം വീഡിയോയിൽ പറഞ്ഞു. ചർമ്മത്തെ കൂടുതൽ മോയിസ്ച്യുറൈസ് ചെയ്യാൻ ഫെയ്‌സ് പായ്ക്കിൽ തേൻ ചേർക്കാമെന്നും സോനം പറഞ്ഞു.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Sonam kapoor recommends these diy face masks for glowing skin524229

Next Story
സെൻസിറ്റീവ് ചർമ്മമുളളർ ഈ സിംപിൾ ടിപ്‌സുകൾ മനസ്സിൽ വയ്ക്കുക
The moderation of comments is automated and not cleared manually by malayalam.indianexpress.com